Categories: Sports

ദേശീയ സീനിയര്‍ ഹോക്കി ബി ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ ചണ്ഡീഗഢ് യൂക്കോ ബാങ്ക്, പട്യാല, മുംബൈ ടീമുകള്‍ ക്വാര്‍ട്ടറില്‍

കൊല്ലം: ദേശീയ സീനിയര്‍ ഹോക്കി ബി ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ ചണ്ഡീഗഢ് യൂക്കോ ബാങ്ക്, പട്യാല, മുംബൈ ടീമുകള്‍ ക്വാര്‍ട്ടറില്‍ കടന്നു.

പൂള്‍ ഡിയില്‍ യൂക്കോ ബാങ്ക് മറുപടിയില്ലാത്ത 5 ഗോളുകള്‍ക്ക് ഡല്‍ഹിയെ തകര്‍ത്തു. രാധ, പൂജ, ആര്‍തി, ക്യാപ്റ്റന്‍ ദീപ്തി ശര്‍മ, ജ്യോതി എന്നിവര്‍ യൂക്കോബാങ്കിനായി ഗോളുകള്‍ നേടി. പൂള്‍ ഡിയില്‍ യൂക്കോ ബാങ്കിന്‍റെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്.

ഗ്രൂപ്പ് ഇയിലെ നിര്‍ണായക മത്സരത്തില്‍ പട്യാല ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് ബിഹാറിനെ തോല്‍പിച്ച് ക്വാര്‍ട്ടറില്‍ കടന്നു. പട്യാലയ്ക്കായി മന്‍ദീപ് കൗര്‍, തരന്‍ ദീപ് കൗര്‍, സുമന്‍പ്രീത് കൗര്‍, സുഖ് വീര്‍ കൗര്‍ എന്നിവര്‍ ഗോളുകള്‍ സ്‌കോര്‍ ചെയ്തു. ബിഹാറിന്‍റെ ആശ്വാസ ഗോള്‍ കുമാരി അപരാജിതയുടെ വകയായിരുന്നു.

പൂള്‍ എഫിലെ മത്സരത്തില്‍ മുംബൈ മടക്കമില്ലാത്ത ഏഴ് ഗോളുകള്‍ക്ക് തെലങ്കാനയെ തകര്‍ത്ത് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇടം നേടി. പ്രിയ ദുബെ ഹാട്രിക്ക് നേടിയമത്സരത്തില്‍ പായല്‍ സാവന്ത്, റുഖയ്യ ഷെയ്ഖ്, അല്‍തിയ ഡാല്‍മെയ്ഡ, റേഷം മെഹാദിക്ക് എന്നിവര്‍ മുംബൈയ്ക്കായി ഓരോ ഗോള്‍ വീതം നേടി.

ഇന്ന് നടക്കുന്ന പൂള്‍ എച്ചിലെ മത്സരങ്ങളോടെ ടൂര്‍ണമെന്റിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ ചിത്രം വ്യക്തമാകും. അവസാന പൂള്‍ മത്സരങ്ങളില്‍ ഹോക്കി ഹിമാചല്‍ വിദര്‍ഭയെനേരിടും. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഗുജറാത്ത് ഹോക്കി അക്കാദമി സശസ്ത്രസീമാബലൈന്‍ നേരിടും. മത്സരവിജയി പൂള്‍ എഫില്‍ നിന്നും ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടും.

നാളെയാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ നടക്കുക. ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഗോവയുടെ എതിരാളി പൂള്‍ എഫ് ജേതാക്കളാണ്. രണ്ടാം ക്വാര്‍ട്ടറില്‍ ഗുജറാത്തും ബംഗളുരുവും ഏറ്റുമുട്ടും. മൂന്നാം ക്വാര്‍ട്ടര്‍ഫൈനല്‍ എസ്പിഎസ്ബി (സ്റ്റീല്‍ പ്ലാന്റ് സ്‌പോര്‍ട്‌സ് ബോര്‍ഡ്)യും മുംബൈയും തമ്മിലാണ്.

അവസാന ക്വാര്‍ട്ടര്‍ഫൈനലില്‍ ചണ്ഡീഗഢ് യൂക്കോബാങ്ക് പട്യാലയെ നേരിടും. ഈ മാസം 31 ന് ബുധനാഴ്ചയാണ് ബി ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പിലെ സെമിഫൈനല്‍പോരാട്ടങ്ങള്‍. ഫെബ്രുവരി ഒന്നിന് ലൂസേഴ്‌സ് ഫൈനലും കിരീടപ്പോരാട്ടവും നടക്കും.

രണ്ട് മത്സരങ്ങളില്‍ നിന്നും ആറ് ഗോള്‍ നേടിയ എസ്എസ്ബി (സശസ്ത്ര സീമാബെല്‍)യുടെ രന്‍ജിത മിന്‍ജാണ് ഗോള്‍ സ്‌കോറര്‍മാരില്‍ മുന്നില്‍ നില്‍ക്കുന്നത്.എസ്എസ്ബിയുടെ തന്നെ പ്രീതിയും സാഗിന്‍റെ ശിവാംഗി സോളങ്കിയുമാണ് തൊട്ടുപിന്നിലുള്ളത്.

രണ്ട് മത്സരങ്ങളില്‍ നിന്നും ആകെ 22 ഗോള്‍ നേടിയ എസ്എസ്ബിയാണ് ഗോള്‍ സ്‌കോറിംഗില്‍ മുന്നില്‍ നില്‍ക്കുന്ന ടീം.

Newsdesk

Recent Posts

NorthWest 10K Charity Lunch Fundraiser Raised €1,333

The NorthWest 10K Charity Lunch Fundraiser, sponsored by GoMart Store and organised by the Autism…

1 hour ago

‘ഭൂലോകം വെല്ലാനായിപോരണ സുൽത്താൻ’ ആട്-3 -യിലെ വീഡിയോ ഗാനം പുറത്ത്

ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…

17 hours ago

JUSTICE FOR SANJO SUNIL; നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും

ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…

19 hours ago

“അടയാളം” ഷോർട് ഫിലിം റിലീസ് മാർച്ച്‌ 20ന്

ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച്‌ 20ന് വൈകുന്നേരം 5 മണിക്ക്…

23 hours ago

ചെസ്സ് താരങ്ങളായ മലയാളി സഹോദരങ്ങൾക്ക് വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ ആദരം

ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…

24 hours ago

22 വർഷത്തെ ജയിൽവാസം; നിരപരാധിയെന്ന് കണ്ട് ടെക്സസ് സ്വദേശിനിയെ വിട്ടയച്ചു

ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…

2 days ago