കൊല്ലം: ദേശീയ സീനിയര്‍ വനിതാ ഹോക്കി ബി ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ സെമിഫൈനല്‍ ലൈനപ്പായി.
ആദ്യ സെമിയില്‍ എസ് എസ് ബി (സശസ്ത്ര സീമാബല്‍) യൂക്കോബാങ്കിനെ നേരിടും.
രണ്ടാം സെമിയില്‍ എസ് പി എസ് ബി (സ്റ്റീല്‍പ്ലാന്റ് സ്‌പോര്‍ട്‌സ് ബോര്‍ഡ്) ബെംഗളുരുവുമായി ഏറ്റുമുട്ടും.
ഗോവയെ ഒന്നിനെതിരെ പത്ത് ഗോളുകള്‍ക്ക് തകര്‍ത്താണ് എസ് എസ് ബി(സശസ്ത്രസീമാബല്‍) സെമിയില്‍ കടന്നത്.
എസ് എസ് ബിക്ക് വേണ്ടി പ്രീതി നാലുഗോളുകള്‍ നേടി.
ബിജേത ലോങ്ജം ദേവി,മാക്‌സിമ എക്ക എന്നിവര്‍ രണ്ട് ഗോളുകള്‍ വീതവും അന്‍ജിക,മനീഷ എന്നിവര്‍ ഓരോ ഗോളുകള്‍ വീതവും നേടി.
ഗോവയുടെ ആശ്വാസഗോള്‍ നികിത നായിക്കിന്റെ വകയായിരുന്നു.ഗുജറാത്തിനെ ഒന്നിനെ അഞ്ചുഗോളുകള്‍ക്ക് ബെംഗളുരു തകര്‍ത്തു.
ബെംഗളുരു നിരയില്‍ ബി മധുമതി ഹാട്രിക്ക് നേടി. അഞ്ജലി ധരംവീര്‍ ചൗഹാന്‍,എസ് സാന്ദ്ര എന്നിവരാണ് ബെംഗളുരു ടീമിന്റെ മറ്റ് സ്‌കോറര്‍മാര്‍.
ഗുജറാത്തിന് വേണ്ടി റിങ്കു പ്രജാപതി ആശ്വാസഗോള്‍ നേടി.എസ് പി എസ് ബി ( സ്റ്റീല്‍ പ്ലാന്റ് സ്‌പോര്‍ട്‌സ് ബോര്‍ഡ്) ഒന്നിനെതിരെ നാലുഗോളുകള്‍ക്ക് മുംബൈയെ തോല്‍പിച്ചു.
ശിഖ ശര്‍മ,സവിത,ആകാംക്ഷ ശുക്ല,ധവാല്‍ മനീഷ എന്നിവര്‍ എസ് പി എസ് ബിയുടെ ഗോളുകള്‍ നേടി. മുംബൈയുടെ ആശ്വാസഗോള്‍ ചൈത്രാലി ഗവാഡെയുടെ വകയായിരുന്നു.
അവസാന ക്വാര്‍ട്ടര്‍ മത്സരത്തില്‍ ചണ്ഡീഗഢ് യൂക്കോബാങ്ക് ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് പട്യാലയെ കീഴടക്കി.
തരന്‍ പ്രീത് കൗറിലൂടെ മുന്നിലെത്തിയ പട്യാലയെ തുടരെ രണ്ട് ഗോളുകള്‍ അടിച്ചാണ് ചണ്ഡീഗഢ് യൂക്കോബാങ്ക്് പരാജയപ്പെടുത്തിയത്.
കൗമാര താരം പ്രിയ സെയ്‌നി,സോനം എന്നിവരാണ് യൂക്കോബാങ്കിന്റെ വിജയഗോളുകള്‍ നേടിയത്. സെമിഫൈനല്‍ മത്സരങ്ങള്‍ വെള്ളിയാഴ്ചനടക്കും.
ഫെബ്രുവരി ഒന്നിനാണ് ബി ഡിവിഷന്‍് ടൂര്‍ണമെന്റിലെ കിരീടപ്പോരാട്ടം.
നാല് മത്സരങ്ങളില്‍ നിന്നും 9 ഗോളുകള്‍ നേടിയ എസ് എസ് ബി താരം പ്രീതിയാണ് ടൂര്‍ണമെന്റില്‍ ഇപ്പോള്‍ ഗോള്‍ നേട്ടക്കാരില്‍ മുന്നില്‍. എസ് എസ് ബിയുടെ തന്നെ ധവാല്‍മനീഷ, രന്‍ജിത മിന്‍ജ് എന്നിവര്‍ ആറ് ഗോളുകളുമായി തൊട്ടുപിന്നിലുണ്ട്.
നാല് മത്സരങ്ങളില്‍ നിന്നും 35 ഗോളുകള്‍ നേടിയ എസ് എസ് ബിയാണ് ടീം ഗോള്‍ സ്‌കോറിംഗിലും ഒന്നാമതുള്ളത്.
ദേശീയ സീനിയര്‍ വനിതാ ഹോക്കിയിലെ ഗ്ലാമര്‍ പോരാട്ടമായ എ ഡിവിഷന്‍ ടൂര്‍ണമെന്റിന് വ്യാഴാഴ്ച്ച തുടക്കമാകും.
19 ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. രാവിലെ എട്ടിന് നടക്കുന്ന മത്സരത്തില്‍ മധ്യപ്രദേശ് ഭോപ്പാലിനെ നേരിടും.
എ ഗ്രൂപ്പില്‍ കേരളം രാവിലെ 9.30ന് ഒഡീഷയുമായി ഏറ്റുമുട്ടും.
കരുത്തരുടെ ഗ്രൂപ്പിലാണ് കേരളം. ഒളിമ്പ്യന്‍ പൂനം റാണി മാലിക്ക് ഉള്‍പ്പെടെ മൂന്ന് ഇന്റര്‍നാഷണലുകളുമായി എത്തുന്ന ഹരിയാനയ്ക്ക് അട്ടിമറി വീരന്മാരായ രാജസ്ഥാനാണ് എതിരാളി.
ആറ് മത്സരങ്ങളാണ് ആദ്യദിനം നടക്കുക.പഞ്ചാബ്,കര്‍ണാടക ടീമുകളും ആദ്യദിനം മത്സരത്തിനിറങ്ങും.
പൂള്‍ മത്സരങ്ങളും ക്വാര്‍ട്ടര്‍ഫൈനലുകളും സെമിമത്സരങ്ങളും ഫൈനലും ഉള്‍പ്പെടെ ആകെ 44 മത്സരങ്ങളാണ് എ ഡിവിഷന്‍ ടൂര്‍ണമെന്റിലുണ്ടാവുക.
ഫെബ്രുവരി 9നാണ് ഗ്ലാമര്‍ ടൂര്‍ണമെന്റിലെ കിരീടപ്പോരാട്ടം.
2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…
അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…
കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…