Categories: Cricket

കലൂര്‍ സ്‌റ്റേഡിയം അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ക്കായി അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരള ക്രിക്കറ്റ് അസോസിയേഷന്‍

കൊച്ചി: കലൂര്‍ സ്‌റ്റേഡിയം അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ക്കായി അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരള ക്രിക്കറ്റ് അസോസിയേഷന്‍.

കലൂര്‍ സ്‌റ്റേഡിയത്തില്‍ ഐ.എസ്.എല്‍ ആരംഭിച്ചതിന് ശേഷം ക്രിക്കറ്റ് മത്സരങ്ങള്‍ നടന്നിട്ടില്ല. ഈ സാഹചര്യത്തില്‍ കൊച്ചി സ്‌റ്റേഡിയം ക്രിക്കറ്റ് മത്സരങ്ങള്‍ കൂടി നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ജി.സി.ഡി.എയ്ക്ക് കത്ത് നല്‍കിയത്.

ഐ.എസ്.എല്‍ ഷെഡ്യൂളിനെ ബാധിക്കാത്ത തരത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ അനുവദിക്കണമെന്നാണ് കെ.സി.എ പ്രസിഡന്റ് സാജന്‍ വര്‍ഗീസ് അറിയിച്ചത്.

കലൂര്‍ അന്താരാഷ്ട്ര സ്‌റ്റേഡിയം ജി.സി.ഡി.എ കേരള ക്രിക്കറ്റ് അസോസിയേഷന് 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കിയതാണ്. കെ.സി.എ ഏകദേശം 11 കോടിയോളം മുടക്കുകയും ചെയ്തിരുന്നു. കൂടാതെ 1 കോടി രൂപ ജി.സി.ഡി.എയ്ക്ക് ഡെപ്പോസിറ്റായും നല്‍കിയിട്ടുണ്ട്.

കൊച്ചിയില്‍ ക്രിക്കറ്റും ഫുട്‌ബോളും ഒരു പോലെ നടത്തണമെന്നാണ് കെ.സി.എ താത്പര്യപ്പെടുന്നത്. നിലവില്‍ മത്സരങ്ങള്‍ തിരുവനന്തപുരത്തേക്ക് മാറ്റിയത് വടക്കന്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നതും ക്രിക്കറ്റ് ഗ്രൗണ്ട് കലൂരേക്ക് മാറ്റണമെന്ന് ആവശ്യപ്പെടുന്നതിന് കാരണമായിട്ടുണ്ടെന്നാണ് കെസിഎ അറിയിക്കുന്നത്.

ഐ.എസ്.എല്ലില്‍ കേരളത്തിന്റെ ടീമായ കേരള ബ്ലാസ്റ്റേഴ്സ് കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയം ഹോം ഗ്രൗണ്ട് ആക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അടുത്ത സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മാച്ചുകള്‍ കോഴിക്കോട്ട് നടന്നേക്കുമെന്നുമാണ് അറിയുന്നത്.

സ്റ്റേഡിയത്തില്‍ ആവശ്യമായ സൗകര്യങ്ങളും മാറ്റങ്ങളും നടത്താന്‍ എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ കോര്‍പറേഷന്‍ കേരള ബ്ലാസ്റ്റേഴ്സിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ വിലയിരുത്താന്‍ ഈ മാസം പത്തിന് മേയര്‍ യോഗം വിളിച്ചിട്ടുണ്ട്.

നിലവില്‍ ഗോകുലം കേരള എഫ്.സിയുടെ ഹോം ഗ്രൗണ്ടാണ് ഇ.എം.എസ് സ്റ്റേഡിയം.

Newsdesk

Share
Published by
Newsdesk

Recent Posts

ടെക്സസ് ജയിലിൽ ഹൈടെക് മാഫിയ; തടവുകാരൻ ഹാക്കിംഗിലൂടെ നിയന്ത്രിച്ചത് വൻ ക്രൈം ശൃംഖല

ടെക്സസ്: കൊലക്കേസ് പ്രതിയായ തടവുകാരൻ ടെക്സസ് ജയിലിലിരുന്ന് അന്താരാഷ്ട്ര തലത്തിൽ സൈബർ കുറ്റകൃത്യങ്ങളും കള്ളക്കടത്തും നടത്തിയതായി ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. 1992-ൽ…

3 mins ago

ബിറ്റ്‌കോയിൻ വിലയിൽ വൻ ഇടിവ്; $69,000-ത്തിന് താഴെയെത്തി

ന്യൂയോർക് :അന്താരാഷ്ട്ര തലത്തിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങളെത്തുടർന്ന് ക്രിപ്റ്റോ കറൻസി വിപണിയിൽ വൻ ഇടിവ്. ആഴ്ചകളോളം 70,000 ഡോളറിന് മുകളിൽ വ്യാപാരം…

7 mins ago

ഷിക്കാഗോയിൽ വെടിവെയ്പ്പ് പരമ്പര; നാല് മരണം, 9 പേർക്ക് വെടിയേറ്റു

ഷിക്കാഗോ: അമേരിക്കയിലെ ഷിക്കാഗോയിൽ ശനിയാഴ്ച രാത്രി മുതൽ ഞായറാഴ്ച പുലർച്ചെ വരെ വിവിധ ഇടങ്ങളിലായി നടന്ന വെടിവെപ്പുകളിൽ നാല് പേർ…

36 mins ago

ജങ്ക് ഫുഡ്‌ ഒഴിവാക്കിയാൽ 200 വയസ്സുവരെ ജീവിക്കാം; ഡോക്ടറുടെ വാക്കുകൾ ഉദ്ധരിച്ച് ട്രംപ്

വാഷിങ്‌ടോ ഡി സി :തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് വീണ്ടും വിചിത്രമായ അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. താൻ ജങ്ക് ഫുഡ്…

42 mins ago

ലാഗ്വാർഡിയയിൽ ലാൻഡിംഗിനിടെ എയർ കാനഡ വിമാനം ഫയർ ട്രക്കുമായി കൂട്ടിയിടിച്ചു; രണ്ട് പൈലറ്റുമാർ മരിച്ചു 41 പേർ ആശുപത്രിയിൽ, വിമാനത്താവളം അടച്ചു

ന്യൂയോർക്ക് (മാർച്ച് 23, 2026): ന്യൂയോർക്കിലെ ലാഗ്വാർഡിയ വിമാനത്താവളത്തിൽ എയർ കാനഡ വിമാനം അഗ്നിശമന സേനാ ട്രക്കുമായി കൂട്ടിയിടിച്ച് വൻ…

48 mins ago

സ്കൈലൈൻ ട്രാവൽസ് ഉടമ ഷൈബു വർഗീസിന്റെ പിതാവ് നിര്യാതനായി

സ്കൈലൈൻ ട്രാവൽസ് ഉടമ ഷൈബു വർഗീസിന്റെ പിതാവ് തോമസ് വർഗീസ് അന്തരിച്ചു. 85 വയസ്സായിരുന്നു. മരുമകൾ: ജിനി ഷൈബു (Kilbarron…

2 hours ago