Categories: Sports

ബ്രസീലിലെ പ്രമുഖ പന്തുകളി സ്റ്റേഡിയമായ പക്കാംബു ഓപ്പൺ എയർ ആശുപത്രിയാക്കി മാറ്റി

സാവോപോളോ: ബ്രസീലുകാർക്ക് ജീവനാണ് പന്തുകളി. എന്നാൽ ലോകത്തെയാകെ ഭീതിയിലാഴ്ത്തിയ കോവിഡ് 19 ബ്രസീലിലും വ്യാപകമായി പടരുന്നു. ഈ സാഹചര്യത്തിൽ ബ്രസീലിലെ പ്രമുഖ പന്തുകളി സ്റ്റേഡിയമായ പക്കാംബു ഓപ്പൺ എയർ ആശുപത്രിയാക്കി മാറ്റുകയാണ് അധികൃതർ. 

45,000 ഇരിപ്പിടങ്ങളുള്ള സ്റ്റേഡിയത്തിൽ 200 ലധികം കിടക്കകൾ സ്ഥാപിച്ചുകൊണ്ടാണ് ആശുപത്രിയാക്കി മാറ്റുന്നത്. ഇത് 10 ദിവസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് നിർമ്മാണ കരാറുകാർക്ക് സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശം. കോവിഡ് 19 പ്രതിരോധത്തിന്‍റെ ഭാഗമായി സ്റ്റേഡിയം ആശുപത്രിയാക്കിമാറ്റുന്നതിന് പിന്തുണയർപ്പിച്ച് നിരവധി ഫുട്ബോൾ ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. 

ബ്രസീലിൽ ആദ്യമായി കോവിഡ് 19 റിപ്പോർട്ട് ചെയ്ത നഗരമാണ് സാവോപോളോ. കുടുതൽ പേരിലേക്ക് അസുഖം പടരുന്ന സാഹചര്യത്തിലാണ് മുൻകരുതലിന്‍റെ ഭാഗമായി സ്റ്റേഡിയം ആശുപത്രിയാക്കി മാറ്റാൻ അധികൃതർ പദ്ധതിയിട്ടത്.

കഴിഞ്ഞ ദിവസം വരെ ബ്രസീലിൽ കോവിഡ് 19 ബാധിച്ച് 1,600 ൽ അധികം കേസുകളും 25 മരണങ്ങളും സ്ഥിരീകരിച്ചു.

2014 ലോകകപ്പിനായി ബ്രസീലിൽ നിർമ്മിച്ചിട്ടുള്ള എല്ലാ കെട്ടിടങ്ങളും സ്റ്റേഡിയങ്ങളും ആശുപത്രിയാക്കി മാറ്റാൻ പ്രാദേശിക ഫുട്ബോൾ അസോസിയേഷനുകളും സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ബ്രസീലിലെ പൊതുജനാരോഗ്യരംഗം കാര്യക്ഷമമായാണ് പ്രവർത്തിക്കുന്നത്. എന്നാൽ ഇപ്പോഴത്തെ അവസ്ഥയിൽ രോഗം വ്യാപിച്ചാൽ ഏപ്രിൽ അവസാനത്തോടെ കാര്യങ്ങൾ ദുഷ്ക്കരമാകും. ഇതോടെയാണ് ഫുട്ബോൾ സ്റ്റേഡിയങ്ങൾ ഓപ്പൺ എയർ ആശുപത്രികളാക്കി മാറ്റാനുള്ള നിർദ്ദേശം ഉയർന്നത്. 

ബ്രസീലിലെ എല്ലാ പ്രൊഫഷണൽ ഫുട്ബോൾ മത്സരങ്ങളും നിർത്തിവെച്ചിരിക്കുകയാണ്. കഴിഞ്ഞ വാരാന്ത്യത്തിൽ റോറൈമ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിലെ മൂന്ന് മത്സരങ്ങൾ ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് അധികൃതർ ഇടപെട്ട് നിർത്തിവെച്ചിരുന്നു.   

ഇപ്പോൾ ആശുപത്രിയാക്കി മാറ്റിയ പാകെംബു സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന സാവോ പോളോ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പ് നേരത്തെ തന്നെ റദ്ദാക്കിയിരുന്നു. 

1940ൽ ഉദ്ഘാടനം ചെയ്ത പെകെംബു സ്റ്റേഡിയത്തിൽ 1950ലെ ലോകകപ്പ് മത്സരങ്ങൾ നടന്നിട്ടുണ്ട്. പിന്നീട് പ്രാദേശിക മത്സരങ്ങൾക്കും ലീഗ് മത്സരങ്ങൾക്കുമാണ് ഈ സ്റ്റേഡിയം ഉപയോഗിച്ചുവന്നത്. 

Newsdesk

Recent Posts

കേരള ഹൗസ് വള്ളംകളി ആവേശം പുതിയ തലത്തിലേക്ക്

ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…

32 mins ago

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ഐറിഷ് പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…

8 hours ago

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക്; ഹോർമൂസ് കടലിടുക്ക് അടച്ചു

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…

13 hours ago

ഡബ്ലിൻ- മിഡിൽ ഈസ്റ്റ് വിമാന സർവീസുകൾ റദ്ദാക്കി

ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…

1 day ago

Vista Career Solutions ഗ്രൂപ്പ് ഡയറക്ടർ ലാലു പോളിന്റെ മാതാവ് നിര്യാതയായി

അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…

1 day ago

ഒമാൻ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…

1 day ago