Categories: IndiaTechnology

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കിടിലന്‍ ഓഫറുമായി ഭാരതി എയര്‍ടെല്‍; 6 മാസത്തേക്ക് 1000 ജിബി ഡാറ്റ സൗജന്യം!!

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കിടിലന്‍ ഓഫറുമായി മുന്‍നിര ടെലികോം സേവനദാതാക്കളായ ഭാരതി എയര്‍ടെല്‍. ആറു മാസത്തേക്ക് 1000 ജിബി ഡാറ്റ സൗജന്യമായി നല്‍കുന്ന ഓഫറാണ് എയര്‍ടെല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 

എക്സ്ട്രീം ഫൈബര്‍ ഹോം ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കള്‍ക്കായാണ് പുതിയ ഓഫര്‍. പരിമിതമായ കാലയളവിലേക്ക് ലഭ്യമായ ഈ ഓഫര്‍ എല്ലാ എക്സ്ട്രീം ഫൈബര്‍ പ്ലാനുകളിലും ലഭ്യമായിരിക്കില്ലെന്ന് എയര്‍ടെല്‍ അറിയിച്ചു. 

പരിധിയില്ലാത്ത ഡാറ്റയ്ക്കും പ്രീ പെയ്ഡ് ബ്രോഡ്ബാന്‍ഡുകള്‍ക്കും ഈ ഓഫര്‍ ലഭ്യമാകില്ല. ഡല്‍ഹി, മുംബൈ, ബാംഗ്ലൂര്‍ തുടങ്ങിയ നഗരങ്ങളിലാണ് ഫൈബര്‍ ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ ലഭ്യമാക്കുന്നത്. ഇത്തരം ടയര്‍ 1 നഗരങ്ങളിലെ ഉപഭോക്താക്കള്‍ക്ക് പുതിയ ഓഫറുകള്‍ ലഭ്യമാകും. എയര്‍ടെല്‍ എക്സ്ട്രീം ഫൈബര്‍ 1 ജിബിപിഎസ് വരെ വേഗമുള്ള അള്‍ട്രാഫാസ്റ്റ് ബ്രോഡ്ബാന്‍ഡ് വാഗ്ദാനം ചെയ്യുന്നു.

Newsdesk

Recent Posts

കേരളത്തിൽ നികുതി വരുമാനവും കടവും വർധിച്ചെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…

11 hours ago

കോർക്കിൽ പുതിയ റെയിൽവേ സ്റ്റേഷന് അനുമതി; 2027ൽ നിർമ്മാണം തുടങ്ങും

Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…

1 day ago

ട്രംപിന്റെ അയർലണ്ട് സന്ദർശനത്തിന് തുടക്കം; യൂണിഫൈഡ് അയർലണ്ടിനെ പിന്തുണച്ച് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…

1 day ago

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

2 days ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

2 days ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

2 days ago