New Zealand

ജീവിതചെലവിൽ നട്ടം തിരിഞ്ഞ് ന്യൂസിലൻഡ് കുടിയേറ്റ ജനത

അനിയന്ത്രിത ജീവിതചെലവുകൾക്കിടയിൽ ന്യൂസിലൻഡിൽ നിന്ന് പലായനത്തിന് ഒരുങ്ങി പൗരന്മാരും.

വെല്ലിങ്ടൺ :ജീവിതച്ചെലവുകളുടെ ഗണ്യമായ വർദ്ധനവ് ദുരിതം സൃഷ്ടിക്കുന്ന ന്യൂസിലാൻഡിൽ കൂടുതൽ കുടിയേറ്റക്കാർ രാജ്യം വിടാൻ ഒരുങ്ങുന്നു.രാജ്യത്ത് കുടിയേറുന്നവരേക്കാൾ പലായനം ചെയ്യുന്നവരാണ് ഇപ്പോൾ കൂടുതൽ.രണ്ട് വർഷ കാലയളവിൽ കുടിയേറ്റക്കാരും അവരുടെ ആശ്രിതരും ഉൾപ്പെടെ ഏകദേശം 33,000 പേർ രാജ്യം വിട്ടതായാണ് കണക്ക്.23,900 പേരാണ് ഈ സമയത്ത് രാജ്യത്തേക്ക് കുടിയേറിയത്.

ഈ വർഷം മാർച്ച് വരെ 7,300 പേർ കൂടി രാജ്യം വിട്ടു, രാജ്യത്തിന്റെ ഔദ്യോഗിക ഡാറ്റാ ഏജൻസിയായ സ്റ്റാറ്റ്സ് NZ ആണ് ഈ കണക്കുകൾ പുറത്ത് വീട്ടിരിക്കുന്നത്.കഴിഞ്ഞ വർഷം 1,700 ആളുകളുടെ അറ്റ ​​നഷ്ടം രേഖപ്പെടുത്തിയത്.2012ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നെറ്റ് മൈഗ്രേഷൻ കണക്കാണിത്. 1980-കളുടെ മധ്യത്തിൽ കണ്ട നിലയിലേക്ക് കുടിയേറ്റക്കാരുടെ വരവ് കുറഞ്ഞു എന്ന് സ്റ്റാറ്റിസ്റ്റിക്സ് ന്യൂസിലൻഡിന്റെ പോപ്പുലേഷൻ ഇൻഡിക്കേറ്റർ മാനേജർ തഹ്‌സീൻ ഇസ്ലാം പറഞ്ഞു.കോവിഡ്-19-മായി ബന്ധപ്പെടട്ട് യാത്രയ്ക്കുണ്ടായ അതിർത്തി നിയന്ത്രണങ്ങൾ കാരണമാണ് ഈ ഇടിവുണ്ടായെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

താമസക്കാരുടെ താൽക്കാലിക നഷ്ടം പ്രധാനമായും പൗരന്മാരല്ലാത്തവരാണ്. കാരണം ഏകദേശം 33,300 കുടിയേറ്റക്കാർ അതിർത്തി വിട്ടു, 23,900 പേരാണ് രാജ്യത്തേക്ക് കുടിയേറിയത്. ഇത് 9,400 അറ്റനഷ്ടത്തിലേക്ക് നയിച്ചു. ഇതേ കാലയളവിൽ , ഏകദേശം 22,200 പൗരന്മാർ രാജ്യത്തേക്ക് മടങ്ങി, 20,100 പേർ വിദേശത്തേക്ക് പോയി, ഇത് 2,100 അറ്റാദായത്തിലേക്ക് നയിച്ചു.

6.9 ശതമാനത്തിന്റെ ഉയർന്ന പണപ്പെരുപ്പവും ഉയർന്ന ജീവിതച്ചെലവുകളാൽ നയിക്കപ്പെടുന്ന കടുത്ത സാമ്പത്തിക സാഹചര്യങ്ങളും രാജ്യം നേരിടുന്നതിനാൽ, ന്യൂസിലൻഡ് നിവാസികൾ കൂട്ടത്തോടെ വിദേശത്തേക്ക് പോകുന്നു.18 നും 27 നും ഇടയിൽ പ്രായമുള്ള യുവാക്കളാണ് കുടിയേറുന്നവരിൽ അധികവും.ഈ പ്രായത്തിലുള്ള ഏകദേശം 1,800 പൗരന്മാർ രാജ്യം വിടുന്നു. തൊഴിലില്ലായ്മ നിരക്ക് 3.2 ശതമാനമായതിനാൽ, ഈ നഷ്ടം രാജ്യത്ത് തൊഴിലാളി ക്ഷാമത്തിന് കാരണമാകുമെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപെടുന്നു.

ഇതൊരു വലിയ തിരിച്ചടിയാണെന്നും,ആഗോള സാമ്പത്തിക പ്രതിസന്ധി,ക്രൈസ്റ്റ് ചർച്ച് ഭൂകമ്പങ്ങൾ, 2010-കളുടെ തുടക്കത്തിൽ നടന്ന ഓസ്‌ട്രേലിയൻ ഖനന കുതിച്ചുചാട്ടം എന്നിവയ്ക്ക് ശേഷം ഇത്തരം നെഗറ്റീവ് കണക്കുകൾ ആദ്യമായി കാണുന്നു എന്നും ഇൻഫോമെട്രിക്‌സിന്റെ പ്രിൻസിപ്പൽ ഇക്കണോമിസ്റ്റും ഡയറക്ടറുമായ ബ്രാഡ് ഓസ്‌ലെൻ പറഞ്ഞു. തൊഴിലാളികളെ കണ്ടെത്താനുള്ള ബുദ്ധിമുട്ട് രാജ്യത്തുടനീളം അതിരൂക്ഷമാണ്.ജോലി ചെയ്യുന്ന പ്രായത്തിലുള്ള ജനസംഖ്യ മുൻ വർഷത്തേക്കാൾ കുറവാണ്. ഇത് യഥാർത്ഥത്തിൽ ബിസിനസുകൾ നേരിടുന്ന സമ്മർദ്ദങ്ങളെ കൂടുതൽ വഷളാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Newsdesk

Share
Published by
Newsdesk

Recent Posts

കേരള ഹൗസ് വള്ളംകളി ആവേശം പുതിയ തലത്തിലേക്ക്

ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…

17 hours ago

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ഐറിഷ് പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…

24 hours ago

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക്; ഹോർമൂസ് കടലിടുക്ക് അടച്ചു

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…

1 day ago

ഡബ്ലിൻ- മിഡിൽ ഈസ്റ്റ് വിമാന സർവീസുകൾ റദ്ദാക്കി

ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…

2 days ago

Vista Career Solutions ഗ്രൂപ്പ് ഡയറക്ടർ ലാലു പോളിന്റെ മാതാവ് നിര്യാതയായി

അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…

2 days ago

ഒമാൻ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…

2 days ago