Categories: Cricket

ദക്ഷിണാഫ്രിക്കയുടെ ടി-20, ടെസ്റ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ഫാഫ് ഡുപ്ലെസിസ് രാജിവെച്ചു

പോര്‍ട്ട് ഓഫ് എലിസബത്ത്: ദക്ഷിണാഫ്രിക്കയുടെ ടി-20, ടെസ്റ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ഫാഫ് ഡുപ്ലെസിസ് രാജിവെച്ചു. ഏകദിന ടീം ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ജനുവരിയില്‍ തന്നെ ഡുപ്ലെസി മാറിയിരുന്നു.

35 കാരനായ ഡുപ്ലെസിയ്ക്ക് കീഴില്‍ ദക്ഷിണാഫ്രിക്ക മൂന്ന് ഫോര്‍മാറ്റിലുമായി 112 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 2012 മുതല്‍ ഡുപ്ലെസിയാണ് ദക്ഷിണാഫ്രിക്കയെ നയിച്ചത്.

ക്യാപ്റ്റനെന്ന നിലയില്‍ 5101 റണ്‍സും 11 സെഞ്ച്വറിയും നേടിയിട്ടുണ്ട്. ക്യാപ്റ്റന്‍ സ്ഥാനം രാജിവെക്കുക എന്നത് ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നെന്നും എന്നാല്‍ വിരമിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും ഡുപ്ലെസി കൂട്ടിച്ചേര്‍ത്തു.

നേരത്തെ ഇംഗ്ലണ്ടിനെതിരായ ഏകദിന-ടി-20 മത്സരങ്ങളില്‍ നിന്ന് ഡുപ്ലെസി വിട്ടുനിന്നിരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം വിരമിക്കുമെന്ന വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും താരം നിഷേധിച്ചിരുന്നു. ടി-20 ലോകകപ്പില്‍ കളിക്കുമെന്നും താരം പറഞ്ഞിരുന്നു.

2012 ല്‍ ന്യൂസിലാന്റിനെതിരായ മത്സരത്തിലാണ് ഡുപ്ലെസി ആദ്യമായി ക്യാപ്റ്റനാകുന്നത്. പിന്നീട് 2013 ല്‍ ടി-20യില്‍ സ്ഥിരം ക്യാപ്റ്റനായി. പിന്നീട് ഡിവില്ലിയേഴ്‌സ് സ്ഥാനത്ത് നിന്ന് മാറിയതിന് ശേഷമാണ് മൂന്ന് ഫോര്‍മാറ്റിലും നായകനായത്.

Newsdesk

Share
Published by
Newsdesk

Recent Posts

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

19 hours ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

20 hours ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

23 hours ago

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പ്രതിമുഖങ്ങൾ

പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…

2 days ago

മാസങ്ങൾ നീണ്ടുനിന്ന നീനാ കൈരളിയുടെ ഓണാഘോഷങ്ങൾ ആവേശോജ്ജ്വലമായി സമാപിച്ചു

നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…

2 days ago

Bord Gáis Energy ഗ്യാസ്–വൈദ്യുതി നിരക്കുകൾ കൂട്ടുന്നു; €317 വരെ അധിക ചെലവ്

അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…

2 days ago