അബുദാബി: ഫുട്‌ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് ഗോള്‍ഡന്‍ വിസ നല്‍കി യു.എ.ഇ. അന്താരാഷ്ട്ര കായിക താരങ്ങളെ യു.എ.ഇയിലേക്ക് ആകര്‍ഷിപ്പിക്കുന്നതിനുള്ള യു.എ.ഇ സര്‍ക്കാരിന്റെ ശ്രമഫലമായാണ് ക്രിസ്റ്റിയാനോയ്ക്ക് ഗോള്‍ഡന്‍ വിസ നല്‍കുന്നത്. ക്രിസ്റ്റിയാനോയ്ക്ക് പുറമെ ആറു കായിക താരങ്ങള്‍ക്കു കൂടി ഗോള്‍ഡന്‍ വിസ അനുവദിച്ചിട്ടുണ്ട്.
ഈയടുത്ത് ഇടവേള സമയം ആഘോഷിക്കാനായി ക്രിസ്റ്റിയാനോ ദുബായില്‍ എത്തിയിരുന്നു.
2019 മെയിലാണ് മികച്ച കായിക താരങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രമുഖ വ്യക്തിത്വങ്ങള്‍ക്ക് യു.എ.ഇയിലെ ഗോള്‍ഡന്‍ വിസ നല്‍കാന്‍ ദുബായ് ഭരണാധികാരിയായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അടങ്ങിയ ക്യാബിനറ്റ് അനുമതി നല്‍കുന്നത്.
ഇതുപ്രകാരം മികച്ച കായികതാരങ്ങള്‍, ബിസിനസ് വ്യക്തികള്‍, ശാസ്ത്രജ്ഞര്‍, പഠനമികവ് പുലര്‍ത്തുന്ന കുട്ടികള്‍ തുടങ്ങിയ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഗോള്‍ഡന്‍ വിസ നല്‍കും.
ലോകത്തെ മികച്ച കായിക താരങ്ങളെയും ബിസിനസ് ശക്തികളെയും യു.എ.ഇയില്‍ നിക്ഷേപം നടത്താന്‍ ആകര്‍ഷിക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു തീരുമാനമെടുത്തത്.
ഗോള്‍ഡന്‍ വിസ ലഭിക്കുന്നവര്‍ക്ക് 10 വര്‍ഷം യു.എ.ഇയില്‍ തുടര്‍ച്ചയായി താമസിക്കാം. ഈ കാലാവധിക്കു ശേഷം മെഡിക്കല്‍ ഇന്‍ഷുറന്‍സുകള്‍ പുതുക്കിയാല്‍ വീണ്ടും പത്തു വര്‍ഷം യു.എ.ഇയില്‍ സ്ഥിര താമസമാക്കാം.
ഒപ്പം ഗോള്‍ഡന്‍ കാര്‍ഡ് ലഭിച്ചവരുടെ വിസ ഇടയ്ക്കിടെ പുതുക്കേണ്ടി വരില്ല. ഉദാഹരണത്തിന് ഗോള്‍ഡന്‍ വിസ ലഭിച്ച വ്യക്തി യു.എ.ഇയില്‍ നിന്നും ആറുമാസത്തില്‍ കൂടുതല്‍ മാറി നിന്നാലും അവരുടെ വിസ സാധുവായിരിക്കും.
കൈകളിൽ വിവിധ തരത്തിലുള്ള ആയുധങ്ങളുമായി നിരവധിപ്പേർ. അവർ ഒരുദ്യുമത്തിന്റെ പാതയിൽ.പടക്കളത്തിലെ പോരാളികളേപ്പോലെ അവർ ശത്രുവിനെ നേരിട്ടുന്നു.കഴിഞ്ഞ ഏഴെട്ടു മാസങ്ങളായി ചലച്ചിത്ര…
ടെഹ്റാൻ: ഇസ്ലാമാബാദിൽ ചർച്ച നടക്കവേ ഹോർമുസ് കടലിടുക്ക് കടക്കാൻ അമേരിക്കൻ പടക്കപ്പൽ ശ്രമിച്ചെന്ന് റിപ്പോർട്ട്. തിരികെ പോയില്ലെങ്കിൽ 30 മിനുട്ടിനുള്ളിൽ…
നിങ്ങളുടെ ജോലി ചെയ്യാനുള്ള കഴിവ് നഷ്ടപ്പെട്ടാൽ എന്ത് സംഭവിക്കും? ഗുരുതരമായ രോഗമോ പരിക്കോ കാരണം നിങ്ങളുടെ ജോലി ഉപേക്ഷിക്കേണ്ടി വന്നാൽ…
കൂടുതൽ ഊർജ്ജ പ്രതിസന്ധി ഉണ്ടാകുന്നതിന് മുമ്പ് ഐറിഷ് കുടുംബങ്ങൾക്ക് €3.6k ഗ്രാന്റ് നൽകുന്നതിനും ഊർജ്ജ ബില്ലുകൾ കുറയ്ക്കുന്നതിനുമുള്ള പുതിയ ഫൈവ്…
വാഷിംഗ്ടൺ: വിദേശ രാജ്യങ്ങളുടെ രഹസ്യ നീക്കങ്ങളും പദ്ധതികളും വിശകലനം ചെയ്യാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗിക്കാൻ അമേരിക്കൻ ചാരസംഘടനയായ…
വാഷിംഗ്ടൺ: കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സ്റ്റാമ്പ് വില വർധിപ്പിക്കാനും പെൻഷൻ വിഹിതം അടയ്ക്കുന്നത് താൽക്കാലികമായി നിർത്തിവെക്കാനും യുഎസ് പോസ്റ്റൽ സർവീസ്…