പാരിസ്: ഫുട്‌ബോള്‍ താരം കിലിയന്‍ എംബാപെക്ക് കൊവിഡ് സ്ഥിരികരിച്ചു. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ താരം ഫ്രാന്‍സിന്റെ നാഷണല്‍ ലീഗില്‍ നിന്ന് പിന്മാറി. ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയില്‍ ഇതുവരെ ഏഴ് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.
വേള്‍ഡ് കപ്പ് റണ്ണേഴ്‌സ്അപ്പ് ആയ ക്രൊയേഷ്യക്കെതിരെ ഫ്രാന്‍സ് കളിക്കാനിരിക്കെയാണ് ടീമില്‍ നിന്ന് എംബാപെ പിന്മാറിയത്. രോഗം സ്ഥിരീകരിക്കുന്നതിന് മുമ്പ് തിങ്കളാഴ്ച നടന്ന ട്രെയിനിങ്ങില്‍ ടീമംഗങ്ങള്‍ക്കൊപ്പം എംബാപെ പങ്കെടുത്തിരുന്നു.
റിസല്‍ട്ട് വന്നതിന് ശേഷം ചികിത്സക്കായി എംബാപെ ടീമില്‍ നിന്ന് മടങ്ങിയെന്ന് ഫ്രഞ്ച് ടീം മാനേജ്‌മെന്റ് പറഞ്ഞു. നാഷണല്‍ ലീഗ് മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്ന എംബാപെയുടെ മടക്കം ടീമിനെ കാര്യമായി ബാധിക്കുമെന്നാണ് വിലയിരുത്തുന്നത്.
എംബാപെക്ക് എട്ട് ദിവസത്തെ സെല്‍ഫ് ക്വാറന്റൈനാണ് ലീഗ് ഹെല്‍ത്ത് പ്രോട്ടോക്കോള്‍ പ്രകാരം നിര്‍ദേശിച്ചിട്ടുള്ളത്. ഫ്രാന്‍സ് ടീമില്‍ നിന്നും കൊവിഡ് സ്ഥിരീകരിച്ചതിന്റെ ഭാഗമായി മടങ്ങേണ്ടി വരുന്ന നാലാമത്തെ താരമാണ് എംബാപെ.
നേരത്തേ ബ്രസീല്‍ താരം നെയ്മര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…
ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5 മണിക്ക്…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…
മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…