gnn24x7

ബാര്‍സലോണ ഫുട്‌ബോള്‍ ക്ലബ്ബില്‍ നടന്ന റൈഡിൽ നാലു പേർ അറസ്റ്റിൽ

0
321
gnn24x7

ബാര്‍സലോണ: ബാര്‍സലോണ ഫുട്‌ബോള്‍ ക്ലബ്ബില്‍ നടന്ന റൈഡിൽ നാലുപേരെ പോലീസ് അറസ്റ്റു ചെയ്തുവെന്ന് റിപ്പോര്‍ട്ട്. ബാര്‍സലോണ എഫ്.സിയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് നടന്ന റെയ്ഡിലാണ് അറസ്റ്റ് നടന്നത്. മുൻ ബാഴ്‌സലോണ പ്രസിഡന്റ് ജോസെപ് മരിയ ബാർട്ടോമ്യൂയും മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും അറസ്റ്റിലായി എന്നാണ് സൂചന.

കഴിഞ്ഞ വർഷം കാഡെന സെർ കണ്ടെത്തിയ ‘ബാര്‍സാഗേറ്റ്’ ബന്ധത്തിൽ നിന്നാണ് അന്വേഷണം. സോഷ്യൽ മീഡിയ പ്രവർത്തനം നിരീക്ഷിക്കുന്നതിനായി ക്ലബ് മാർക്കറ്റിംഗ് കൺസൾട്ടൻസി ഐ 3 വെഞ്ച്വറുമായി കരാറിലേർപ്പെട്ടിരുന്നു.

ക്ലബ്ബിന്റെ മുന്‍ പ്രസിഡന്റ് ബര്‍ത്തോമ്യൂ തനിക്കെതിരെ വിമര്‍ശനം ഉന്നയിച്ച കളിക്കാരെ അപകീര്‍ത്തിപ്പെടുത്താന്‍ രഹസ്യമായി പി.ആര്‍ കമ്പനികളെ ചുമതലപ്പെടുത്തിയെന്നതാണ് ബാര്‍സാഗേറ്റ് വിവാദം. ഇതില്‍ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട ഇടപാടുകളും നടന്നുവെന്ന് സംശയിക്കുന്നുണ്ട്.

ക്ലബ്ബില്‍ പുതിയ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പോലീസിന്റെ റൈഡ്. അന്വേഷണവുമായി സഹകരിക്കുമെന്ന് ബാര്‍സലോണ അറിയിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here