തൃശൂര്‍: ബാല സാഹിത്യകാരി സുമംഗല(87) അന്തരിച്ചു. അന്ത്യം വടക്കാഞ്ചേരി കുമരനെല്ലൂരിലെ വസതിയിൽ വെച്ചായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ കാരണം ചികിത്സയിലായിരുന്നു. സംസ്കാരം നാളെ രാവിലെ 11ന് പാറമേക്കാവ് ശാന്തിഘട്ടിൽ നടക്കും.
കുട്ടികള്‍ക്കുവേണ്ടി അന്‍പതോളം കഥകളും ലഘുനോവലുകളും രചിച്ചിട്ടുണ്ട്. ‘നടന്ന് തീരാത്ത വഴികൾ’ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. ശരിക്കുള്ള പേര് ലീലാ നമ്പൂതിരിപ്പാട് എന്നാണ് സുമംഗല തൂലികാ നാമമാണ്.
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, കേരള സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യത്തിനുള്ള ശ്രീപദ്മനാഭസ്വാമി പുരസ്‌കാരം, കേരള സര്‍ക്കാരിന്റെ സാമൂഹ്യ ക്ഷേമ വകുപ്പ് അവാര്‍ഡ്, 2010ല്‍ ബാലസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം എന്നിവ സുമംഗലയ്ക്ക് ലഭിച്ചിട്ടുണ്ട്.
നിത്യജീവിതത്തിൽ പഞ്ചസാര പൂർണ്ണമായി ഒഴിവാക്കാനാവാത്ത ഭക്ഷണമാണ്. എന്നാൽ, അമിതമായ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നത് ശരീരഭാരം കുറയ്ക്കാനും ഉപാപചയ ആരോഗ്യം മെച്ചപ്പെടുത്താനും…
ഹ്രസ്വകാല വിസ നിരസിക്കലുകൾക്ക് അപ്പീൽ നൽകാനുള്ള അവകാശം സർക്കാർ നീക്കം ചെയ്തു. ഷോർട്ട് സ്റ്റേ ടൈപ്പ് സി വിസ ആളുകൾക്ക്…
ഡബ്ലിന്‍ : ലൂക്കനില്‍ മലയാളി യുവാവ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചു. ലൂക്കന്‍ ബാലിയോവന്‍ അബിഡെയ്ല്‍ റൈസിലെ രാജു കുര്യാക്കോസിന്റെ മകന്‍…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പ്രസിദ്ധീകരിച്ച പണപ്പെരുപ്പ കണക്കെടുപ്പ് പ്രകാരം, ഏപ്രിൽ മുതൽ മെയ് വരെയുള്ള കാലയളവിൽ അയർലണ്ടിലെ ഊർജ്ജ വില…
ഡബ്ലിൻ കനോലി സ്റ്റേഷനും ബ്രേയ്ക്കും ഇടയിലുള്ള എഞ്ചിനീയറിംഗ് ജോലികൾ കാരണം ബാങ്ക് ഹോളിഡേ വാരാന്ത്യത്തിൽ തടസ്സങ്ങൾ ഉണ്ടാകുമെന്ന് റെയിൽ യാത്രക്കാർക്ക്…
സ്വിറ്റ്സർലൻഡ്: സ്വിറ്റ്‌സർലൻഡിലെ വിൻറർതൂർ റെയിൽവേ സ്റ്റേഷനിൽ വ്യാഴാഴ്ച രാവിലെ തിരക്കേറിയ സമയത്തുണ്ടായ കത്തിക്കുത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ആക്രമണത്തിന്…