റിയാദ്: കൊല്ലപ്പെട്ട സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഖ്ജിയെ കൊന്നവരോട് ‘ക്ഷമിക്കുന്നു’ എന്ന് കൊല്ലപ്പെട്ട് മാധ്യമപ്രവര്‍ത്തകന്റെ മക്കള്‍.
രക്തസാക്ഷിയായ ജമാല്‍ ഖഷോഗ്ജിയുടെ മക്കളായ ഞങ്ങള്‍ അദ്ദേഹത്തെ കൊന്നവരോട് ക്ഷമിച്ചിരിക്കുന്നുവെന്നാണ് മകനായ സലാ ഖഷോഗ്ജി പറഞ്ഞു.
‘റമദാന്റെ അനുഗ്രഹീതമായ മാസത്തിലെ അനുഗ്രഹീതമായ രാത്രിയില്‍ ഞങ്ങള്‍ ദൈവത്തിന്റെ വചനങ്ങളോര്‍ക്കുന്നു;’ക്ഷമിക്കുന്നവനും ഐക്യപ്പെടുന്നവനുമുള്ള പ്രതിഫലം ദൈവത്തില്‍ നിന്നും ലഭിക്കും,’ സലാ ട്വീറ്റില്‍ പറയുന്നു.
എന്നാല്‍ സൗദി അറേബ്യയില്‍ താമസിക്കുന്ന സലായുടെ പ്രഖ്യാപനത്തിന്റെ നിയമപരമായ സങ്കീര്‍ണതകളെക്കുറിച്ച് വ്യക്തമല്ല.
അതേസമയം നീതിന്യായ വ്യവസ്ഥയില്‍ പൂര്‍ണ വിശ്വാസമാണെന്ന് സലാ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ സലാ ഉള്‍പ്പെടെയുള്ള ഖഷോഗ്ജിയുടെ മക്കള്‍ക്ക് കോടിക്കണക്കന് പൈസ ലഭിച്ചുവെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് കഴിഞ്ഞ ഏപ്രിലില്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. സലാ ഈ റിപ്പോര്‍ട്ട് നിരസിക്കുകയായിരുന്നു.
2018 ഒക്ടോബര്‍ രണ്ടിനാണ് സൗദി മാധ്യമപ്രവര്‍ത്തകനായ ജമാല്‍ ഖഷോഗ്ജി കൊല്ലപ്പെടുന്നത്. ഇസ്താംബുളിലെ സൗദി കോണ്‍സുലേറ്റില്‍ പ്രവേശിച്ച അദ്ദേഹത്തെ പിന്നീട് കാണാതാവുകയായിരുന്നു. ഖഷോഗ്ജി കോണ്‍സുലേറ്റില്‍ വെച്ച് കൊല്ലപ്പെട്ടുവെന്ന് തുര്‍ക്കി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. സൗദി ആദ്യം ഇതിനെ എതിര്‍ത്തെങ്കിലും പിന്നീട് അംഗീകരിക്കുകയായിരുന്നു.
സൗദിയെ വിമര്‍ശിച്ചു കൊണ്ടെഴുതിയതാണ് ഖഷോഗ്ജിയുടെ വധത്തിന് കാരണമെന്ന് സി.ഐ.എ വ്യക്തമാക്കിയിരുന്നു.
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…