ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ടീമിന്റെ ക്വാറന്റീന്‍ കാലാവധി കുറയ്ക്കണമെന്ന ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ അഭ്യര്‍ഥന തള്ളി ക്രിക്കറ്റ് ഓസ്ട്രേലിയ.
നേരത്തേ തീരുമാനിച്ച പ്രകാരം ടെസ്റ്റ് പരമ്പരയ്ക്കു മുമ്പ് രണ്ടാഴ്ച തന്നെ ടീം ഇന്ത്യക്കു നിര്‍ബന്ധിത ക്വാറന്റീനില്‍ കഴിയേണ്ടി വരും. ക്രിക്കറ്റ് ഓസ്ട്രേലിയ പുതിയ സിഇഒ നിക്ക് ഹോക്ക്ലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
14 ദിവസമെന്ന ക്വാറന്റീന്‍ കാലാവധി വെട്ടിക്കുറയ്ക്കണമെന്നും ഇത്രയും നാള്‍ താരങ്ങള്‍ക്കു ഹോട്ടല്‍ മുറിക്കുള്ളില്‍ തന്നെ കഴിയുക ബുദ്ധിമുട്ടായിരിക്കുമെന്നായിരുന്നു ഗാംഗുലി നേരത്തെ ചൂണ്ടിക്കാട്ടിയത്.
എന്നാല്‍, രണ്ടാഴ്ച തന്നെ ക്വാറന്റീന്‍ ഉണ്ടാവുമെങ്കിലും ഈ കാലയളവില്‍ താരങ്ങള്‍ പരിശീലനം നടത്താനുള്ള സൗകര്യമൊരുക്കുമെന്നും ഹോക്ക്ലി പറഞ്ഞു. ഇതിനായി ആരോഗ്യ വിദഗ്ധരുടെയും അധികാരികളുടെയും മാര്‍ഗനിര്‍ദേശങ്ങള്‍ സ്വീകരിക്കുമെന്നും ഹോക്ക്ലി അറിയിച്ചു.
വിദ്യാലയം എന്നു പറഞ്ഞാൽ ദേവാലയം പോലെയാണ്. ഓരോ വിദ്യാലയവും കാത്തുസൂക്ഷിക്കേണ്ടതും ഈ തത്ത്വമാണ്. ഇന്നു പുറത്തുവിട്ട ആഘോഷം എന്ന സിനിമയുടെ…
ദേശീയ ഗ്രിഡിലെ നവീകരണത്തിന്റെ ഭാഗമായി, അയർലണ്ടിൽ വൈദ്യുതി ഉപഭോക്താക്കൾ അടുത്ത വർഷം വിലയിൽ വർദ്ധനവ് നേരിടേണ്ടിവരും. നവീകരണത്തിനായി ഏകദേശം €19…
എച്ച്എസ്ഇയുടെ അടുത്ത ചീഫ് എക്സിക്യൂട്ടീവായി Anne O’Connor നിയമിതയായി. Vhi ഹെൽത്ത് & വെൽബീയിംഗിന്റെ നിലവിലെ മാനേജിംഗ് ഡയറക്ടറാണ് Anne…
2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…
ഫിലഡൽഫിയ : മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ (മാപ്പ് ) ൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ജോളി ബൽസ്…
സാങ്കേതിക തകരാർ കാരണം ലുവാസ് റെഡ് ലൈൻ സർവീസുകൾ ഭാഗികമായി നിർത്തിവച്ചു. പ്രശ്‌നം കാരണം ആബി സ്ട്രീറ്റിനും പോയിന്റിനും ഇടയിൽ…