മലയാളി പ്രവാസി സംരംഭകൻ ഡോ. ഷംഷീർ ശ്രീജേഷിന് ഒരു കോടി രൂപ സമ്മാനം പ്രഖ്യാപിച്ചു. ടോക്കിയോയിൽ ജർമ്മനിക്കെതിരെ നടന്ന വെങ്കല മെഡല്‍ പോരാട്ടത്തില്‍ ഇന്ത്യന്‍ ഹോക്കി ടീം മെഡല്‍ നേടുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മലയാളി താരം ഒളിംപ്യന്‍ ശ്രീജേഷിന്റെ മികച്ച പ്രകടനത്തിനും ഹോക്കിയോടുള്ള സമർപ്പണത്തിനുമുള്ള അംഗീകാരമാണ് അവാർഡെന്ന് അദ്ദേഹം പറഞ്ഞു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ മകളുടെ ഭർത്താവാണ് ഷംഷീർ.
യുഎഇ ആസ്ഥാനമായുള്ള വിപിഎസ് ഹെൽത്ത് കെയർ ചെയർമാൻ, മാനേജിംഗ് ഡയറക്ടറാണ് ഡോ. ഷംഷീർ. ശ്രീജേഷിന് ഒളിമ്പിക് മെഡൽ നേടിയതിന് രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും നിറഞ്ഞ കൈയ്യടി ലഭിച്ചു.
ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ഉൾപ്പെടെയുള്ള കായിക സമിതികൾ ഹോക്കി ടീമിനുള്ള സമ്മാനത്തുക പ്രഖ്യാപിച്ചു. ഷംസീർ പ്രഖ്യാപിച്ച ഒരു കോടി. ടോക്കിയോയിൽ നിന്ന് ഇന്ത്യയിലേക്ക് പോകുന്നതിനു മുമ്പ് ഡോ. ശ്രീജേഷിനെ ദുബായിൽ നിന്ന് ഫോണിൽ ബന്ധപ്പെട്ടിരുന്നു. ടീമിന്റെ ചരിത്ര വിജയത്തിൽ അഭിനന്ദിച്ചു കൊണ്ട്, ശ്രീജേഷിന്റെ പ്രകടനം രാജ്യത്തെ പുതിയ തലമുറ ഹോക്കിയിലും ഭാവി തലമുറയിലും പ്രചോദനം നൽകുമെന്ന് അദ്ദേഹം പ്രതികരിച്ചു.
ഷിക്കാഗോ: ഇല്ലിനോയിസ് ഗവർണർ സ്ഥാനത്തേക്ക് മൂന്നാം തവണയും ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായി ജെ.ബി. പ്രിറ്റ്‌സ്കർ മത്സരിക്കും. റിപ്പബ്ലിക്കൻ പ്രൈമറിയിൽ വിജയിച്ച ഡാരൻ…
വാഷിംഗ്ടൺ: ഇറാാനെതിരായ സൈനിക നീക്കങ്ങളിൽ പ്രതിഷേധിച്ച് നാഷണൽ കൗണ്ടർ ടെററിസം സെന്റർ (NCTC) ഡയറക്ടർ ജോ കെന്റ് രാജിവെച്ചു. ഇറാന്റെ…
വാഷിംഗ്ടൺ/ടെഹ്‌റാൻ: ഇറാന്റെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥനും മുൻ പാർലമെന്റ് സ്പീക്കറുമായ അലി ലാരിജാനിയെ (67) വ്യോമാക്രമണത്തിലൂടെ വധിച്ചതായി ഇസ്രായേൽ പ്രതിരോധ…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിൽ നിന്നുള്ള പുതിയ കണക്കുകൾ കാണിക്കുന്നത് ജനുവരി വരെയുള്ള 12 മാസത്തിനുള്ളിൽ റെസിഡൻഷ്യൽ പ്രോപ്പർട്ടി വിലകൾ 7%…
സ്റ്റാർക്ക് (ഫ്ലോറിഡ): 2008-ൽ യുവതിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതി മൈക്കൽ ലീ കിംഗിന്റെ (54) വധശിക്ഷ ഫ്ലോറിഡയിൽ…
ഷിക്കാഗോ: ഇല്ലിനോയിസ് ലഫ്റ്റനന്റ് ഗവർണർ ജൂലിയാന സ്ട്രാറ്റൻ യു.എസ് സെനറ്റിലേക്കുള്ള ഡെമോക്രാറ്റിക് പ്രൈമറിയിൽ ഉജ്ജ്വല വിജയം നേടി. അതിശക്തമായ പോരാട്ടം…