ലോസന്നെ: കൊവിഡ് 19 ന് മരുന്ന് കണ്ടെത്തിയതിന് ശേഷമെ ഹോക്കി മത്സരങ്ങള്‍ പുനരാരംഭിക്കൂവെന്ന് അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്‍. അതേസമയം നിലവിലെ അവസ്ഥയില്‍ നിന്ന് ഘട്ടം ഘട്ടമായി താരങ്ങളെ കളിയിലേക്ക് എത്തിക്കുമെന്നും ഫെഡറേഷന്‍ അറിയിച്ചു.
അന്താരാഷ്ട്ര മത്സരങ്ങള്‍ രോഗപ്രതിരോധത്തിന്റെ അവസാനഘട്ടത്തിലെ സംഘടിപ്പിക്കൂ.
നേരത്തെ വിവിധ രാജ്യങ്ങളിലെ ഹോക്കി താരങ്ങള്‍ക്ക് പരിശീലനം വീണ്ടും തുടങ്ങാനുള്ള മാനദണ്ഡങ്ങള്‍ ഫെഡറേഷന്‍ പുറത്തിറക്കിയിരുന്നു. പരിശീലനത്തിനിടെ കളിക്കാര്‍ പന്ത് കൈകൊണ്ട് തൊടരുത് എന്നത് ഉള്‍പ്പടെയുള്ള നിര്‍ദേശങ്ങളും ഫെഡറേഷന്‍ പുറപ്പെടുവിച്ചിരുന്നു.
തിങ്കളാഴ്ച മുതല്‍ ഇന്ത്യയില്‍ സ്റ്റേഡിയങ്ങള്‍ തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. നാലുഘട്ടങ്ങളിലായി പരിശീലനം പുനരാരംഭിക്കാനാണ് ഫെഡറേഷന്‍ നിഷ്‌കര്‍ഷിക്കുന്നത്. ആദ്യ ഘട്ടത്തില്‍ വ്യക്തിഗത പരിശീലനം മാത്രം മതി. രണ്ടാം ഘട്ടത്തില്‍ ചെറിയ ഗ്രൂപ്പുകളായുള്ളള പരിശീലനം ആവാം. എന്നാല്‍ പരസ്പരം സ്പര്‍ശിക്കരുത്.
മൂന്നാം ഘട്ടത്തില്‍ ചെറിയ ഗ്രൂപ്പുകളായി ടാക്ലിംഗ് ഉള്‍പ്പടെ ശാരീരിക സ്പര്‍ശനം ആവശ്യമുള്ള പരിശീലനമാകാം. നാലാം ഘട്ടത്തിലേ മുഴുവന്‍ ടീമായി പരിശീലനം നടത്താവൂ.
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…