രണ്ട് സീസണുകളുടെ ഇടവേളയ്ക്കു ശേഷം സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിന് ലാ ലിഗ കിരീടം. വിയ്യാറയലിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് റയല്‍ കിരീടമുറപ്പിച്ചത്. റയലിന്റെ ചിരവൈരികളായ ബാഴ്‌സലോണ ഒസാസുനയോട് തോല്‍ക്കുകയും ചെയ്തു.
2016-17 സീസണിനു ശേഷം റയലിന്റെ ലീഗ് വിജയമാണിത്. ലീഗില്‍ ഒരു മത്സരം ബാക്കിനില്‍ക്കെയാണ് റയൽ കിരീടം സ്വന്തമാക്കിയത്. റയലിനൊപ്പം സിദാന്റെ രണ്ടാം ലീഗ് കിരീടമാണിത്.
37 മത്സരങ്ങളില്‍ നിന്ന് 86 പോയന്റോടെയാണ് റയല്‍ 34-ാം ലാ ലിഗ കിരീടം സ്വന്തമാക്കിയത്. ഏറ്റവും കൂടുതല്‍ ലാ ലിഗ കിരീടങ്ങള്‍ എന്ന നേട്ടവും റയലിനു തന്നെയാണ് . രണ്ടാമതുള്ള ബാഴ്‌സയ്ക്ക് 26 കിരീടങ്ങളാണുള്ളത്.
കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് നിർത്തിവച്ചിരുന്ന മത്സരങ്ങൾ പുനഃരാരംഭിക്കുമ്പോൾ ലീഗിൽ ബാർസിലോനയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്തായിരുന്നു റയൽ. കോവിഡിനുശേഷം റയൽ കളിച്ച 10 മത്സരങ്ങളും ജയിച്ചപ്പോൾ, ചെറു ടീമുകളോട് വഴങ്ങിയ അപ്രതീക്ഷിത തോൽവികളും സമനിലകളുമാണ് ബാർസയുടെ നില പരുങ്ങലിലാക്കിയത്. ടീം പോയിന്റ് പട്ടികയുടെ തലപ്പത്തു നിൽക്കുമ്പോൾ പരിശീലകൻ ഏണസ്റ്റോ വെൽവർദയെ നീക്കി പുതിയ പരിശീലകനെ കൊണ്ടുവന്നതും തിരിച്ചടിച്ചു.
ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…
ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5 മണിക്ക്…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…
മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…