gnn24x7

ശ്രീജേഷിന് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് പ്രവാസി സംരംഭകന്‍

0
245
gnn24x7

മലയാളി പ്രവാസി സംരംഭകൻ ഡോ. ഷംഷീർ ശ്രീജേഷിന് ഒരു കോടി രൂപ സമ്മാനം പ്രഖ്യാപിച്ചു. ടോക്കിയോയിൽ ജർമ്മനിക്കെതിരെ  നടന്ന വെങ്കല മെഡല്‍ പോരാട്ടത്തില്‍ ഇന്ത്യന്‍ ഹോക്കി ടീം മെഡല്‍ നേടുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മലയാളി താരം ഒളിംപ്യന്‍  ശ്രീജേഷിന്റെ മികച്ച പ്രകടനത്തിനും ഹോക്കിയോടുള്ള സമർപ്പണത്തിനുമുള്ള അംഗീകാരമാണ് അവാർഡെന്ന് അദ്ദേഹം പറഞ്ഞു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ മകളുടെ ഭർത്താവാണ് ഷംഷീർ.

യുഎഇ ആസ്ഥാനമായുള്ള വിപിഎസ് ഹെൽത്ത് കെയർ ചെയർമാൻ, മാനേജിംഗ് ഡയറക്ടറാണ് ഡോ. ഷംഷീർ. ശ്രീജേഷിന് ഒളിമ്പിക് മെഡൽ നേടിയതിന് രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും നിറഞ്ഞ കൈയ്യടി ലഭിച്ചു.

ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ഉൾപ്പെടെയുള്ള കായിക സമിതികൾ ഹോക്കി ടീമിനുള്ള സമ്മാനത്തുക പ്രഖ്യാപിച്ചു. ഷംസീർ പ്രഖ്യാപിച്ച ഒരു കോടി. ടോക്കിയോയിൽ നിന്ന് ഇന്ത്യയിലേക്ക് പോകുന്നതിനു മുമ്പ് ഡോ. ശ്രീജേഷിനെ ദുബായിൽ നിന്ന് ഫോണിൽ ബന്ധപ്പെട്ടിരുന്നു. ടീമിന്റെ ചരിത്ര വിജയത്തിൽ അഭിനന്ദിച്ചു കൊണ്ട്, ശ്രീജേഷിന്റെ പ്രകടനം രാജ്യത്തെ പുതിയ തലമുറ ഹോക്കിയിലും ഭാവി തലമുറയിലും പ്രചോദനം നൽകുമെന്ന് അദ്ദേഹം പ്രതികരിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here