കൊല്ലം: ദേശീയ സീനിയര്‍ വനിതാ ഹോക്കി എ ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ പൂള്‍ മത്സരങ്ങള്‍ അവസാനിക്കാനിരിക്കെ ഗോള്‍നേട്ടക്കാരികളില്‍ മുന്നില്‍ നില്‍ക്കുന്നത് ഹോക്കി മധ്യപ്രദേശിന്റെ കരിഷ്മ സിങ്ങാണ്.ഈ 21 കാരി ഇതിനകം നേടിയത് അഞ്ചുഗോളുകളാണ്.മൂന്ന് ഫീല്‍ഡ് ഗോളുകളും രണ്ട് പെനാല്‍ട്ടി കോര്‍ണര്‍ ഗോളുകളും കരിഷ്മയുടെ ഗോള്‍നേട്ടത്തില്‍ ഉള്‍പ്പെടുന്നു.
നാല് മത്സരങ്ങളില്‍ നിന്നും നാല് ഗോളുകളുമായി മഹാരാഷ്ട്രയുടെ റീത്തയാണ് തൊട്ടുപിന്നിലുള്ളത്.മഹാരാഷ്ട്രയുടെ തന്നെ റുതുജ പിസാലിനും നാല് മത്സരങ്ങളില്‍ നിന്നും നാലുഗോളുകളുണ്ട്.ഹരിയാനയുടെ അന്നു,ദീപിക, ഹോക്കി മധ്യപ്രദേശിന്റെ നരേന്ദര്‍ കൗര്‍,മഹാരാഷ്ട്രയുടെ ഭാവന ഖാഡെ,ഒഡീഷയുടെ ദീപ്തി ലാക്ര,ഹരിയാനയുടെ ദേവിക സെന്‍,സി ആര്‍ പി എഫിന്റെ പൂജ യാദവ് എന്നിവര്‍ മൂന്ന് ഗോളുകള്‍ വീതം നേടി ഗോള്‍ നേട്ടക്കാരികളുടെ പട്ടികയില്‍ ഉണ്ട്.
3 മത്സരങ്ങളില്‍ നിന്നും 18 ഗോളുകള്‍ നേടിയ മഹാരാഷ്ട്രയാണ് ടീം ഗോള്‍ സ്‌കോറിംഗില്‍ മുന്‍പന്തിയിലുള്ളത്.13 ഫീല്‍ഡ് ഗോളുകളും നാല് പെനാല്‍ട്ടികോര്‍ണര്‍ ഗോളുകളും ഒരു പെനാല്‍ട്ടി സ്‌ട്രോക്ക് ഗോളും ഉള്‍പ്പെടെയാണ് മഹാരാഷ്ട്ര ഗോളെണ്ണം 18 തികച്ചത്.മൂന്ന് മത്സരങ്ങളില്‍ നിന്നും ഒരു ഗോള്‍ മാത്രം കുറവില്‍ 17 ഗോളുകളുമായി ഹരിയാന ടീംഗോള്‍ സ്‌കോറിംഗില്‍ രണ്ടാമതുണ്ട്. 9 ഫീല്‍ഡ് ഗോളുകളും 7 പെനാല്‍ട്ടികോര്‍ണര്‍ഗോളുകളും ഒരു പെനാല്‍ട്ടി സ്‌ട്രോക്കും ഉള്‍പ്പെടെയാണ് ഒളിമ്പ്യന്‍ പൂനം റാണി മാലിക്ക് ക്യാപ്ടനായ ടീമിന്റെ നേട്ടം.
ആകെ 11 ഗോളുകളുമായി ഹോക്കി മധ്യപ്രദേശും ഒഡീഷയും മൂന്നാം സ്ഥാനത്തുണ്ട്.് മൂന്ന് മത്സരങ്ങളില്‍ നിന്നും എട്ട് ഫീല്‍ഡ് ഗോളുകളും മൂന്ന് പെനാല്‍ട്ടികോര്‍ണറുകളും ഉള്‍പ്പെടെയാണ് ഹോക്കി മധ്യപ്രദേശിന്റെ ഗോളടി നേട്ടം.നാല് മത്സരങ്ങളില്‍ നിന്നും ഒഡീഷ 9 ഫീല്‍ഡ് ഗോളുകളും രണ്ട് പെനാല്‍ട്ടി കോര്‍ണര്‍ ഗോളുകളും നേടി.ടീം ഗോള്‍ സ്‌കോറിംഗില്‍ പതിനഞ്ചാം സ്ഥാനത്താണ് കേരളം.
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന “അടയാളം” ഷോർട് ഫിലിമിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു. കാലിക പ്രാധാന്യമുള്ള കഥ പറയുന്ന “അടയാളം” ഷോർട്…
ചെറിയ വിപുലീകരണങ്ങൾക്കും നവീകരണങ്ങൾക്കുമുള്ള പ്ലാനിംഗ് ആവശ്യകതകൾ ലഘൂകരിക്കുന്നതിനുള്ള പുതിയ നിർദ്ദേശങ്ങൾ സർക്കാർ ഉടൻ പ്രസിദ്ധീകരിക്കും. ഭവന നിർമ്മാണ സഹമന്ത്രി ജോൺ…
കാബൂൾ: അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 400 പേർ കൊല്ലപ്പെട്ടെന്ന് താലിബാൻ വക്താവ്. 250 ഓളം…
രൂപത്തിലും, ഭാവത്തിലും, കഥാപാത്രത്തിൻ്റെ പുതുമയിലുമായി ഷൈൻ ടോം ചാക്കോ അരങ്ങുതകർക്കുന്ന ചിത്രമാണ് 'ഡാൻസാഫ് ' ഹരിദാസ് സംവിധാനം ചെയ്യുന്ന ഈ…
ക്രിക്കറ്റ് പ്രേമികൾ ആവേശപൂർവം കാത്തിരിക്കുന്ന Finglas Premier League 2026 മാർച്ച് 21ന് തുടക്കമാകും. TITANS, STRIKERS, VIKINGS എന്നീ…
സാൻജോ സുനിലിന്റെ മരണത്തിനു പിന്നാലെ ഗോ ഫണ്ട് വഴി നടത്തിയ പബ്ലിക് ഫണ്ട് കളക്ഷനിൽ 21 ലക്ഷത്തിലധികം രൂപ സമാഹരിച്ചതയാണ്…