കാന്‍ബറ: ഐസിസി വനിത ട്വന്റി 20 ലോകകപ്പില്‍ ഗ്രൂപ്പ് ബി മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്കയ്ക്കും ഇംഗ്ലണ്ടിനും ജയം. ദക്ഷിണാഫ്രിക്ക 113 റണ്‍സിനു തായ്ലന്‍ഡിനെ കീഴടക്കി. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക ലീസെലി ലീയുടെ സെഞ്ചുറി മികവില്‍ 20 ഓവറില്‍ മൂന്നു വിക്കറ്റിന് 195 റണ്‍സെടുത്തു.
60 പന്തില്‍ 16 ഫോറിന്റെയും മൂന്നു സിക്സിന്റെയും അകമ്പടിയിലായിരുന്നു ലീ 101 റണ്‍സിലെത്തിയത്. സ്യൂന്‍ ലൂസ് (41 പന്തില്‍ 61), ചാളോ ട്രയന്‍ (11 പന്തില്‍ 24) എന്നിവരും തകര്‍പ്പന്‍ ബാറ്റിംഗ് കാഴ്ചവച്ചു. വന്‍ സ്കോറിനെതിരേ ബാറ്റ് ചെയ്ത തായ്ലന്ഡ് 19.1 ഓവറില്‍ 82 റണ്‍സിന് എല്ലാവരും പുറത്തായി.
ക്യാപ്റ്റന്‍ ഹീതര്‍ നൈറ്റ് ഒരിക്കല്‍ക്കൂടി ഫോമിലെത്തിയതോടെ ഇംഗ്ലണ്ട് വിജയംകുറിച്ചു. ടോസ് നേടിയ പാക്കിസ്ഥാന് ഇംഗ്ലണ്ടിനെ ബാറ്റിംഗിനു വിടുകയായിരുന്നു. ഇംഗ്ലണ്ടിന്റെ തുടക്കം മോശമായിരുന്നു. എന്നാല്‍ ഹീതര്‍ നൈറ്റ് (47 പന്തില്‍ 62), നതാലി സിവര്‍ (29 പന്തില്‍ 36), ഫ്രാന് വില്‍സണ്‍ (19 പന്തില്‍ 22) എന്നിവരുടെ പ്രകടനം ഇംഗ്ലണ്ടിനെ 20 ഓവറില്‍ ഏഴു വിക്കറ്റിന് 157ലെത്തിച്ചു.
ഇംഗ്ലണ്ട് ഉയര്‍ത്തിയ ലക്ഷ്യത്തിന് വെല്ലുവിളി ഉയര്‍ത്താന്‍ ഒരിക്കല്‍പ്പോലും പാക്കിസ്ഥാനായില്ല. 19.4 ഓവറില്‍ പാക്കിസ്ഥാന് ഓള്‍ഔട്ടായി. 41 റണ്‍സ് നേടിയ അലിയ റിയാസ് ആണ് പാക്കിസ്ഥാന്റെ ടോപ്സ്കോറര്‍.
സെമി ഫൈനലിനു മുമ്പ് ബാറ്റിംഗിലെ പോരായ്മകള്‍ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ ഇന്ത്യ ശ്രീലങ്കയെ നേരിടും.
ചന്ദ്ര കൊടുങ്കാറ്റിനെ തുടർന്ന് കൂടുതൽ പ്രാദേശിക വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ കനത്ത മഴ പെയ്യാനും സാധ്യതയുണ്ട്. രാവിലെ…
മഹാരാഷ്ട്രയിലെ ബാരാമതിയിൽ വിമാനം തകർന്നു വീണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി അധ്യക്ഷനുമായ അജിത് പവാർ ഉൾപ്പെടെ 5 പേർക്ക് ദാരുണാന്ത്യം.…
ഗോവ: സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന നിയന്ത്രണമേർപ്പെടുത്താൻ ഗോവയും ആന്ധ്രാപ്രദേശും. കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനായാണ് നിർണായക തീരുമാനം. ഓസ്ട്രേലിയ നടപ്പിലാക്കിയ…
ചന്ദ്ര കൊടുങ്കാറ്റ് രാജ്യത്തുടനീളം വ്യാപകമായ തടസ്സങ്ങൾ സൃഷ്ടിച്ചു. ശക്തമായ കാറ്റും മഴയും കാരണം നിരവധി പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി. യാത്രാ സേവനങ്ങൾ…
രണ്ട് പതിറ്റാണ്ടോളം നീണ്ട ചര്‍ച്ചകൾക്ക് ശേഷം ഉഭയകക്ഷി വ്യാപാര കരാർ പ്രഖ്യാപിച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും. ഇന്ത്യയിൽ നിന്ന് കയറ്റുമതി…
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…