യുക്രെയ്ൻ അഭയാർത്ഥികൾക്ക് സൗജന്യമായി വിംബിൾഡൺ ടെന്നീസ് ടൂർണമെന്റ് കാണാൻ ഓൾ ഇംഗ്ലണ്ട് ലോൺ ടെന്നീസ് ക്ലബ്ബ് അവസരമൊരുക്കുന്നു. യുക്രെയ്ൻ അഭയാർത്ഥികൾക്ക് പിന്തുണ നൽകുന്നതിന്റെ ഭാഗമായിട്ടാണ് നടപടി.
റഷ്യൻ അധിനിവേശത്തെത്തുടർന്ന് ദുരിതമനുഭവിക്കുന്ന യുക്രെയ്ൻ അഭയാർത്ഥികൾക്ക് 250,000 പൗണ്ടിന്റെ ധനസഹായവും അധികൃകതർ പ്രഖ്യാപിച്ചു.നേരത്തേ യുക്രെയ്ൻ അധിനിവേശത്തെത്തുടർന്ന് റഷ്യൻ താരങ്ങൾക്ക് വിംബിൾഡൺ വിലക്കേർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അധികൃതരുടെ പുതിയ പ്രഖ്യാപനം.
27-നാണ് സെന്റർ കോർട്ടിൽ വിംബിൾഡൺ മത്സരങ്ങൾ ആരംഭിക്കുന്നത്. ഓസ്ട്രേലിയൻ ഓപ്പണും ഫ്രഞ്ച് ഓപ്പണും ജയിച്ച നദാൽ പുൽക്കോർട്ടിലെ പ്രകടനം കാണാനും ആരാധകർ കാത്തിരിക്കുകയാണ്. 12 മാസത്തെ ഇടവേളക്ക് ശേഷം കോർട്ടിലേക്ക് തിരിച്ചെത്തിയ സെറീന വില്യംസും വിംബിൾഡണിൽ മത്സരിക്കാനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കരിയറിലെ 24-ാം ഗ്രാൻഡ് സ്ലാം ആണ് സെറീനയുടെ ലക്ഷ്യം.
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…
അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…
ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…
അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…