പോര്‍ട്ട് ഓഫ് എലിസബത്ത്: ദക്ഷിണാഫ്രിക്കയുടെ ടി-20, ടെസ്റ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ഫാഫ് ഡുപ്ലെസിസ് രാജിവെച്ചു. ഏകദിന ടീം ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ജനുവരിയില്‍ തന്നെ ഡുപ്ലെസി മാറിയിരുന്നു.
35 കാരനായ ഡുപ്ലെസിയ്ക്ക് കീഴില്‍ ദക്ഷിണാഫ്രിക്ക മൂന്ന് ഫോര്‍മാറ്റിലുമായി 112 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 2012 മുതല്‍ ഡുപ്ലെസിയാണ് ദക്ഷിണാഫ്രിക്കയെ നയിച്ചത്.
ക്യാപ്റ്റനെന്ന നിലയില്‍ 5101 റണ്‍സും 11 സെഞ്ച്വറിയും നേടിയിട്ടുണ്ട്. ക്യാപ്റ്റന്‍ സ്ഥാനം രാജിവെക്കുക എന്നത് ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നെന്നും എന്നാല്‍ വിരമിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും ഡുപ്ലെസി കൂട്ടിച്ചേര്‍ത്തു.
നേരത്തെ ഇംഗ്ലണ്ടിനെതിരായ ഏകദിന-ടി-20 മത്സരങ്ങളില്‍ നിന്ന് ഡുപ്ലെസി വിട്ടുനിന്നിരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം വിരമിക്കുമെന്ന വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും താരം നിഷേധിച്ചിരുന്നു. ടി-20 ലോകകപ്പില്‍ കളിക്കുമെന്നും താരം പറഞ്ഞിരുന്നു.
2012 ല്‍ ന്യൂസിലാന്റിനെതിരായ മത്സരത്തിലാണ് ഡുപ്ലെസി ആദ്യമായി ക്യാപ്റ്റനാകുന്നത്. പിന്നീട് 2013 ല്‍ ടി-20യില്‍ സ്ഥിരം ക്യാപ്റ്റനായി. പിന്നീട് ഡിവില്ലിയേഴ്‌സ് സ്ഥാനത്ത് നിന്ന് മാറിയതിന് ശേഷമാണ് മൂന്ന് ഫോര്‍മാറ്റിലും നായകനായത്.
ദേശീയ പാഴ്‌സൽ ഡെലിവറി ശൃംഖലയായ An Post രാജ്യവ്യാപകമായി 300 പോസ്റ്റൽ ഡെലിവറി ജീവനക്കാരെ കൂടി നിയമിക്കുന്നു. 2026 ലെ…
അയർലണ്ടിൽ തുടർച്ചയായി 56 ദിവസം പെയ്ത മഴ പുതിയ ദേശീയ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്. 2026 ജനുവരി 1 മുതൽ ഫെബ്രുവരി…
ടെക്സാസ് : പ്രമുഖ അമേരിക്കൻ ടിവി അവതാരക സവന്ന ഗുത്രിയുടെ മാതാവ് നാൻസി ഗുത്രി (84) ട്യൂസണിലെ വസതിയിൽ നിന്ന്…
വാഷിംഗ്ടൺ ഡി.സിയിൽ നടന്ന 'സ്റ്റേറ്റ് ഓഫ് ദി യൂണിയൻ' പ്രസംഗത്തിനിടെ മിനസോട്ട പ്രതിനിധി ഇൽഹാൻ ഒമറിന്റെ അതിഥി അലിയ റഹ്മാൻ…
ഡാലസ്: കേരള ലിറ്റററി സൊസൈറ്റി ഡാലസിന്റെ ഫെബ്രുവരി മാസത്തെ പ്രതിമാസ സാഹിത്യ ചർച്ചയും അംഗങ്ങളുടെ സർഗ്ഗാത്മക സംഗമവും റോലറ്റിൽ വെച്ച്…
ഫ്ലോറിഡ:1986-ൽ 70 വയസ്സുകാരിയായ വിർജി ലാംഗ്ഫോർഡിനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതി മെൽവിൻ ട്രോട്ടറുടെ(65) വധശിക്ഷ ഫ്ലോറിഡയിൽ നടപ്പാക്കി. ഫെബ്രുവരി…