Categories: India

സാനിറ്റൈസറും വെളളവും ചേർത്ത് മദ്യം നിർമ്മിച്ച് വിറ്റ യുവാവ് അറസ്റ്റിൽ

ഭോപ്പാൽ: സാനിറ്റൈസറും വെളളവും ചേർത്ത് മദ്യം നിർമ്മിച്ച് വിറ്റ യുവാവ് അറസ്റ്റിൽ. ഭോപ്പാൽ റെയ്സനിലാണ് ഇന്ദൽ സിംഗ് രാജ്പുത് എന്ന മുപ്പത്തിരണ്ടുകാരൻ അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്ന് നിയമവിരുദ്ധമായി സൂക്ഷിച്ച നാല് ലിറ്റർ മദ്യവും ഒരു ലിറ്റർ സാനിറ്റൈസറും പിടിച്ചെടുത്തിട്ടുണ്ട്. 72% ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസറാണ് ഇയാൾ മദ്യം നിർമ്മിക്കാൻ ഉപയോഗിച്ച് വന്നിരുന്നത്.

പട്രോളിംഗിനിടെയാണ് ഒരു യുവാവ് മോട്ടോർ സെക്കിളിൽ അനധികൃത മദ്യം കടത്തുന്നുവെന്ന വിവരം ലഭിച്ചത്. ഇതനുസരിച്ച് അന്വേഷണം നടത്തിയ പൊലീസ് ഇന്ദൽ സിംഗിനെ കുടുക്കുകയായിരുന്നു. ഇയാളിൽ നിന്നും മഹുഅ എന്ന കായ ഉപയോഗിച്ച് നിർമ്മിച്ച മദ്യവും ഒരു ലിറ്റർ സാനിറ്റൈസറും പിടിച്ചെടുത്തു.ഇതിന് പുറമെ സാനിറ്റൈസർ ഉപയോഗിച്ച് നിർമ്മിച്ച മദ്യവും”. പൊലീസ് ഉദ്യോഗസ്ഥയായ മായാ സിംഗ് അറിയിച്ചു.

5:1 എന്ന അനുപാതത്തിൽ വെള്ളവും സാനിറ്റൈസറും കലർത്തിയാണ് മദ്യം നിർമ്മിച്ച് വിൽപ്പന നടത്തിയിരുന്നതെന്നാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി. 175 മില്ലി ബോട്ടിലിന് 200 രൂപയായിരുന്നു വില. ഇതാദ്യമായല്ല അനധികൃത മദ്യവിൽപ്പനയുടെ പേരിൽ ഇയാൾ അറസ്റ്റിലാകുന്നതെന്നും പൊലീസ് അറിയിച്ചു.

ലോക്ക് ഡൗൺ നിയന്ത്രണങ്ങളുള്ള മധ്യപ്രദേശിൽ മദ്യവില്‍പ്പന ശാലകൾ അടഞ്ഞു കിടക്കുകയാണ്. പൂട്ടിക്കിടക്കുന്ന ഡിസ്റ്റിലെറികളിൽ സാനിറ്റൈസർ നിർമ്മാണത്തിന് സർക്കാർ അനുമതി കൊടുത്തിട്ടുണ്ട്.

Newsdesk

Recent Posts

കേരളത്തിൽ നികുതി വരുമാനവും കടവും വർധിച്ചെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…

12 hours ago

കോർക്കിൽ പുതിയ റെയിൽവേ സ്റ്റേഷന് അനുമതി; 2027ൽ നിർമ്മാണം തുടങ്ങും

Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…

1 day ago

ട്രംപിന്റെ അയർലണ്ട് സന്ദർശനത്തിന് തുടക്കം; യൂണിഫൈഡ് അയർലണ്ടിനെ പിന്തുണച്ച് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…

1 day ago

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

2 days ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

2 days ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

2 days ago