സായ് സംഘടിപ്പിക്കുന്ന ട്രയല്‍സില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി കമ്പള മത്സരത്തില്‍ അതിവേഗം ഓടിയെത്തി താരമായ ശ്രീനിവാസ് ഗൗഡ. കഴിഞ്ഞ ദിവസം നൂറ് മീറ്റര്‍ കാളയോട്ട മത്സരത്തില്‍ ശ്രീനിവാസ് ഓടിയെത്തിയത് ലോക ചാമ്പ്യന്‍ ഉസൈന്‍ ബോള്‍ട്ടിന്റെ റെക്കോര്‍ഡ് സമയത്തെയും മറികടന്നായിരുന്നു. തുടര്‍ന്നായണ് ഇദ്ദേഹത്തെ ശ്രീനിവാസിനെ ഉള്‍പ്പെടുത്തിക്കൊണ്ട് ട്രയല്‍സ് നടത്താന്‍ സായ് തീരുമാനിച്ചത്.
എന്നാല്‍ കമ്പള മത്സരത്തില്‍തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തന്റെ തീരുമാനമെന്നും ട്രയല്‍സിലേക്ക് ഇല്ലെന്നും ശ്രീനിവാസ് അറിയിക്കുകയായിരുന്നു. 142 മീറ്റര്‍ കാളയോട്ടം 13.42 സെക്കന്റുകൊണ്ടായിരുന്നു ശ്രിനിവാസ് പൂര്‍ത്തീകരിച്ചത്. കാളകള്‍ക്കൊപ്പം പായുന്ന ശ്രീനിവാസിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പെട്ടന്നുതന്നെ വൈറലാവുകയായിരുന്നു. ഇന്ത്യന്‍ ബോള്‍ട്ട് എന്ന അടിക്കുറിപ്പോടെ നിരവധിപ്പേരാണ് ചിത്രം പങ്കുവെച്ചത്.
തുടര്‍ന്ന് കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജുവാണ് ശ്രീനിവാസ് ഗൗഡയെ സായ് തെരഞ്ഞെടുപ്പിലേക്ക് ക്ഷണിച്ചുകൊണ്ട് രംഗത്തെത്തിയത്.
ആസന്നമായ ക്രിസ്മസ് രാവുകൾക്ക് ഹരം പകരാൻ ഒരടിച്ചുപൊളി ഗാനമെത്തുന്നു. ബത് ലഹേമിലെ തൂവെള്ള രാത്രിയിൽ..... എന്നു തുടങ്ങുന്ന മനോഹരമായഗാനമാണ് എത്തിയിരിക്കുന്നത്.…
ഉബർ നിശ്ചിത നിരക്കുകൾക്കെതിരെ ഡബ്ലിനിൽ ഇന്ന് വൈകുന്നേരം ടാക്സി ഡ്രൈവർമാർ വീണ്ടും പ്രതിഷേധം നടത്തും.വൈകുന്നേരം 4.30 മുതൽ പ്രതിഷേധം സംഘടിപ്പിക്കും.…
സഞ്ചാര്‍ സാഥി ആപ്പില്‍ നിലപാട് തിരുത്തി കേന്ദ്രം. സഞ്ചാര്‍ സാഥി ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് കേന്ദ്ര ടെലികോം…
An Garda Síochána രാജ്യവ്യാപകമായി സ്ഥിരം തസ്തികകളിൽ എക്സിക്യൂട്ടീവ് ഓഫീസർമാരെ നിയമിക്കുന്നു. പ്രാരംഭ ശമ്പളം പ്രതിവർഷം €37,919. അപേക്ഷകൾ നൽകാനുള്ള…
ക്രിട്ടിക്കൽ സ്കിൽസ് എംപ്ലോയ്‌മെന്റ് പെർമിറ്റ്, ജനറൽ എംപ്ലോയ്‌മെന്റ് പെർമിറ്റ്, ഇൻട്രാ-കോർപ്പറേറ്റ് ട്രാൻസ്ഫറി ഐറിഷ് എംപ്ലോയ്‌മെന്റ് പെർമിറ്റ് ഉടമകൾ, റിസർച്ചേഴ്‌സ് ഓൺ…
ഡബ്ലിൻ: കലാ, സാഹിത്യ, സാംസ്‌കാരിക, സാമൂഹ്യ രംഗങ്ങളിലെ സമഗ്ര സംഭാവനക്കുള്ള 2025 ലെ ഡോ. അംബേദ്കർ സാഹിത്യ ശ്രീ ദേശീയ…