സിഡ്‌നി: വനിതാ ലോകകപ്പ് ടി-20 ക്രിക്കറ്റിലെ ഉദ്ഘാടനമത്സരത്തില്‍ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന ജയം. അവസാന ഓവര്‍ വരെ ആവേശം മുറ്റിനിന്ന മത്സരത്തില്‍ 17 റണ്‍സിനാണ് നിലവിലെ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഇന്ത്യന്‍ ജയം.
പൂനം യാദവിന്റെയും ശിഖ പാണ്ഡെയുടേയും മികച്ച ബൗളിംഗാണ് ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചത്. താരതമ്യേന ദുര്‍ബലമായ സ്‌കോര്‍ പിന്തുടര്‍ന്ന ഓസീസ് ബാറ്റിംഗ് നിരയെ ഇന്ത്യന്‍ ബൗളര്‍മാര്‍ ചുരുട്ടിക്കെട്ടുകയായിരുന്നു. പൂനം നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ശിഖ മൂന്ന് വിക്കറ്റ് വീഴ്ത്തി.
ഓസീസ് നിരയില്‍ രണ്ട് പേര്‍ മാത്രമെ രണ്ടക്കം കടന്നുള്ളൂ. ആലീസ ഹീലി 51 റണ്‍സെടുത്തപ്പോള്‍ ആഷ്‌ലി ഗാര്‍ഡ്‌നര്‍ 34 റണ്‍സെടുത്ത് പുറത്തായി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സാണ് നേടിയത്. 49 റണ്‍സെടുത്ത ദീപ്തി ശര്‍മ്മയാണ് ടോപ് സ്‌കോറര്‍. ഓപ്പണര്‍ ഷഫാലി വര്‍മ്മ 29 റണ്‍സും ജെമി റോഡിഗ്രസ് 26 റണ്‍സും നേടി പുറത്തായി.
ഓസീസിനായി ജെസ് ജോനാസണ്‍ രണ്ട് വിക്കറ്റ് നേടി.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…
നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…
അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…