Categories: Cricket

ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സിനെ ടീമിലേക്ക് തിരിച്ചുകൊണ്ടുവരുമെന്ന സൂചന നല്‍കി മാര്‍ക്ക് ബൗച്ചര്‍

പോര്‍ട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സിനെ ടീമിലേക്ക് തിരിച്ചുകൊണ്ടുവരുമെന്ന സൂചന നല്‍കി മുഖ്യപരിശീലകന്‍ മാര്‍ക്ക് ബൗച്ചര്‍. ടി-20 ലോകകപ്പിന് ഏറ്റവും മികച്ച ടീമിനെയാണ് അയക്കാന്‍ ശ്രമിക്കുന്നതെന്നും എബി നിലവില്‍ മികച്ച ഫോമിലാണെന്നും ബൗച്ചര്‍ കൂട്ടിച്ചേര്‍ത്തു.

‘മാധ്യമങ്ങളിലും മറ്റും അദ്ദേഹത്തിന്റെ പ്രതികരണം കണ്ടിരുന്നു. എന്നോട് ഇതേപറ്റി ചര്‍ച്ച ചെയ്തിരുന്നില്ല. ലോകകപ്പിന് പോകുമ്പോള്‍ ഞങ്ങളുടെ ഏറ്റവും മികച്ച ടീമിനെ അയക്കാനാണ് ശ്രമിക്കുന്നത്’, ബൗച്ചര്‍ പറഞ്ഞു.

‘അദ്ദേഹം മികച്ച ഫോമിലാണെങ്കില്‍, ടീമിനൊപ്പം ചേരാന്‍ അദ്ദേഹത്തിന് കഴിയുമെങ്കില്‍ അത് ആവശ്യപ്പെടുന്നതില്‍ ഞങ്ങള്‍ക്ക് യാതൊരു മടിയുമില്ല’, ബൗച്ചര്‍ കൂട്ടിച്ചേര്‍ത്തു.

2018 ലാണ് മികച്ച ഫോമില്‍ കളി തുടരവെ എബി ഡിവ്വില്ലിയേഴ്‌സ് വിരമിക്കുന്നത്. സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളെന്നാണ് എബിയെ വിശേഷിപ്പിക്കുന്നത്. ദക്ഷിണാഫ്രിക്കയെ മൂന്ന് ഫോര്‍മാറ്റിലും എബി നയിച്ചിട്ടുണ്ട്.

114 ടെസ്റ്റില്‍ നിന്ന് 8765 റണ്‍സും 228 ഏകദിനങ്ങളില്‍ നിന്ന് 9577 റണ്‍സും നേടിയിട്ടുണ്ട്. 78 ടി-20 യില്‍ നിന്നായി 1672 റണ്‍സാണ് സമ്പാദ്യം. ഐ.പി.എല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ താരമാണ്.

Newsdesk

Share
Published by
Newsdesk

Recent Posts

കേരളത്തിൽ നികുതി വരുമാനവും കടവും വർധിച്ചെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…

1 hour ago

കോർക്കിൽ പുതിയ റെയിൽവേ സ്റ്റേഷന് അനുമതി; 2027ൽ നിർമ്മാണം തുടങ്ങും

Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…

17 hours ago

ട്രംപിന്റെ അയർലണ്ട് സന്ദർശനത്തിന് തുടക്കം; യൂണിഫൈഡ് അയർലണ്ടിനെ പിന്തുണച്ച് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…

19 hours ago

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

2 days ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

2 days ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

2 days ago