Categories: Cricket

വിരമിക്കല്‍ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ധോണിക്ക് ഓഫറുമായി ഷെയ്ൻ വോൺ

സിഡ്നി: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതായി ഇന്ത്യയുടെ മുൻ നായകൻ മഹേന്ദ്ര സിംഗ് ധോണിയുടെ പ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെ ധോണിക്ക് ഓഫറുമായി ഓസ്ട്രേലിയയുടെ മുൻതാരം ഷെയ്ൻ വോൺ.

ദ ഹണ്ട്രഡ് ക്രിക്കറ്റ് ടൂർണമെന്റിൽ കളിക്കാനാണ് വോൺ ധോനിയെ ക്ഷണിച്ചിരിക്കുന്നത്. ഈ ടൂർണമെന്റിൽ കളിക്കുന്ന ലണ്ടൻ സ്പിരിറ്റിന്റെ പരിശീലകനാണ് വോൺ. തന്റെ ടീമിൽ കളിക്കാനാണ് വോൺ ധോനിയെ ക്ഷണിച്ചത്.

ഒരു ഇന്നിങ്സിൽ 100 പന്തുകളുള്ള ഈ ടൂർണമെന്റ് ഇംഗ്ലണ്ട് ആന്റ് വെയ്ൽസ് ക്രിക്കറ്റ് ബോർഡ് പരീക്ഷണാർത്ഥം സംഘടിപ്പിക്കുന്നതാണ്. അടുത്ത വർഷം നടക്കുന്ന ടൂർണമെന്റിൽ എട്ടു ടീമുകൾ പങ്കെടുക്കും.

നേരത്തെ ടൂർണമെന്റ് ജൂണിൽ നടത്താനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ കോവിഡ് വ്യാപനത്തെ തുടർന്ന് ഇത് മാറ്റിവയ്ക്കുകയായിരുന്നു.

‘ദ ഹണ്ട്രഡ് ടൂർണമെന്റിൽ ലണ്ടൻ സ്പിരിറ്റ് ടീമിനായി കളിക്കാൻ ധോനിയെ ഞാൻ ക്ഷണിക്കുകയാണ്. പണം ഞാൻ കണ്ടെത്താം.’ ഇംഗ്ലണ്ടും പാകിസ്താനും തമ്മിലുള്ള രണ്ടാം ടെസ്റ്റിനിടെ സ്കൈ സ്പോർട്സിന്റെ കമന്ററി ബോക്സിലിരുന്ന് വോൺ പറഞ്ഞു.

ട്വന്റി-20 ക്രിക്കറ്റിൽ ക്യാപ്റ്റന് വളരെയധികം പ്രാധാന്യമുണ്ട്. ഈ ഫോർമാറ്റിലെ മികച്ച ക്യാപ്റ്റൻമാരിൽ ഒരാളാണ് ധോനി. നായകനെന്ന നിലയിൽ അദ്ദേഹത്തിന്റെ ഗുണങ്ങളാണ് ചെന്നൈ സൂപ്പർ കിങ്സിന് കിരീടം നേടിക്കൊടുത്തത്-വോൺ കൂട്ടിച്ചേർത്തു.

എല്ലായ്പ്പോഴും ടീമിന് വേണ്ടി മുഴുവനും സമർപ്പിച്ച താരമാണ് ധോനി. ജൂനിയർ താരങ്ങൾ അദ്ദേഹത്തോട് ബഹുമാനം കാണിച്ചു. ആ രീതിയിൽ ധോനി താരങ്ങളെ വളർത്തിയെടുക്കുകയായിരുന്നു.’ വോൺ കൂട്ടിച്ചേർത്തു.

ശനിയാഴ്ച വൈകിട്ട് ഇൻസ്റ്റഗ്രാമിലൂടെയാണ് ധോണി വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. “എക്കാലവും നിങ്ങൾ നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും ഒരുപാട് നന്ദി. ഇന്നു രാത്രി 7.29 മണിമുതൽ എന്നെ വിരമിച്ചയാളായി കണക്കാക്കൂ.”- ധോണി കുറിച്ചു.

Newsdesk

Share
Published by
Newsdesk

Recent Posts

യു.എസ് സർവകലാശാലയിൽ വെടിവെപ്പ്; അക്രമിയെ വിദ്യാർത്ഥികൾ വധിച്ചു, ഭീകരാക്രമണമെന്ന് എഫ്.ബി.ഐ

വർജീനിയ: അമേരിക്കയിലെ വർജീനിയയിലുള്ള ഓൾഡ് ഡൊമിനിയൻ യൂണിവേഴ്‌സിറ്റിയിൽ വ്യാഴാഴ്ച രാവിലെ നടന്ന വെടിവെപ്പിൽ അധ്യാപകൻ കൊല്ലപ്പെട്ടു. വിദ്യാർത്ഥികൾ ചേർന്ന് കീഴ്പ്പെടുത്തിയ…

7 mins ago

ഐ.എഫ്.എ 2026–2027 എക്സിക്യൂട്ടീവ് ബോർഡ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി

ഇന്ത്യൻ ഫാമിലി അസോസിയേഷൻ (IFA) 2026–2027 കാലയളവിലേക്കുള്ള പുതിയ എക്സിക്യൂട്ടീവ് ബോർഡ് അംഗങ്ങളെ തിരഞ്ഞെടുക്കപ്പെട്ടു. സമൂഹത്തിലെ ഐക്യവും സാംസ്കാരിക പാരമ്പര്യവും…

1 hour ago

Nurse Nycin Thomas Passes Away in Sligo; Funeral on March 16

Sligo: Nycin Thomas (38), a dialysis nurse at Sligo University Hospital, passed away recently in…

1 hour ago

നൈസിൻ തോമസ് സ്ലൈഗോയിൽ നിര്യാതയായി; സംസ്കാരം മാർച്ച് 16ന്

സ്ലൈഗോ: സ്ലൈഗോ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ഡയാലിസിസ് നേഴ്സ് ആയിരുന്ന നൈസിൻ തോമസ് (38) നിര്യാതയായി. സംസ്കാരം മാർച്ച് 16 തിങ്കളാഴ്ച…

2 hours ago

ആട് -3 റിലീസ് മാർച്ച്‌ 19ന്; അയർലണ്ടിലെ ഷോ വിവരങ്ങൾ അറിയാം…

റംസാൻ ആഘോഷത്തിനും അവധിക്കാലാഘോഷങ്ങൾക്കും ആസ്വദിക്കുവാൻ പോരും വിഡത്തിൽ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരുന്നതാണ് ആട് - 3 എന്ന ചിത്രം. എന്നാൽ…

3 hours ago

ആട് -3 വേൾഡ് വൈഡ് റിലീസ് മാർച്ച്‌ 19ന്

റംസാൻ ആഘോഷത്തിനും അവധിക്കാലാഘോഷങ്ങൾക്കും ആസ്വദിക്കുവാൻ പോരും വിഡത്തിൽ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരുന്നതാണ് ആട് - 3 എന്ന ചിത്രം. എന്നാൽ…

3 hours ago