സ്റ്റോക്ക്ഹോം: രാജ്യാന്തര ഫുട്ബോളിൽ 100 ഗോൾ തികച്ച രണ്ടാമത്തെ പുരുഷ താരമായി പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ സ്വീഡനെതിരായ മത്സരത്തിലാണ് റൊണോ നാഴികകല്ല് പിന്നിട്ടത്. യൂറോപ്പിൽ ആദ്യമായാണ് ഒരു താരം രാജ്യത്തിന് വേണ്ടി നൂറു ഗോളുകൾ നേടുന്നത്.
സ്വീഡനെതിരായ മത്സരത്തിന്റെ ഹാഫ് ടൈമിന് തൊട്ടു മുമ്പ് കിട്ടിയ ഫ്രീകിക്ക് മനോഹരമായി വലയിൽ എത്തിച്ചാണ് താരം നൂറു ഗോൾ നേട്ടത്തിലെത്തിയത്. 2-0ന് പോർച്ചുഗൽ ജയിച്ച മത്സരത്തിൽ രണ്ടാംഗോൾ നേടിയതും റോണോ ആയിരുന്നു. 72-ാം മിനിറ്റിലാണ് താരം രണ്ടാമത്തെ ഗോൾ വലയിലാക്കിയത്. 165 രാജ്യാന്തര മത്സരങ്ങളിൽ നിന്നാണ് റൊണാൾഡോ നൂറു ഗോൾ നേടിയത്. രാജ്യാന്തര ഗോളുകളുടെ കാര്യത്തിൽ ഇറാൻ ഇതിഹാസം അലി ദായി മാത്രമാണ് റൊണാൾഡോയ്ക്ക് മുന്നിലുള്ളത്. 109 ഗോളുകളാണ് അലി ഇറാനായി നേടിയിട്ടുള്ളത്. 2019 നവംബറിൽ ലക്സംബർഗിനെതിരെയാണ് പോർച്ചുഗലിനായി റൊണാൾഡോ ഇതിനു മുൻപ് ഗോൾ നേടിയത്.
ഹൂസ്റ്റൺ: 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അമേരിക്കയിലെ ഹൂസ്റ്റണിൽ സംഘടിപ്പിച്ച 'അങ്കത്തട്ട് @അമേരിക്ക' രാഷ്ട്രീയ സംവാദം പ്രവാസി മലയാളികൾക്കിടയിൽ…
വിസ്കോൺസിൻ : അമേരിക്കയിലെ വിസ്കോൺസിനിലെ ഏറ്റവും വലിയ മോസ്കിന്റെ പ്രസിഡന്റായ സലാ സർസൂറിനെ യുഎസ് ഇമിഗ്രേഷൻ അധികൃതർ തടങ്കലിലാക്കി. ഇസ്രായേലിനെ…
വാഷിംഗ്ടൺ ഡി സി: ഇറാനുമായുള്ള യുദ്ധം തുടരുന്നതിനിടെ യുഎസ് കരസേനാ മേധാവി ജനറൽ റാണ്ടി ജോർജിനെ പ്രതിരോധ സെക്രട്ടറി പീറ്റ്…
കാലിഫോർണിയ:കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് 43 വർഷം അമേരിക്കയിൽ ജയിൽവാസം അനുഭവിച്ച ഇന്ത്യൻ വംശജൻ സുബ്രഹ്മണ്യം 'സുബു' വേദത്തിന് (64) ആശ്വാസവിധി. ഇദ്ദേഹത്തെ…
വാഷിംഗ്ടൺ: അമേരിക്കൻ അറ്റോർണി ജനറൽ പാം ബോണ്ടിയെ സ്ഥാനത്തുനിന്ന് നീക്കിയതായി പ്രസിഡന്റ് ഡൊണാൾഡ് ഇന്ന് (വ്യാഴം) ട്രംപ് അറിയിച്ചു. ട്രംപിന്റെ…
വേട്ട തുടങ്ങും മുമ്പ് അവിടെ ഒരു ശബ്‌ദമുണ്ടാകും കാടിനെ പിടിച്ചു കുലുക്കുന്ന ശഖ്‌ദം ...ഭയത്തെ നിയന്ത്രിക്കുന്ന ഒരു ശബ്‌ദം സംഗീതം…