ദുബായ്: ഐസിസി 2019ലെ മികച്ച ക്രിക്കറ്റ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ക്രിക്കറ്റ് താരത്തിന് നൽകുന്ന സർ ഗാരി സോബേഴ്സ് ട്രോഫി ഇത്തവണ ഇംഗ്ലണ്ട് താരം ബെൻ സ്റ്റോക്സിന് ലഭിച്ചു.
ഇക്കഴിഞ്ഞ ഏകദിന ലോകകപ്പിലും ആഷസ് പരമ്പരയിലും പുറത്തെടുത്ത തകർപ്പൻ പ്രകടനമാണ് സ്റ്റോക്സിന് പുരസ്കാരം നേടി കൊടുത്തത്.
ഇന്ത്യയുടെ രോഹിത് ശർമ 2019ലെ മികച്ച ഏകദിന താരത്തിനുള്ള പുരസ്കാരവും ഓസ്ട്രേലിയൻ പേസർ പാറ്റ് കമ്മിൻസ് മികച്ച ടെസ്റ്റ് താരത്തിനുള്ള പുരസ്കാരവും സ്വന്തമാക്കി.
ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ പിന്തള്ളിയാണ് രോഹിത്തിന്റെ നേട്ടം. 28 ഏകദിനത്തിൽ ഏഴ് സെഞ്ചുറിയും ആറ് അർധസെഞ്ചുറിയും ഉൾപ്പടെ 2019ൽ 1490 റൺസാണ് രോഹിത് അടിച്ചുകൂട്ടിയത്.
വെസ്റ്റ് ഇന്‍ഡീസിനെതിരായ വിശാഖപട്ടണം ഏകദിനത്തില്‍ സെഞ്ചുറി നേടിയ രോഹിത് ശര്‍മ മറ്റൊരു അപൂര്‍വ റെക്കോര്‍ഡ് കൂടി പേരിലെഴുതിയിരുന്നു.
ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോക കപ്പിനിടെ ഓസീസ് താരം സ്റ്റീവ് സ്മിത്തിനെ കൂകിയ ആരാധകരെ തിരുത്തിയത് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാർഡിന് അര്‍ഹനാക്കി.
പുരസ്കാര മികവില്‍ തിളങ്ങിയ മറ്റൊരു ഇന്ത്യന്‍ താരം ബംഗ്ലദേശിനെതിരെ ഏഴു റൺസ് മാത്രം വഴങ്ങി ആറു വിക്കറ്റെടുത്ത ദീപക് ചാഹറാണ്. പോയ വർഷത്തെ മികച്ച ട്വന്റി20 പ്രകടനമായാണ് ചാഹറിന്‍റെ പ്രകടനം വിലയിരുത്തപ്പെട്ടത്.
ഓസ്ട്രേലിയയുടെ മാർനസ് ലാബുഷെയ്ൻ മികച്ച പുതുമുഖ ക്രിക്കറ്റർക്കുള്ള പുരസ്കാരം സ്വന്തമാക്കി. ടെസ്റ്റ് ക്രിക്കറ്റില്‍ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് 2019ല്‍ താരം പുറത്തെടുത്തത്.
ടെസ്റ്റ് ക്രിക്കറ്റിലെ അവിസ്മരണീയ പ്രകടനത്തിലൂടെ കയ്യടി നേടിയ ഓസീസ് താരം മാർനസ് ലബുഷെയ്നാണ് എമർജിങ് പ്ലേയർ ഓഫ് ദ് ഇയർ. സ്കോട്‌ലൻഡ് താരം കൈൽ കോയെറ്റ്സറാണ് അസോഷ്യേറ്റ് രാജ്യങ്ങളിൽനിന്നുള്ള മികച്ച താരം.
ഇംഗ്ലിഷ് അംപയർ റിച്ചാർഡ് ഇല്ലിങ്‌വർത്തിനാണ് മികച്ച അംപയറിനുള്ള ഡേവിഡ് ഷെപ്പേർഡ് പുരസ്കാരം. 56കാരനായ ഇല്ലിങ്‌വർത്തിന്റെ ആദ്യ പുരസ്കാര നേട്ടമാണിത്.
രണ്ട് പതിറ്റാണ്ടോളം നീണ്ട ചര്‍ച്ചകൾക്ക് ശേഷം ഉഭയകക്ഷി വ്യാപാര കരാർ പ്രഖ്യാപിച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും. ഇന്ത്യയിൽ നിന്ന് കയറ്റുമതി…
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…
ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…
ഷാജി പാപ്പനും. കൂട്ടരും പ്രേക്ഷകമനസ്സിൽ ഇടം തേടിയകഥാപാത്രങ്ങൾ ആണ്.മിഥുൻ മാനുവൽ തോമസ്സ് രചനയും സംവിധാനവും നിർവ്വഹിച്ച ആട്, ആട്-2, എന്നീ…
കാഡോ കൗണ്ടി(ഒക്‌ലഹോമ): കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാതായ 12 വയസ്സുകാരൻ റയാൻ "ആർജെ" ഡേവിസിനെ സുരക്ഷിതനായി കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയതിന്…