Sports

എടിപി ഫൈനലിൽ റാഫേൽ നദാലിനെ പരാജയപ്പെടുത്തി സെമി ഫൈനലിൽ ഇടം നേടി ഡൊമിനിക് തീം

ലണ്ടന്‍: എടിപി ഫൈനലിൽ ഓസ്‌ട്രേലിയന്‍ താരം ഡൊമിനിക് തീം റാഫേൽ നദാലിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തി സെമി ഫൈനലിൽ ഇടം നേടി. ഫ്രഞ്ച് ഓപ്പൺ ചാമ്പ്യനുമായുള്ള മുൻ നാല് മീറ്റിംഗുകളിൽ തീം മൂന്ന് വിജയങ്ങൾ നേടി. സ്‌കോര്‍ 7-6, 7-6. അഞ്ചാമത്തെ മാച്ച് പോയന്റിലായിരുന്നു
ഡൊമിനിക് തീമിന്റെ വിജയം.

അന്തിമവിജയം നേടിയതില്‍ തനിക്ക് വളരെ ഏറെ സന്തോഷമുണ്ടെന്നും യുഎസ് ഓപ്പണ്‍ ചാമ്പ്യനായ തീം പറഞ്ഞു. അവസാന സെഷനിൽ സിറ്റ്‌സിപാസ് റുബ്ലെവിനെ പരാജയപ്പെടുത്തിയാൽ സെമി ഫൈനലിന് യോഗ്യത നേടുന്ന ആദ്യ കളിക്കാരനാകും തീം.

നദാലും സിറ്റ്‌സിപാസും ഒരോ കളികളില്‍ തോല്‍വിയും ജയവുമായി ഒപ്പത്തിനൊപ്പമാണ്. അതേസമയം റുബലേവ് തോല്‍വിയോടെ പുറത്തായി. നദാലിനും സിറ്റ്‌സിപാസിനും അവസാന മത്സരത്തില്‍ ജയിച്ചാല്‍ മാത്രമേ സെമി സ്ഥാനം ഉറപ്പിക്കാന്‍ കഴിയൂ. ഇരുവരും തമ്മിലുള്ള പോരാട്ടത്തിലെ വിജയി തീമിനൊപ്പം സെമി ഉറപ്പാക്കും.

Newsdesk

Recent Posts

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ഐറിഷ് പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…

4 hours ago

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക്; ഹോർമൂസ് കടലിടുക്ക് അടച്ചു

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…

10 hours ago

ഡബ്ലിൻ- മിഡിൽ ഈസ്റ്റ് വിമാന സർവീസുകൾ റദ്ദാക്കി

ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…

23 hours ago

Vista Career Solutions ഗ്രൂപ്പ് ഡയറക്ടർ ലാലു പോളിന്റെ മാതാവ് നിര്യാതയായി

അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…

1 day ago

ഒമാൻ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…

1 day ago

പോർമുഴക്കം എ. ബി. ബിനിലിൻ്റെ തമിഴ് ചിത്രം; വടിവേലു നായകൻ

പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…

1 day ago