gnn24x7

ബാല സാഹിത്യകാരി സുമംഗല അന്തരിച്ചു

0
246
gnn24x7

തൃ​ശൂ​ര്‍: ബാല സാഹിത്യകാരി സുമംഗല(87) അന്തരിച്ചു. അന്ത്യം വടക്കാഞ്ചേരി കുമരനെല്ലൂരിലെ വസതിയിൽ വെച്ചായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ കാരണം ചികിത്സയിലായിരുന്നു. സംസ്കാരം നാളെ രാവിലെ 11ന് പാറമേക്കാവ് ശാന്തിഘട്ടിൽ നടക്കും.

കു​ട്ടി​ക​ള്‍​ക്കു​വേ​ണ്ടി അ​ന്‍​പ​തോ​ളം ക​ഥ​ക​ളും ല​ഘു​നോ​വ​ലു​ക​ളും ര​ചി​ച്ചിട്ടുണ്ട്. ‘നടന്ന് തീരാത്ത വഴികൾ’ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. ശ​രി​ക്കു​ള്ള പേ​ര് ലീ​ലാ ന​മ്പൂ​തി​രി​പ്പാ​ട് എ​ന്നാ​ണ് സു​മം​ഗ​ല തൂ​ലി​കാ നാ​മ​മാ​ണ്.

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, കേരള സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യത്തിനുള്ള ശ്രീപദ്മനാഭസ്വാമി പുരസ്‌കാരം, കേരള സര്‍ക്കാരിന്റെ സാമൂഹ്യ ക്ഷേമ വകുപ്പ് അവാര്‍ഡ്, 2010ല്‍ ബാലസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം എന്നിവ സുമംഗലയ്ക്ക് ലഭിച്ചിട്ടുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here