കോഴിക്കോട്: സംസ്ഥാനത്തിന്റെ കൊവിഡ് പ്രതിരോധത്തിന് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകക്കൂട്ടായ്മയായ മഞ്ഞപ്പടയുടെ ‘കാല്‍’ സ്പര്‍ശം. പ്രമുഖ ഫുട്ബോള്‍ ഗെയിമായ പ്രൊ എവല്യൂഷന്‍ സോക്കര്‍ (പെസ്) വഴി ഓണ്‍ലൈന്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ച് 1,42,000 രൂപയാണ് മഞ്ഞപ്പട ദുരിതാശ്വാസനിധിയിലേക്ക് സമാഹരിച്ചത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 1024 പേര്‍ പെസ് ആപ്പ് വഴി ഓണ്‍ലൈന്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കോ പ്രധാനമന്ത്രി കെയേര്‍സ് പദ്ധതിയിലേക്കോ ചുരുങ്ങിയത് 100 രൂപ സംഭാവന നല്‍കണമെന്നതാണ് നിബന്ധന.
ടൂര്‍ണമെന്റിന് സജ്ജീകരിച്ച പ്രത്യേക ഗൂഗിള്‍ ഫോമില്‍ വിവരങ്ങള്‍ അപ്ലോഡ് ചെയ്യുന്നതോടെ പങ്കെടുക്കാനുള്ള യോഗ്യതയാകും. ഇവരെ പ്രത്യേകമായി തയ്യാറാക്കിയ വാട്സാപ്പ് ഗ്രൂപ്പുകളില്‍ ചേര്‍ത്ത് നോക്കൗട്ട് രീതിയിലാണ് മത്സരങ്ങള്‍ നടത്തുന്നത്.
കാനഡ, ഇംഗ്ലണ്ട്, ദുബായ്, സൗദി തുടങ്ങിയ രാജ്യങ്ങളിലെ മലയാളികളും ഉദ്യമത്തില്‍ പങ്കാളികളായി. മത്സരങ്ങളില്‍ വിജയി മുതല്‍ അവസാന നാല് റൗണ്ടില്‍ എത്തുന്നവര്‍ക്കുവരെ സമ്മാനങ്ങളുമുണ്ട്.
കേരള ബ്ലാസ്റ്റേഴ്‌സ് കളിക്കാരുടെ ഒപ്പ് പതിപ്പിച്ച ജഴ്സി, വി.ഐ.പി. ഗാലറി ടിക്കറ്റ്, കോംബോ കിറ്റുകള്‍, മഞ്ഞപ്പടയുടെ തൊപ്പി എന്നിവയൊക്കെ സമ്മാനങ്ങളില്‍പ്പെടും.
ലെവൽ ഹെൽത്ത് തങ്ങളുടെ ചില ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില അടുത്ത ഫെബ്രുവരി മുതൽ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.എല്ലാ പ്ലാനുകളിലുമുള്ള ശരാശരി…
ഡബ്ലിനിലെ ആദംസ്‌ടൗണിൽ ഏകദേശം 400 ചിലവ് കുറഞ്ഞ വാടക വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ)…
നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…
ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…
സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം…
2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…