ഡബ്ലിൻ: ‘ഗുരുചരണം’ എന്ന ശാലോം ടിവി യിലെ ആത്മീയ പ്രഭാഷണ പരമ്പര നയിക്കുന്ന പ്രസിദ്ധ ധ്യാന ഗുരു റവ. ഫാ. ബോബി ജോസഫ് കട്ടികാട് കപ്പൂച്ചിൻ അയർലൻഡിലെ മലയാളി സമൂഹവുമായി സംവദിക്കുന്നു. കപ്പൂച്ചിൻ സന്യാസ സഭാഗമായ ഈ ജനപ്രിയ വൈദികൻ തത്വചിന്തകൻ, എഴുത്തുകാരൻ, വാഗ്മി എന്നീ നിലകളിൽ പ്രശസ്തനാണ്. ക്രിസ്തീയ തത്വചിന്ത പ്രമേയമാക്കി നിരവധി പുസ്തകങ്ങൾ അദ്ദേഹം മലയാളത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഈ ഞായറാഴ്ച (ജൂലൈ 12) വൈകിട്ട് 7:15ന് സൂം മീറ്റിങ്ങിലൂടെ ബോബി അച്ചന്റെ പ്രഭാഷണം ശ്രവിക്കാൻ സൗകര്യം ഒരുങ്ങുന്നു. ഈ ‘കോവിഡ്’ കാലഘട്ടത്തിലെ ദൈവിക പദ്ധതിയെക്കുറിച്ച് അച്ചൻ സംസാരിക്കുന്നു.
Meeting ID: 833 4291 5052
Password: A49661
സൂം മീറ്റിങ്ങിൽ പങ്കെടുത്ത് അച്ചന്റെ പ്രഭാഷണം ശ്രവിക്കുവാൻ ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി ഡബ്ലിൻ സിറോ മലബാർ സഭാ നേതൃത്വം അറിയിച്ചു.
അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…
അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അഞ്ച് കൗണ്ടികളിൽ Met Éireann സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്…
അയർലണ്ടിലെ മൊബൈൽ സേവന രംഗത്തേക്ക് Lidl പ്രവേശിക്കുന്നു. Lidl Connect എന്ന പേരിലുള്ള പുതിയ മൊബൈൽ സേവനം ഒക്ടോബർ 5…
ഡൽഹി: നാളെ മുതലുള്ള തൃദിന ബാങ്ക് സമരം മാറ്റി വച്ചു. ഐ ബി എ യും യു എഫ് ബി…
ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദ പരിപാടിയിൽ മുഖ്യപ്രഭാഷകനായി സ്കൂൾ ഓഫ് ഭഗവത്ഗീത സ്ഥാപകൻ സ്വാമി സന്ദീപാനന്ദഗിരി…
Dublin, Ireland — Rev. Jonny Stahl, a long-standing volunteer staff member at the Church of…