റോം: കൊറോണവൈറസ് വ്യാപനത്തെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ആഭ്യന്തര അടിയന്തരാവസ്ഥ നീട്ടിയേക്കുമെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി യൂസപ്പെ കോണ്‍ടെ സൂചന നല്‍കി. ഈ മാസം അവസാനമാണ് നിലവില്‍ അടിയന്തരാവസ്ഥയുടെ കാലാവധി അവസാനിക്കുന്നത്. ഇത് അടുത്ത മാസത്തേക്കു കൂടി നീട്ടാനാണ് ആലോചന.
വെള്ളപ്പൊക്കം, ഭൂകമ്പം തുടങ്ങിയ പ്രകൃതി ദുരന്തങ്ങളുടെ സമയത്തും ഇറ്റാലിയന്‍ ഭരണകൂടം പിന്തുടര്‍ന്നു വരുന്ന രീതിയാണിത്. അടിയന്തരാവസ്ഥയില്‍ പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ ലഭിക്കും. ചുവപ്പു നാടകള്‍ മറികടന്ന് വേഗത്തില്‍ തീരുമാനങ്ങളെടുക്കാനും നടപ്പാക്കാനും സാധിക്കും.
ഇറ്റലിയില്‍ കൊറോണവൈറസ് ബാധിച്ചു മരിച്ചത് 35,000 പേരാണ്. ചൈനയ്ക്കു ശേഷം ആദ്യമായി മഹാമാരി ആഞ്ഞടിച്ച രാജ്യമായിരുന്നു ഇറ്റലി. 242,000 പേര്‍ക്ക് ഇവിടെ രോഗം ബാധിച്ചിരുന്നു.ഇപ്പോള്‍ വൈറസ് ബാധയുടെ വേഗം കുറഞ്ഞിട്ടുണ്ടെങ്കിലും പൂര്‍ണമായി ഇല്ലാതിയിട്ടില്ലെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് അടിയന്തരാവസ്ഥ നീട്ടുന്നതു പരിഗണിക്കുന്നത്.
സാങ്കേതിക തകരാർ കാരണം ലുവാസ് റെഡ് ലൈൻ സർവീസുകൾ ഭാഗികമായി നിർത്തിവച്ചു. പ്രശ്‌നം കാരണം ആബി സ്ട്രീറ്റിനും പോയിന്റിനും ഇടയിൽ…
നല്ലൊരു ഇടവേളക്കു ശേഷം സുരാജ് വെഞ്ഞാറമൂട് മുഴുനീള ഹ്യൂമർകഥാപാത്രത്തെ അവതരിപ്പിക്കുന്ന റൺ മാമാ റൺ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഡിസംബർ…
അയർലണ്ടിലുടനീളം ഇൻഫ്ലുവൻസ കേസുകളും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ വൈറസ് പടരാതിരിക്കാൻ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന ഏതൊരാളും വീട്ടിൽ തന്നെ…
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. അതിജീവിതയുടെ അവസരങ്ങൾ ഇല്ലാതാക്കാൻ ദിലീപ് ശ്രമിച്ചെന്ന ആരോപണത്തിൽ തെളിവില്ലെന്ന്…
ഓസ്ട്രേലിയയിലെ സിഡ്‌നിയിൽ ബോണ്ടി ബീച്ചിൽ രണ്ടുപേർ ചേർന്നു നടത്തിയ വെടിവയ്പ്പിൽ 11 പേർ കൊല്ലപ്പെട്ടു. 29 പേർക്ക് പരുക്കേറ്റിട്ടുമുണ്ട്. ജൂത…
യുകെ നമ്പറുകളിൽ നിന്നും വ്യാജ കോളുകൾ വഴിയുള്ള തട്ടിപ്പുകളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, +44 എന്ന പ്രിഫിക്‌സ് ഉപയോഗിക്കുന്ന അജ്ഞാത…