കൊച്ചി: ഐഎസ്‌എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് പുതിയ സീസണിനായി ബൂട്ട് കെട്ടുമ്പോൾ കളിക്കളത്തിൽ മിന്നാൻ ഒരു പിടി മികച്ച താരങ്ങൾ.
സ്പാനിഷ് പ്രൊഫഷണൽ ഫുട്ബോൾ താരം വിസെന്റ് ഗോമസാണ് ഒടുവിലായി ക്ലബ്ബുമായി കരാർ ഒപ്പിട്ടത്. മെസ്സിയെയും റൊണാൾഡോയെയും ക്ലബ്ബ് ഫുട്ബോളിൽ നേരിട്ട താരമാണ് ഗോമസ്.
2015-16 ലാലിഗ സീസണിൽ ബാഴ്സലോണയ്ക്കും റയൽ മാഡ്രിഡിനെയും നേരിട്ടപ്പോൾ തന്റെ ക്ലബ്ബായ ലാ പാൽമയെ നയിച്ചത് വിസെന്റ് ഗോമസാണ്.
മുൻ നിര ടീമായ ലാ പാൽമയിൽ 2010 ലാണ് എത്തുന്നത്. തുടർന്ന് 8 സീസണുകളിൽ ടീമിന്റെ ബൂട്ടണിഞ്ഞു. 2015-16 സീസണിൽ ലാ ലിഗയിലേക്കുള്ള ക്ലബ്ബിന്റെ പ്രവേശനത്തിൽ ഗോമസ് എന്ന ഡിഫൻസീഫ് മിഡ് ഫീൽഡറുടെ പങ്ക് വലുതാണ്. 2007 ൽ സ്പാനിഷ് നാലാം ഡിവിഷൻ ടീമായ എ ഡി ഹുറാക്കാനൊപ്പമാണ് ഗോമസ് അരങ്ങേറ്റം കുറിക്കുന്നത്. ആകെ 223 മത്സരങ്ങളിൽ ക്ലബ്ബിനായി 13 തവണ ഗോൾ നേടുകയും മിഡ് ഫീൽഡർ എന്ന നിലയിൽ ലാ ലിഗയിൽ മികച്ച പ്രകടനവും കാഴ്‌ചവെച്ചിട്ടുണ്ട്.
എതിരാളിയുടെ തന്ത്രങ്ങൾ തകർക്കാനും പിന്നിൽ നിന്ന് ആക്രമണങ്ങൾ സൃഷ്ടിക്കാനും കഴിയുന്ന മികച്ച മിഡ്‌ഫീൽഡർ എന്ന നിലയിലാണ് ഫുട്ബോൾ നിരീക്ഷകർ വിസെൻറ് ഗോമസിനെ വിലയിരുത്തുന്നത്. ഈ മികവുമയാണ് സ്പാനിഷ് താരം ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാകുന്നത്.
അയർലണ്ടിലെ ഭവനപ്രതിസന്ധിക്കിടെ സൗത്ത് ഡബ്ലിനിലെ ഷാങ്കിൽ മേഖലയിലുള്ള വുഡ്ബ്രൂക്ക് (Woodbrook) പദ്ധതിയിൽ 328 Cost Rental അപ്പാർട്ട്മെന്റുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.…
AIB നാല് വർഷത്തെ ഫിക്സഡ് മോർട്ട്ഗേജ് പലിശ നിരക്കിൽ 0.35 ശതമാനം പോയിന്റ് വരെ കുറവ് പ്രഖ്യാപിച്ചു. കുറഞ്ഞത് €250,000…
അമിതമായ ഓൺലൈൻ ഉപയോഗത്തിൽ നിന്ന് മാറിനിൽക്കാനും കുടുംബാംഗങ്ങൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും ലക്ഷ്യമിട്ട് അയർലൻഡിൽ 24 മണിക്കൂർ നീളുന്ന ‘CyberBreak…
മുക്കൂട്ടുതറ: മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് എരുമേലി ഇടകടത്തി കരിയിലക്കുളം വീട്ടിൽ കെ.ടി. സ്കറിയ (91)…
അയർലൻഡിലെ വൈദ്യുതി–ഗ്യാസ് വിതരണ കമ്പനിയായ Yuno Energy ഈ ശൈത്യകാലത്ത് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചു. കമ്പനിയുടെ ഏകദേശം ഒരു ലക്ഷം…
അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…