ബാര്‍സലോണ: ബാര്‍സലോണ ഫുട്‌ബോള്‍ ക്ലബ്ബില്‍ നടന്ന റൈഡിൽ നാലുപേരെ പോലീസ് അറസ്റ്റു ചെയ്തുവെന്ന് റിപ്പോര്‍ട്ട്. ബാര്‍സലോണ എഫ്.സിയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് നടന്ന റെയ്ഡിലാണ് അറസ്റ്റ് നടന്നത്. മുൻ ബാഴ്‌സലോണ പ്രസിഡന്റ് ജോസെപ് മരിയ ബാർട്ടോമ്യൂയും മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും അറസ്റ്റിലായി എന്നാണ് സൂചന.
കഴിഞ്ഞ വർഷം കാഡെന സെർ കണ്ടെത്തിയ ‘ബാര്‍സാഗേറ്റ്’ ബന്ധത്തിൽ നിന്നാണ് അന്വേഷണം. സോഷ്യൽ മീഡിയ പ്രവർത്തനം നിരീക്ഷിക്കുന്നതിനായി ക്ലബ് മാർക്കറ്റിംഗ് കൺസൾട്ടൻസി ഐ 3 വെഞ്ച്വറുമായി കരാറിലേർപ്പെട്ടിരുന്നു.
ക്ലബ്ബിന്റെ മുന്‍ പ്രസിഡന്റ് ബര്‍ത്തോമ്യൂ തനിക്കെതിരെ വിമര്‍ശനം ഉന്നയിച്ച കളിക്കാരെ അപകീര്‍ത്തിപ്പെടുത്താന്‍ രഹസ്യമായി പി.ആര്‍ കമ്പനികളെ ചുമതലപ്പെടുത്തിയെന്നതാണ് ബാര്‍സാഗേറ്റ് വിവാദം. ഇതില്‍ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട ഇടപാടുകളും നടന്നുവെന്ന് സംശയിക്കുന്നുണ്ട്.
ക്ലബ്ബില്‍ പുതിയ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പോലീസിന്റെ റൈഡ്. അന്വേഷണവുമായി സഹകരിക്കുമെന്ന് ബാര്‍സലോണ അറിയിച്ചു.
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…