ബാബു പി. സൈമൺ
ഡാളസ്: ഗാർലാൻഡ് ഓബേനിയനൻ ക്രിക്കറ്റ് ഗ്രൗണ്ടിൽ ജൂൺ 27 നു നടന്ന നാലാമത് ഫ്രണ്ട്സ് ഓഫ് ഡാളസ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ ജോഷ് ഷാജി നയിച്ച ഡാലസ് ഫാൽകൺസ് 42 റൺസിന് ഡാളസ് സ്പാർട്ടൻസിനെ പരാജയപ്പെടുത്തി ജേതാക്കളായി. ഫാൽകൺസ് ടീമിൻറെ ഉജ്വല വിജയത്തിന് നൂറുകണക്കിന് ക്രിക്കറ്റ് പ്രേമികൾ സാക്ഷ്യംവഹിച്ചു. പ്രഗൽഭ മലയാളി കളിക്കാരായ എബിൻ വർഗീസ് , ഷാജി മാത്യു, മാത്യു കളത്തിൽ എന്നിവരെ അണിനിരത്തി കൊണ്ടായിരുന്നു സ്പാർട്ടൻസ് ഫൈനലിൽ എതിർ ടീമിനെ നേരിട്ടത്.
എന്നാൽ ഒരു ഓവർ ബാക്കി നിൽക്കേ ഡാലസ് സ്പാർട്ടൻസ് എതിർ ടീമിൻറെ ബൗളിംഗിന് മുന്നിൽ തകരുകയായിരുന്നു . ആദ്യ മൂന്ന് ബാറ്റ്സ്മാൻമാരുടെ വിക്കറ്റുകൾ നേടുകയും, എട്ടാമത്തെ ബാറ്റിംഗ് കൂട്ടുകെട്ട് എൽജി,എഡോസിനോട് ചേർന്ന് 35 റൺസ് നേടുകയും ചെയ്തു. ഓൾ റൗണ്ടർ സോമു ജോസഫ് ഏറ്റവും നല്ല കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടു. ഫാൽകൺസ് ടീമിൻറെ നായകൻ ജോഷ് ഷാജി നാലാമത് എഫ് ഓ ഡി കപ്പ് ട്രോഫി എഫ് ഓ ഡി ക്രിക്കറ്റ് ടീമിൻറെ ക്യാപ്റ്റൻ അജു മാത്യുവിൽ നിന്നും ഏറ്റുവാങ്ങി. ടൂർണമെന്റിൽ പങ്കെടുത്ത എല്ലാ ടീമുകൾകും, സ്പോൺസർ ജസ്റ്റിൻ വർഗീസ് റിലേറ്റർക്കും ക്രിക്കറ്റ് മത്സരം കാണുന്നതിന് എത്തിച്ചേർന്ന എല്ലാ ക്രിക്കറ്റ് പ്രേമികൾക്കും ടീം കോ-ഓർഡിനേറ്റർ ടോണി അലക്സാണ്ടർ നന്ദി അറിയിച്ചു.
ദമ്മാം: പ്രമുഖവ്യവസായിയും, ചലച്ചിത്ര നിർമ്മാതാവും, സാംസ്‌കാരികപ്രവർത്തകനുമായ ജോളി ലോനപ്പന്റെ ജീവിതകഥ പറയുന്ന 'ജോളിവുഡ് സ്റ്റോറി' ദമ്മാമിൽ വെച്ച് പ്രകാശനം ചെയ്തു.…
അയർലണ്ടിലെ Free Travel Scheme-ുമായി ബന്ധപ്പെട്ട് 18 മാസത്തിനിടെ 857 സൗജന്യ യാത്രാ പാസുകൾ പിടിച്ചെടുത്തതായി Department of Social…
വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കാൻ പ്ലാസ്റ്റിക് ബിൻ ബാഗുകൾ പുറത്തുവെക്കുന്ന രീതിക്ക് ഡബ്ലിനിലെ ചില പ്രദേശങ്ങളിൽ വിലക്ക് ഏർപ്പെടുത്താനുള്ള പദ്ധതിയുമായി…
അയർലണ്ടിൽ 18 വയസ്സിന് താഴെയുള്ളവർക്ക് ഇ-സ്കൂട്ടർ ഇന്ന് മുതൽ വിലക്ക്. ഒക്ടോബർ 2 വെള്ളിയാഴ്ച മുതൽ പുതിയ നിയമം പ്രാബല്യത്തിൽ…
അയർലണ്ടിലെ ജനസംഖ്യ വേഗത്തിൽ പ്രായമാകുന്നതിനൊപ്പം കുടുംബാംഗങ്ങളുടെ പരിചരണം ആവശ്യമായ ആളുകളുടെ എണ്ണത്തിലും വലിയ വർധനയുണ്ടാകുമെന്ന് പുതിയ ESRI പഠനം. 2040ഓടെ…
അയർലണ്ടിലെ ലക്ഷക്കണക്കിന് കാർ, ഹോം ഇൻഷുറൻസ് പോളിസി ഉടമകൾക്ക് അടുത്ത വർഷം മുതൽ ചെറിയ സാമ്പത്തിക ആശ്വാസം ലഭിച്ചേക്കും. Insurance…