gnn24x7

ഫുട്‌ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് ഗോള്‍ഡന്‍ വിസ നല്‍കി യു.എ.ഇ

0
228
gnn24x7

അബുദാബി: ഫുട്‌ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് ഗോള്‍ഡന്‍ വിസ നല്‍കി യു.എ.ഇ. അന്താരാഷ്ട്ര കായിക താരങ്ങളെ യു.എ.ഇയിലേക്ക് ആകര്‍ഷിപ്പിക്കുന്നതിനുള്ള യു.എ.ഇ സര്‍ക്കാരിന്റെ ശ്രമഫലമായാണ് ക്രിസ്റ്റിയാനോയ്ക്ക് ഗോള്‍ഡന്‍ വിസ നല്‍കുന്നത്. ക്രിസ്റ്റിയാനോയ്ക്ക് പുറമെ ആറു കായിക താരങ്ങള്‍ക്കു കൂടി ഗോള്‍ഡന്‍ വിസ അനുവദിച്ചിട്ടുണ്ട്.

ഈയടുത്ത് ഇടവേള സമയം ആഘോഷിക്കാനായി ക്രിസ്റ്റിയാനോ ദുബായില്‍ എത്തിയിരുന്നു.

2019 മെയിലാണ് മികച്ച കായിക താരങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രമുഖ വ്യക്തിത്വങ്ങള്‍ക്ക് യു.എ.ഇയിലെ ഗോള്‍ഡന്‍ വിസ നല്‍കാന്‍ ദുബായ് ഭരണാധികാരിയായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അടങ്ങിയ ക്യാബിനറ്റ് അനുമതി നല്‍കുന്നത്.

ഇതുപ്രകാരം മികച്ച കായികതാരങ്ങള്‍, ബിസിനസ് വ്യക്തികള്‍, ശാസ്ത്രജ്ഞര്‍, പഠനമികവ് പുലര്‍ത്തുന്ന കുട്ടികള്‍ തുടങ്ങിയ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഗോള്‍ഡന്‍ വിസ നല്‍കും.
ലോകത്തെ മികച്ച കായിക താരങ്ങളെയും ബിസിനസ് ശക്തികളെയും യു.എ.ഇയില്‍ നിക്ഷേപം നടത്താന്‍ ആകര്‍ഷിക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു തീരുമാനമെടുത്തത്.

ഗോള്‍ഡന്‍ വിസ ലഭിക്കുന്നവര്‍ക്ക് 10 വര്‍ഷം യു.എ.ഇയില്‍ തുടര്‍ച്ചയായി താമസിക്കാം. ഈ കാലാവധിക്കു ശേഷം മെഡിക്കല്‍ ഇന്‍ഷുറന്‍സുകള്‍ പുതുക്കിയാല്‍ വീണ്ടും പത്തു വര്‍ഷം യു.എ.ഇയില്‍ സ്ഥിര താമസമാക്കാം.

ഒപ്പം ഗോള്‍ഡന്‍ കാര്‍ഡ് ലഭിച്ചവരുടെ വിസ ഇടയ്ക്കിടെ പുതുക്കേണ്ടി വരില്ല. ഉദാഹരണത്തിന് ഗോള്‍ഡന്‍ വിസ ലഭിച്ച വ്യക്തി യു.എ.ഇയില്‍ നിന്നും ആറുമാസത്തില്‍ കൂടുതല്‍ മാറി നിന്നാലും അവരുടെ വിസ സാധുവായിരിക്കും.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here