Categories: Sports

ആസ്‌ട്രേലിയ കാട്ടുതീ: ചാരിറ്റി ക്രിക്കറ്റ് മത്സരത്തില്‍ റിക്കി പോണ്ടിങിനെ പരിശീലിപ്പിക്കാന്‍ സച്ചിനെത്തുന്നു

മെല്‍ബണ്‍: റിക്കി പോണ്ടിങിനെയും ടീമിനെയും പരിശീലിപ്പിക്കാന്‍ സച്ചിനെത്തുന്നു. ആസ്‌ട്രേലിയില്‍ പടര്‍ന്നുപിടിച്ച കാട്ടുതീയില്‍ ദുരിതബാധിതര്‍ക്കാവശ്യമായ പണം സ്വരൂപിക്കുന്നതിന്റെ ഭാഗമായി നടക്കുന്ന ക്രിക്കറ്റ് മത്സരങ്ങളിലാണ് പരിശീലകന്റെ റോളില്‍ സച്ചിനെത്തുന്നത്.

ആസ്‌ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരങ്ങള്‍ ചേര്‍ന്നാണ് പ്രത്യേക ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നത്. റിക്കി പോണ്ടിങിന്റെയും ഷെയ്ന്‍ വോണിന്റെയും ടീമുകളാണ് പരസ്പരം മത്സരത്തിനിറങ്ങുന്നത്. ഇതില്‍ റിക്കി പോണ്ടിങിന്റെ ടീമിന്റെ പരിശീലകനായി ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിനെത്തുമ്പോള്‍ ഷെയ്ന്‍ വോണിന്റെ ടീമിനായി എത്തുന്നത് എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൗളറായ കോട്‌നി വാല്‍ഷ് ആണ്

‘ബിഗ് അപ്പീല്‍’ എന്ന പേരില്‍ നടത്തപ്പെടുന്ന ചാരിറ്റി ക്രിക്കറ്റ് മത്സരത്തിന്റെ ഭാഗമായി സച്ചിനെയും കോട്‌നി വാല്‍ഷിനെയും വീണ്ടും ആസ്‌ട്രേലിയയിലേക്ക് ക്ഷണിക്കാനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് ക്രിക്കറ്റ് ആസ്‌ട്രേലിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെവിന്‍ റോബര്‍ട്ട്‌സ് പറഞ്ഞു.

റിക്കി പോണ്ടിങിനും ഷെയ്ന്‍ വോണിനും ഒപ്പം ആദം ഗില്‍ക്രിസ്റ്റ്, ബ്രെറ്റ് ലീ, മൈക്കല്‍ ക്ലാര്‍ക്ക്, ഷെയ്ന്‍ വാടസണ്‍ എന്നിവര്‍ മത്സരത്തിലുണ്ടാകും. മത്സരത്തില്‍ നിന്നും ലഭിക്കുന്ന മുഴുവന്‍ തുകയും ആസ്‌ട്രേലിയന്‍ റെഡ് ക്രോസ് ഡിസാസ്റ്റര്‍ റിലീഫ് ആന്റ് റികവറി ഫണ്ടിലേക്കാണ് നല്‍കുക.

ആസ്‌ട്രേലിയയില്‍ പടര്‍ന്നുപിടിച്ച കാട്ടുതീ വന്‍നാശനഷ്ടങ്ങളാണ് വരുത്തിവെച്ചത്. 29 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത് കൂടാതെ 2000ലധികം വീടുകള്‍ തകരുകയും ചെയ്തിരുന്നു കൂടാതെ പതിനായിരക്കണക്കിന് മൃഗങ്ങള്‍ കൊല്ലപ്പെടുകയും ആവാസവ്യവസ്ഥകള്‍ തകര്‍ക്കപ്പെടുകയും ചെയ്തു.

Newsdesk

Recent Posts

ന്യൂയോർക്ക് സിറ്റി മാരത്തണിനിടെ കുഴഞ്ഞുവീണ 24കാരിയായ യുവതി മരിച്ചു

ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി മാരത്തണിന്റെ ഫിനിഷിംഗ് ലൈനിന് രണ്ട് മൈൽ മാത്രം അകലെ വെച്ച് കുഴഞ്ഞുവീണ 24 കാരിയായ യുവതി…

3 hours ago

അമേരിക്കയിൽ അപൂർവ്വമായ ട്രിപ്പിൾ വധശിക്ഷ; മൂന്ന് സംസ്ഥാനങ്ങളിൽ ഈ ആഴ്ച നടപ്പിലാക്കും

വാഷിംഗ്ടൺ: അമേരിക്കയിൽ ഈ ആഴ്ച മൂന്ന് വ്യത്യസ്ത സംസ്ഥാനങ്ങളിലായി അപൂർവ്വമായ ട്രിപ്പിൾ വധശിക്ഷ നടപ്പിലാക്കാൻ ഒരുങ്ങുന്നു. നവംബർ 5-നാണ് ഈ…

3 hours ago

കിഴക്കൻ മലയോരത്തിന്റെ പശ്ചാത്തലത്തിൽ ആംഗ്ലോ ഇന്ത്യൻ കഥ; ‘സറാഫസ്’ ചിത്രീകരണം ആരംഭിച്ചു

ആശ ശരത്തും ഇർഷാദ് അലിയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം മുണ്ടക്കയത്ത് തുടങ്ങി; ഇംഗ്ലീഷ് ആക്ഷൻ ത്രില്ലർ പശ്ചാത്തലത്തിൽ അജ്മൽ ആർ…

10 hours ago

ടെക്സസിൽ ചരിത്രവിജയവുമായി ഡെമോക്രാറ്റുകൾ; ജെയിംസ് തലാരിക് സെനറ്റിലേക്ക്

വാഷിംഗ്ടൺ: പതിറ്റാണ്ടുകൾക്ക് ശേഷം ടെക്സസ് സെനറ്റ് സീറ്റിൽ ചരിത്രവിജയം നേടി ഡെമോക്രാറ്റിക് പാർട്ടി. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി കെൻ പാക്സ്റ്റണെ പരാജയപ്പെടുത്തി…

11 hours ago

ടെക്സസ് യു.എസ് സെനറ്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ജെയിംസ് തലാരിക്കോയെ അഭിനന്ദിച്ച് റിപ്പബ്ലിക്കൻ സെനറ്റർ ജോൺ കോർണിൻ

ടെക്സസ് :ടെക്സസ് യു.എസ്. സെനറ്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ജെയിംസ് തലാരിക്കോയെ അഭിനന്ദിച്ച് റിപ്പബ്ലിക്കൻ സെനറ്റർ ജോൺ…

12 hours ago

തോമസ് മത്തായി (കുഞ്ഞുമോൻ – 80 ) ഹൂസ്റ്റണിൽ നിര്യാതനായി; പൊതുദർശനവും സംസ്കാരവും നവംബർ 7ന്

ഹൂസ്റ്റൺ: റാന്നി കൊറ്റനാട് കണ്ടൻപേരൂർ കോട്ടയിൽ തോമസ് മത്തായി (കുഞ്ഞുമോൻ – 80) ഒക്ടോബർ 30-ന് ഹൂസ്റ്റണിൽ നിര്യാതനായി.പരേതരായ കോട്ടയിൽ…

13 hours ago