Categories: Cricket

രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ ഹൈദരാബാദിന് ജയം

ഹൈദരാബാദ്: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ ഹൈദരാബാദിന് ജയം. 155 റൺസ് വിജയലക്ഷ്യം ഹൈദരാബാദ് 4 വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. 38 റൺസെടുത്ത മല്ലികാർജുനാണ് ടോപ് സ്കോറർ. നേരത്തെ രണ്ടാം ഇന്നിംഗ്സിൽ കേരളം 218 റൺസിന് പുറത്തായിരുന്നു.

ഏഴ് വിക്കറ്റിന് 204 റൺസെന്ന നിലയിൽ നാലാം ദിനം ബാറ്റിംഗ് തുടങ്ങിയ കേരളത്തിന് ഇന്ന് 14 റൺസ് മാത്രമേ കൂട്ടിച്ചേർക്കാനായുള്ളൂ. അക്ഷയ് ചന്ദ്രൻ 30 റൺസെടുത്ത് പുറത്തായി. ഹൈദരാബാദിനായി മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ആദ്യ ഇന്നിംഗ്സിൽ സെഞ്ച്വറി നേടി നിർണായക ലീഡ് ആതിഥേയർക്ക് സമ്മാനിച്ച സുമന്ത് കൊല്ലയാണ് മാൻ ഓഫ് ദ് മാച്ച്.

സീസണിൽ കേരളത്തിന്റെ തുടർച്ചയായ മൂന്നാം തോൽവിയാണിത്. കേരളത്തിന്റെ നോക്കൗട്ട് റൗണ്ട് സാധ്യതകൾക്ക് കനത്ത തിരിച്ചടിയാണ് ഹൈദരാബാദിനെതിരായ തോൽവി. നാലു കളിയിൽ നിന്ന് മൂന്നു പോയിന്റ് മാത്രമാണ് കേരളത്തിനുള്ളത്. പഞ്ചാബ്, വിദർഭ തുടങ്ങിയ കരുത്തരെയാണ് കേരളത്തിന് ഇനി നേരിടാനുള്ളത്.

Newsdesk

Share
Published by
Newsdesk

Recent Posts

സംഗീത സാന്ദ്രമായി ‘സുവർണ്ണനാദം’; അറ്റ്‌ലാന്റ മാർത്തോമാ ചർച്ചിൽ ലൈവ് സ്ട്രീമിംഗ് കൺസേർട്ട് ജനുവരി 23-ന്

അറ്റ്‌ലാന്റ: പ്രമുഖ ക്രൈസ്തവ ഗാനരചയിതാവും സംഗീതജ്ഞനുമായ റവ. ജേക്കബ് തോമസ് (അനിക്കാട് അച്ചൻ)നയിക്കുന്ന സുവർണ്ണനാദം വോള്യം 41 'ഫേസ് ടു…

3 mins ago

ഫാമിലി ത്രില്ലർ “ബേബിഗേൾ” ട്രയിലർ പുറത്ത്

സിനിമയുടെ കഥകളിലും അവതരണത്തിലു മെല്ലാം അടിമുടി മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഏറെ  പുതുമയുള്ള ഒരു പ്രമേയവുമായി കടന്നുവരികയാണ്…

18 mins ago

വിദ്യാഭ്യാസ വായ്പ കുടിശ്ശിക; ശമ്പളം പിടിച്ചെടുക്കുന്നത് വിദ്യാഭ്യാസ വകുപ്പ് നിർത്തിവെച്ചു

വാഷിംഗ്ടൺ ഡി.സി: പഠന വായ്പ  തിരിച്ചടവിൽ വീഴ്ച വരുത്തിയവരുടെ ശമ്പളത്തിൽ നിന്നും നികുതി റീഫണ്ടുകളിൽ നിന്നും തുക ഈടാക്കാനുള്ള നീക്കം…

21 mins ago

അയർലണ്ടിലെ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണത്തിൽ മുന്നിൽ ഇന്ത്യൻ വംശജർ

അയർലണ്ടിലെ അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ ഏറ്റവും കൂടുതൽ ഇന്ത്യൻ വംശജരായ വിദ്യാർത്ഥികൾ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം നിലവിൽ 9,175 ഇന്ത്യൻ…

35 mins ago

ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസ് – തരുൺ മൂർത്തി – മോഹൻലാൽചിത്രം ആരംഭം കുറിച്ചു

മെഗാ ഹിറ്റായ തുടരും എന്ന ചിത്രത്തിനു ശേഷം തരുൻ മൂർത്തിയും , മോഹൻലാലും വീണ്ടും ഒത്തുചേരുന്ന പുതിയ ചിത്രത്തിന് ജനുവരി…

1 hour ago

​വാട്ടർഫോർഡിൽ ക്രിസ്മസ് – പുതുവത്സരാഘോഷം ആവേശമായി; വിസ്മയമായി ഡബ്ല്യു.എം.എയുടെ ‘സംഗമം’

വാട്ടർഫോർഡ്: അയർലണ്ടിലെ വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ (WMA) ക്രിസ്മസ്-പുതുവത്സരാഘോഷങ്ങൾ വൻ വിജയമായി. മുള്ളിനാവത്ത് കമ്മ്യൂണിറ്റി സെന്ററിൽ നടന്ന ആഘോഷപരിപാടികളിൽ നൂറുകണക്കിന്…

1 hour ago