Categories: Sports

ദേ​ശീ​യ കാ​യി​ക പു​ര​സ്കാ​ര​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ചു

ന്യൂ​ഡ​ല്‍​ഹി: ദേ​ശീ​യ കാ​യി​ക പു​ര​സ്കാ​ര​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ചു. 

രാ​ജ്യ​ത്തെ പ​ര​മോ​ന്ന​ത കാ​യി​ക ബ​ഹു​മ​തി​യാ​യ രാ​ജീ​വ് ഗാ​ന്ധി ഖേ​ല്‍ ര​ത്ന പു​ര​സ്കാ​ര​ത്തി​ന്  ഇത്തവണ  അ​ഞ്ച് പേ​ര്‍ അ​ര്‍​ഹ​രാ​യി.  അഞ്ച് പേര്‍ക്ക് ഒരുമിച്ച്‌ പ​ര​മോ​ന്ന​ത കാ​യി​ക ബ​ഹു​മ​തി നല്‍കുന്നത് ഇത് ആദ്യം.  2016ല്‍ നാലു താരങ്ങള്‍ക്കു ഖേല്‍രത്‌ന സമ്മാനിച്ചിരുന്നു.

ക്രിക്കറ്റ്  താരം   രോഹിത് ശര്‍മ ഉള്‍പ്പെടെ അഞ്ചു പേരാണ്  രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരത്തിനായി  തിരഞ്ഞെടുക്കപ്പെട്ടത്. രോ​ഹിതിനെക്കൂടാതെ  പാ​രാ​ലി​ന്പി​ക്സ് സ്വ​ര്‍​ണ്ണ മെ​ഡ​ല്‍ ജേ​താ​വ് മാ​രി​യ​പ്പ​ന്‍ ത​ങ്ക​വേ​ലു, ടേ​ബി​ള്‍ ടെ​ന്നീ​സ് ചാമ്പ്യന്‍   മ​ണി​ക ബ​ത്ര, വ​നി​താ ഗു​സ്തി താ​ര​വും ഏ​ഷ്യ​ന്‍ ഗെ​യിം​സ് സ്വ​ര്‍​ണ മെ​ഡ​ല്‍ ജേ​താ​വു​മാ​യ വി​നേ​ഷ് ഫോ​ഗ​ട്ട്, ഹോ​ക്കി താ​രം റാം​പാ​ല്‍ എ​ന്നി​വ​ര്‍​ക്കാ​ണ് ഖേല്‍രത്‌ന.

പ​രി​ശീ​ല​ക​ര്‍​ക്ക് ന​ല്‍​കു​ന്ന ബ​ഹു​മ​തി​യാ​യ ദ്രോ​ണാ​ച​ര്യ പു​ര​സ്കാ​ര​ത്തി​ന് ലൈ​ഫ് റ്റൈം ​കാ​റ്റ​ഗ​റി​യി​ല്‍ എ​ട്ട് പേ​രാ​ണ് അര്‍​ഹ​രാ​യ​ത്.  ആ​ര്‍​ച്ച​റി പ​രി​ശീ​ല​ക​ന്‍ ധ​ര്‍​മ്മേ​ന്ദ്ര തി​വാ​രി, അത്ലറ്റിക് -​പു​രു​ഷോ​ത്ത​മ​ന്‍ റാ​യി, ബോ​ക്സിം​ഗ്-​ശി​വ് സിം​ഗ്, ഹോ​ക്കി-​റോ​മേ​ഷ് പ​താ​നി​യ, ക​ബ​ഡി-​കൃ​ഷ​ണ്‍ കു​മാ​ര്‍ ഹു​ഡ, പാ​ര പ​വ​ര്‍​ലി​ഫി​റ്റിം​ഗ്-​ബാ​ല​ച​ന്ദ്ര മു​നി​ശ്വ​ര്‍, ടെ​ന്നീ​സ്-​ന​രേ​ഷ് കു​മാ​ര്‍, ഗു​സ്തി-​ഓം പ്ര​കാ​ശ് തു​ട​ങ്ങി​യ​വ​ര്‍​ക്കാ​ണ് ദ്രോ​ണാ​ച​ര്യ ന​ല്‍​കി രാ​ജ്യം അ​ദ​രി​ക്കു​ന്ന​ത്.

റെ​ഗു​ല​ര്‍ കാ​റ്റ​ഗ​റി​യി​ല്‍ അ​ഞ്ച് പേ​ര്‍​ക്കും ദ്രോ​ണാ​ച​ര്യ പു​ര​സ്കാ​രം ല​ഭി​ച്ചു. ജൂ​ഡ് ഫെ​ലി​ക് സെ​ബാ​സ്റ്റ്യ​ന്‍, യോ​ഗേ​ഷ് മ​ല്‍​വി​യ, ജ​സ്പാ​ല്‍ റാ​ണ, കു​ല്‍​ദീ​പ് കു​മാ​ര്‍, ഗൗ​ര​വ് ഖ​ന്ന എ​ന്നി​വ​ര്‍​ക്കാ​ണ് റെ​ഗു​ല​ര്‍ കാ​റ്റ​ഗ​റി​യി​ല്‍ ദ്രോ​ണാ​ച​ര്യ ല​ഭി​ച്ച​ത്.

