ബെംഗളൂരു: ആക്രമണത്തിലും പ്രതിരോധത്തിലും ഒരുപോലെ മികവ് കാട്ടിയാണ് ഗോകുലം കേരള എഫ്.സി വനിതകളുടെ ഐലീഗിൽ ജേതാക്കളായത്. എതിരാളികളുടെ വല 31 തവണ കുലുക്കിയ ഗോകുലത്തിന്‍റെ പെൺപട, ഗോൾവഴങ്ങിയത് നാല് തവണ മാത്രം. കഴിഞ്ഞ ദിവസം നടന്ന ഐലീഗ് വനിതാ ഫൈനലിൽ മണിപ്പൂരി ക്ലബ് ക്രിപ്സയെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചാണ് ഗോകുലം എഫ്.സി ആദ്യമായി കേരളത്തിലേക്ക് കിരീടം കൊണ്ടുവന്നത്.
ആറ് ടീമുകൾ ഉൾപ്പെട്ട ബി ഗ്രൂപ്പിലാണ് ഗോകുലം കേരള എഫ്.സി മാറ്റുരച്ചത്. ലീഗ് ഘട്ടത്തി. അഞ്ചിൽ അഞ്ച് കളിയും ജയിച്ചായിരുന്നു ഗോകുലം കേരള സെമിയിൽ സ്ഥാനം ഉറപ്പിച്ചത്. ലീഗ് ഘട്ടത്തിൽ 26 ഗോൾ നേടിയ ഗോകുലം വഴങ്ങിയതാകാട്ടെ വെറും രണ്ടു ഗോൾ മാത്രം.
സെമിയിൽ നിലവിലെ ജേതാക്കളായ മധുര സേതു എഫ്.സിയുമായിട്ടായിരുന്നു പോരാട്ടം. എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് സേതുവിനെ വീഴ്ത്തി കലാശപ്പോരിന് യോഗ്യത നേടി. ഫൈനലിൽ ക്രിസ്പയെ ആധികാരികമായി തന്നെ ഗോകുലം കേരള എഫ്.സി തോൽപ്പിക്കുകയായിരുന്നു.
തുടക്കത്തിൽ തന്നെ രണ്ടു ഗോളുകൾക്ക് മുന്നിലെത്തിയെങ്കിലും സെൽഫ് ഗോൾ വിനയായപ്പോൾ ഇടവേളയ്ക്ക് പിരിയുമ്പോൾ 2-1 ആയിരുന്നു സ്കോർ. 75-ാം മിനിട്ടിൽ രത്തൻവാല ക്രിസ്പയ്ക്ക് സമനില ഗോൾ നേടുകയും ചെയ്തു. എന്നാൽ കളി തീരാൻ മൂന്ന് മിനിട്ട് മാത്രം ബാക്കിനിൽക്കെ ഗോകുലത്തിന്‍റെ ഗോൾ മെഷീനായ നേപ്പാൾ താരം സബിത്ര ഭണ്ഡാരിയിലൂടെ വിജയം കേരള ടീമിനെ തേടിയെത്തുകയായിരുന്നു. ഫൈനലിലെ വിജയഗോൾ ഉൾപ്പടെ 18 ഗോളടിച്ചുകൂട്ടിയ സബിത്രയാണ് ടൂർണമെന്‍റിലെ ടോപ് സ്കോറർ.
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…
അയർലണ്ടിൽ ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് PrepayPower. കമ്പനിയുടെ 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ഈ തീരുമാനം ആശ്വാസമാകുമെന്നാണ്…
അയർലണ്ടിലെ കൗണ്ടി ടിപ്പററിയിലെയും വാട്ടർഫോർഡിലെയും 10,000-ത്തിലേറെ ആളുകളെ ബാധിക്കുന്ന തരത്തിൽ കുടിവെള്ള ഉപയോഗത്തിന് കർശന മുന്നറിയിപ്പ്. ജലവിതരണത്തിൽ അലുമിനിയത്തിന്റെ അളവ്…
കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് യുവാക്കളുടെ ജീവനെടുത്ത മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈലിനെതിരെ കേസെടുത്ത് എക്സൈസ്. 23 വയസിന് മുൻപ്…
പുതിയ ശമ്പള കരാറിലെ അനിശ്ചിതത്വത്തെ തുടർന്ന് Teachers’ Union of Ireland (TUI) വ്യാവസായിക നടപടികൾ ആരംഭിച്ചു. ജോലി സമയത്തിന്…