ടോക്കിയോ: ലോകമാകെ കൊറോണ ഭീതിയില്‍ തുടരുന്നതിനിടേ ഈ വര്‍ഷം നടക്കാനിരിക്കുന്ന ടോക്യോ ഒളിംപിക്‌സ് നീളുമെന്ന സൂചന നല്‍കി ജപ്പാനിലെ മന്ത്രി. ഒളിംപിക്‌സ് മന്ത്രി സീക്കോ ഹാഷിമോട്ടോ ഇന്നലെ പാര്‍ലിമെന്റില്‍ നല്‍കിയ മറുപടിക്കിടെയാണ് ഇക്കാര്യം സൂചിപ്പിച്ചത്. മത്സരങ്ങള്‍ ഈ വര്‍ഷം അവസാനം നടക്കുമെന്ന് ബി.ബി.സിയും റിപ്പോര്‍ട്ട് ചെയ്തു.
ചൈനയില്‍ നടക്കാനിരുന്ന ഏഷ്യന്‍ ഇന്‍ഡോര്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പ്, റേസ് വാക്കിംഗ് ചാംപ്യന്‍ഷിപ്പ് തുടങ്ങിയ കായിക മേളകള്‍ കൊറോണ പശ്ചാത്തലത്തില്‍ മാറ്റിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഒളിംപിക്‌സ് തിയതിയും നീളുമെന്ന സൂചനകള്‍ പുറത്തുവന്നിരിക്കുന്നത്.ഈ വിഷയത്തില്‍ ഒളിംപിക്‌സ് കമ്മിറ്റിയുടെ തീരുമാനം എന്താണെങ്കിലും ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നും നീട്ടിവയ്ക്കുന്ന സാഹചര്യത്തില്‍ കമ്മിറ്റി തങ്ങളോടൊപ്പമാണെങ്കില്‍ പ്രൗഢി ഒട്ടും ചോരാതെ പരിപാടി നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ജൂലായ് 24നാണ് ഒളംപിക്‌സ് നടത്താന്‍ തീരുമാനിച്ചത്. നേരത്തേ കൊറോണ വൈറസിന്റെ പശ്ചാത്തലത്തിലും ഒളിംപിക്‌സ് മുന്‍പ് തീരുമാനിച്ച പ്രകാരം നടക്കുമെന്ന് ഇന്റര്‍നാഷനല്‍ ഒളിംപിക്‌സ് പ്രസിഡന്റ് തോമസ് ബാക്ക് പറഞ്ഞിരുന്നു.നിലവില്‍ 3100ഓളം പേരാണ് വൈറസ് ബാധ മൂലം മരിച്ചത്. നിരവധി രാജ്യങ്ങള്‍ രോഗം പടരുന്നതിനാല്‍ കടുത്ത ആശങ്കയില്‍ തുടരുകയാണ്.
റോയൽ സ്‌പൈസ്‌ലാൻഡ് & KERA FOODS അവതരിപ്പിക്കുന്ന കേര ഫ്രോസൺ ഫുഡ് സ്‌നാക്ക്‌സ് ടേസ്റ്റിംഗ് ഇവന്റ് ഡ്രോഗ്ഹെഡയിലെ Royal SpiceLand-ൽ…
ഡബ്ലിൻ സിറ്റി സെന്ററിൽ നിന്ന് ഫിംഗ്ലാസ് ഏരിയയിലേക്കുള്ള ബസ് റൂട്ടുകളിൽ ഭേദഗതി വരുത്തുമെന്ന് നാഷണൽ ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.യാത്രക്കാരുടെയും പ്രാദേശിക…
കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി കേരള കത്തോലിക്ക സഭയിൽ ആത്മീയ ഉണർവിന് കാരണമായി ദൈവം ഉയർത്തിയ അഭിഷേകാഗ്നി വചന ശുശ്രൂഷ 2026…
ടെസ്‌കോ അയർലൻഡ് തങ്ങളുടെ സ്റ്റോറുകളിലും വിതരണ കേന്ദ്രങ്ങളിലുമുള്ള മണിക്കൂർ വേതന തൊഴിലാളികൾക്ക് 2026 ജനുവരി 1 മുതൽ 3% ശമ്പള…
"Digital Age of Majority" എന്നറിയപ്പെടുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്ക് കുട്ടികൾക്കും യുവാക്കൾക്കും പ്രവേശനം നിരോധിക്കുന്നതിനെക്കുറിച്ച് അയർലൻഡും മറ്റ് യൂറോപ്യൻ…
ജീത്തു ജോസഫ്-മോഹൻ ലാൽ കോമ്പിനേഷനിലെ ദൃശ്യം - 3 ഫുൾ പായ്ക്കപ്പ്. പ്രേക്ഷകരുടെ ഇടയിൽ വലിയ സ്വാധീനമുള്ള ജോർജുകുട്ടിയുടേയും കുടുംബത്തിൻ്റേയും…