ദ്യൂ​തി ച​ന്ദ്, ഇ​ശാ​ന്ദ് ശ​ര്‍​മ, ദീ​പ്തി ശ​ര്‍​മ തു​ട​ങ്ങി 27 പേ​രാ​ണ് അ​ര്‍​ജു​ന പു​ര​സ്കാ​ര​ത്തി​ന് അ​ര്‍​ഹ​രാ​യ​ത്. ജി​ന്‍​സി ഫി​ലി​പ്പ് ഉ​ള്‍​പ്പെ​ടെ 15 പേ​ര്‍​ക്ക് ധ്യാ​ന്‍​ച​ന്ദ് പു​ര​സ്കാ​രം ല​ഭി​ച്ചു.
 
ജസ്റ്റിസ് (റിട്ടയേര്‍ഡ്) മുകുന്ദാകം ശര്‍മ അധ്യക്ഷനായ 12 അംഗ സമിതിയാണ് പുരസ്‌കാര ജേതാക്കളുടെ പേര് കായിക മന്ത്രാലയത്തിന് ശുപാര്‍ശ ചെയ്തത്. 

മുന്‍പ്  ഖേല്‍രത്‌ന  പുരസ്‌കാരം നേടിയിട്ടുള്ള സാക്ഷി മാലിക്ക്, മിരാബായ് ചാനു എന്നിവര്‍ക്ക് അര്‍ജുന പുരസ്‌കാരം നല്‍കേണ്ടതില്ലെന്ന് കായിക മന്ത്രാലയം തീരുമാനിച്ചു. പുരസ്‌കാര നിര്‍ണയ സമിതി ശുപാര്‍ശ ചെയ്ത 29 പേരില്‍ ബാക്കി 27 പേരുടെയും പേരുകള്‍ക്ക് മന്ത്രാലയം അനുമതി നല്‍കി.

ദേശീയ കായിക ദിനമായ 29നാണ് എല്ലാവര്‍ഷവും അവാര്‍ഡ് സമ്മാനിക്കുന്നതെങ്കിലും ഇക്കുറി രാഷ്ട്രപതി ഭവനില്‍ വച്ചുള്ള പുരസ്‌കാര വിതരണം ഉണ്ടാകില്ല.

Newsdesk

Share
Published by
Newsdesk

Recent Posts

മായോ മലയാളി ബേസിൽ വർഗീസ് നിര്യാതനായി

മായോയിൽ മലയാളി യുവാവ് കുഴഞ്ഞു വീണ് മരിച്ചു. പെരുമ്പാവൂർ വേങ്ങൂർ വക്കുവള്ളി സ്വദേശി ബേസിൽ വർഗീസ് ആണ് മരണപ്പെട്ടത്. 39…

1 hour ago

അയർലണ്ട് കേരള ഹൌസ്  കോ-ഓർഡിനേറ്റർ  അഡ്വ. റോയി കുഞ്ചലക്കാട്ടിന്റെ സഹോദരൻ നിര്യാതനായി

 ഡബ്ലിൻ : കേരള ഹൌസ്  കോ ഓർഡിനേറ്ററും, ലൂക്കൻ മലയാളി ക്ലബ്‌ മുൻ പ്രസിഡന്റുമായ അഡ്വ. റോയി കുഞ്ചലക്കാട്ടിന്റെയും( ലൂക്കൻ),…

2 hours ago

പ്രേക്ഷക ശ്രദ്ധപിടിച്ചുപറ്റി മ്യൂസിക് ആൽബം സായൂജ്യം

റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോൾ ഏതാണ്ട് ഒന്നര ലക്ഷത്തോളം കാഴ്ചക്കാരുമായി അയര്ലണ്ടിൽ നിന്ന് ആദ്യമായി ഒരു മ്യൂസിക് ആൽബം.  അർലണ്ടിന്റെ…

3 hours ago

2026 ഫെബ്രുവരി മുതൽ ETA ഇല്ലാതെ യാത്രക്കാരുടെ പ്രവേശനം വിലക്കി യുകെ

യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, ഫ്രാൻസ് എന്നിവയുൾപ്പെടെ 85 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസ ആവശ്യമില്ലാത്തവർക്ക് 2026 ഫെബ്രുവരി 25 മുതൽ ഇലക്ട്രോണിക്…

20 hours ago

ഹെയ്ലി ഗുബ്ബി അഗ്നിപര്‍വ്വത സ്ഫോടനം: നിരവധി യുഎഇ-ഇന്ത്യ വിമാന സർവീസുകൾ റദ്ദാക്കി

കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയില്‍ വടക്കുകിഴക്കന്‍ മേഖലയിലെ ഹെയ്ലി ഗുബ്ബി അഗ്നിപര്‍വ്വതം 12000 വര്‍ഷത്തിന് ശേഷം പൊട്ടിത്തെറിച്ചു. അഗ്നിപര്‍വ്വതത്തില്‍ നിന്നുള്ള…

24 hours ago

അയർലണ്ടിൽ പുതിയ വാടക നിയമങ്ങൾ 2026 മാർച്ച് മുതൽ

2026 മാർച്ച് 1 മുതൽ റെസിഡൻഷ്യൽ ടെനൻസി നിയമത്തിൽ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. വാടകക്കാരുടെ സുരക്ഷയും സുതാര്യതയും പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ…

1 day ago