ഇറ്റലി: മധ്യകാലഘട്ടത്തിൽ ഇറ്റലിയിൽ വ്യാപകമായി ഉണ്ടായിരുന്ന ‘വൈൻ വിൻഡോകൾ’ പുനരുജ്ജീവിപ്പിക്കുന്നു. കോവിഡ്19 വ്യാപനവുമായി ബന്ധപ്പെട്ട് രാജ്യത്തുണ്ടായ കർശന നിയന്ത്രണങ്ങളാണ് പരമ്പരാഗതമായ വൈൻ വിൻഡോകളുടെ തിരിച്ചുവരവിന് വഴിതുറക്കുന്നത്. മധ്യ ഇറ്റലിയിലെ തസ്‌കാനി റീജീയണിൽ 17-ാം നൂറ്റാണ്ടിലേതെന്നു കരുതപ്പെടുന്ന 150 ലേറെ വൈൻ വിൻഡോകൾ കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ പലതും പതിറ്റാണ്ടുകളായി അടച്ചുപൂട്ടി സീൽ ചെയ്ത നിലയിലാണ്.
17-ാം നൂറ്റാണ്ടിൽ പ്ലേഗ് പടർന്നു പിടിച്ച സമയത്താണ് ഇത്തരം വൈൻ വിൻഡോകൾ പിറവിയെടുത്തത്. വൈൻ കച്ചവടക്കാർക്ക് ഉപഭോക്താക്കളുമായി മുഖാമുഖം സമ്പർക്കത്തിൽ വരാതെ ഇടപാടുകൾ നടത്താനുള്ള മാർഗ്ഗമായിരുന്നു വൈൻ വിൻഡോകൾ. നൂറ്റാണ്ടുകൾക്ക് ശേഷം ഇപ്പോൾ കൊറോണ പടർന്നു പിടിക്കുമ്പോൾ ചരിത്രത്തിന്റെ തനിയാവർത്തനംപോലെ വൈൻ വിൻഡോകൾ വീണ്ടും തുറക്കപ്പെടുന്നു.
തസ്‌കാനിയിലെ വൈൻ വിൻഡോ അസോസിയേഷനാണ് പുരാതനവും പരമ്പരാഗതവുമായ വൈൻ വിൻഡോസിന്റെ പുനരുജ്ജീവനത്തിന് നേതൃത്വം നൽകുന്നത്. കൊറോണാ സീസണിൽ ചെറിയ ജാലകങ്ങളിലൂടെ വൈൻ മാത്രമല്ല, ഐസ്ക്രീം, കോഫി, പുസ്തകങ്ങൾ, ലഘുഭക്ഷണങ്ങൾ എന്നിവയുൾപ്പെടെ കൈമാറുന്നുണ്ടെന്ന് ഫ്ലോറൻസ് ആസ്ഥാനമായുള്ള സാംസ്കാരിക അസോസിയേഷൻ പറയുന്നു.
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…
ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…
ഷാജി പാപ്പനും. കൂട്ടരും പ്രേക്ഷകമനസ്സിൽ ഇടം തേടിയകഥാപാത്രങ്ങൾ ആണ്.മിഥുൻ മാനുവൽ തോമസ്സ് രചനയും സംവിധാനവും നിർവ്വഹിച്ച ആട്, ആട്-2, എന്നീ…
കാഡോ കൗണ്ടി(ഒക്‌ലഹോമ): കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാതായ 12 വയസ്സുകാരൻ റയാൻ "ആർജെ" ഡേവിസിനെ സുരക്ഷിതനായി കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയതിന്…
77 -ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും സുപ്രീം കോടതി…