Categories: Cricket

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ രോഹിത് ഏകദിന കരിയരില്‍ 9000 റണ്‍സ് തികച്ചു.

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ വ്യക്തിഗത സ്‌കോര്‍ നാലു റണ്‍സിലെത്തിയപ്പോള്‍ രോഹിത് ഏകദിന കരിയരില്‍ 9000 റണ്‍സ് തികച്ചു. ഈ നേട്ടം സ്വന്തമാക്കുന്ന ഏഴാമത്തെ ഇന്ത്യന്‍ താരമാണ് രോഹിത്.

ഇതോടൊപ്പം വേഗത്തില്‍ 9000 ക്ലബ്ബിലെത്തുന്ന മൂന്നാമത്തെ താരമെന്ന നേട്ടവും രോഹിത് സ്വന്തമാക്കി. 217-ാം ഏകദിന ഇന്നിങ്‌സിലാണ് രോഹിത് 9000 റണ്‍സെടുത്തത്.മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയെ മറികടന്നാണ് രോഹിത് ഈ നേട്ടം വേഗത്തില്‍ സ്വന്തമാക്കുന്ന മൂന്നാമത്തെ താരമായത്.വിരാട് കോലി (194 ഇന്നിങ്‌സ്), എ.ബി. ഡിവില്ലിയേഴ്‌സ് (208 ഇന്നിങ്‌സ്) എന്നിവരാണ് രോഹിത്തിനു മുന്നിലുള്ളത്.ഗാംഗുലി (228 ഇന്നിങ്‌സ്), സച്ചിന്‍ തെണ്ടുല്‍ക്കര്‍ (235), ബ്രയാന്‍ ലാറ (239) എന്നിവരെല്ലാം രോഹിത്തിന് പിന്നിലായി. ഓസീസിനെതിരായ മത്സരത്തില്‍ രോഹിത് 119 റണ്‍സെടുത്തു.

അതിനിടെ ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിനിടെ ക്യാപ്റ്റനെന്ന നിലയില്‍ വിരാട് കോലി ഏകദിനത്തില്‍ 5,000 റണ്‍സും പിന്നിട്ടു.  ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 5,000 റണ്‍സ് പിന്നിടുന്ന ക്യാപ്റ്റനെന്ന നേട്ടവും കോലി സ്വന്തമാക്കി. ക്യാപ്റ്റനായ 82-ാം ഇന്നിങ്‌സിലാണ് കോലി കോലി ഈ നേട്ടം സ്വന്തമാക്കിയത്.എം.എസ് ധോനി (127 ഇന്നിങ്‌സ്), റിക്കി പോണ്ടിങ് (131), ഗ്രെയിം സ്മിത്ത് (135), സൗരവ് ഗാംഗുലി (136) എന്നിവരെല്ലാം കോലിക്ക് പിന്നിലായി.

Newsdesk

Share
Published by
Newsdesk

Recent Posts

‘സമ്പത്തിലും, പ്രൗഢിയിലും മുമ്പന്തിയിൽ നിൽക്കുന്ന ചില കുടുംബങ്ങളിലെ ദുരൂഹതകൾ  എന്താണ്? ‘മായൻ’ ടീസർ നൽകുന്ന ഉത്തരം എന്ത്?’

സമ്പത്തിലും, പ്രൗഢിയിലും മുമ്പന്തിയിൽ നിൽക്കുന്ന ചില കുടുംബങ്ങളിൽ പൊതുവേ കാണപ്പെടുന്ന ഒരു കാര്യമുണ്ട്. ഇവരുടെയൊക്കെ തറവാടുകളുടെ അധമ മൂലയിൽ ആരും…

17 hours ago

ഡബ്ലിനിൽ നവംബർ 10 മുതൽ 13 വരെ ഗതാഗത നിയന്ത്രണം; റോഡുകൾ അടയ്ക്കും, ലുവാസ് സർവീസുകൾക്കും നിയന്ത്രണം

യൂറോപ്യൻ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരും സർക്കാർ മേധാവികളും പങ്കെടുക്കുന്ന നിർണായക ഉച്ചകോടികൾക്ക് മുന്നോടിയായി ഡബ്ലിനിൽ വൻ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. നവംബർ…

17 hours ago

CR7 യുഗത്തിന് അന്ത്യം.! വിരമിക്കൽ പ്രഖ്യാപിച്ച് റൊണാൾഡോ

പോർച്ചുഗീസ് ജെഴ്‌സിയിൽ ഇനി ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെ കളിയഴകുണ്ടാകില്ല. 23 വർഷത്തെ കരിയറിന് വിരാമമിടുകയാണെന്ന് താരം അറിയിച്ചു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ്…

18 hours ago

ബാങ്ക് ഓഫ് അയർലണ്ടിന്റെ ഓൺലൈൻ ബാങ്കിങ് സേവനങ്ങളിൽ തടസ്സം; മൊബൈൽ ആപ്പും ഓൺലൈൻ ബാങ്കിങ് വെബ്‌സൈറ്റും ലഭ്യമാകുന്നില്ല

അയർലണ്ടിലെ പ്രമുഖ ബാങ്കുകളിലൊന്നായ ബാങ്ക് ഓഫ് അയർലണ്ടിന്റെ ഡിജിറ്റൽ ബാങ്കിങ് സേവനങ്ങളിൽ ഇന്ന് (നവംബർ 5) അപ്രതീക്ഷിത സാങ്കേതിക തടസ്സം.…

19 hours ago

യൂണിവേഴ്സിറ്റി പ്രവേശനത്തിനുള്ള CAO അപേക്ഷകൾ ആരംഭിച്ചു; ജനുവരി 20-നകം അപേക്ഷിച്ചാൽ ഫീസ് €35 മാത്രം

അയർലണ്ടിൽ 2027 അധ്യയന വർഷത്തിൽ യൂണിവേഴ്സിറ്റികളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ബിരുദ കോഴ്സുകൾക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കായുള്ള CAO (Central…

21 hours ago

‘രാഷസ വേട്ട’ ഫുൾ പായ്ക്കപ്പ്

സൈക്കോ പാക്ക് ജോണറിൽ , വിഷ്‌ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന രാഷസ വേട്ട എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി.തുടക്കം മുതൽ…

24 hours ago