മെല്‍ബണ്‍: അഞ്ചര വര്‍ഷങ്ങള്‍ക്ക് ശേഷം മൈതാനത്ത് തിരിച്ചെത്തിയ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു.
ഓസ്ട്രേലിയയിലെ കാട്ടുതീ ദുരിതാശ്വാസത്തിനു വേണ്ടിയുള്ള പ്രദർശന മത്സരത്തിന്റെ ഭാഗമായിട്ടായിരുന്നു സച്ചിന്റെ പ്രകടനം. ഒരു ഓവര്‍ മാത്രം ബാറ്റ് ചെയ്ത സച്ചിനെതിരെ പന്തെറിഞ്ഞത് ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് താരം എലിസ് പെറിയാണ്.
പ്രദര്‍ശന മത്സരത്തില്‍ ഒരോവര്‍ ബാറ്റ് ചെയ്യാന്‍ ട്വിറ്ററിലൂടെ പെറിയാണ് സച്ചിനോട് ആവശ്യപ്പെട്ടത്. ഈ ആവശ്യം അംഗീകരിച്ച സച്ചിന്‍ ഒരു ഓവർ ബാറ്റ് ചെയ്യുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
തോളിനു പരുക്കേറ്റതിനാൽ ക്രിക്കറ്റ് ബാറ്റെടുക്കരുതെന്ന് സച്ചിന് ഡോക്ടറുടെ കർശന നിർദേശമുണ്ട്. ഇതവഗണിച്ചാണ് സച്ചിന്‍ മൈതാനത്തിറങ്ങിയത്.
ബാറ്റ് ചെയ്യാനിറങ്ങുന്നതിന് മുന്‍പ് യുവരാജ് സിംഗിനൊപ്പം 40 മിനിറ്റ് സച്ചിൻ നെറ്റ്സ് പരിശീലനവും നടത്തി. നിലവില്‍ പോണ്ടി൦ഗ് ഇലവന്‍റെ പരിശീലകനാണ് സച്ചിന്‍. ചാരിറ്റി മത്സരത്തിൽ ആദം ഗിൽക്രിസ്റ്റിന്റെ ടീമില്‍ യുവരാജ് സി൦ഗും കളിച്ചിരുന്നു.
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…
ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…
ഷാജി പാപ്പനും. കൂട്ടരും പ്രേക്ഷകമനസ്സിൽ ഇടം തേടിയകഥാപാത്രങ്ങൾ ആണ്.മിഥുൻ മാനുവൽ തോമസ്സ് രചനയും സംവിധാനവും നിർവ്വഹിച്ച ആട്, ആട്-2, എന്നീ…
കാഡോ കൗണ്ടി(ഒക്‌ലഹോമ): കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാതായ 12 വയസ്സുകാരൻ റയാൻ "ആർജെ" ഡേവിസിനെ സുരക്ഷിതനായി കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയതിന്…
77 -ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും സുപ്രീം കോടതി…