കൊറോണ വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജീവനക്കാര്‍ക്ക് 2021 ജൂലൈ വരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുമതി നല്‍കി ഫെയ്സ്ബുക്ക്. വീട്ടില്‍ ഓഫീസ് സൗകര്യങ്ങള്‍ ഒരുക്കാന്‍ 1000 ഡോളര്‍ അധികമായി നല്‍കുമെന്നും ഫേസ്ബുക്ക് അധികൃതർ അറിയിച്ചു.
“സർക്കാരിന്റേയും ആരോഗ്യ വിദഗ്ധരുടേയും മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ഈ കാര്യങ്ങളെക്കുറിച്ചുള്ള ഞങ്ങളുടെ ആഭ്യന്തര ചർച്ചകളിൽ നിന്ന് എടുത്ത തീരുമാനമാണിത്. 2021 ജൂലൈ വരെ സ്വന്തം വീട്ടിൽ നിന്ന് ജോലി തുടരാൻ ഞങ്ങൾ ജീവനക്കാരെ അനുവദിക്കുന്നു,” ഫെയ്സ്ബുക്ക് വക്താവ് വ്യക്തമാക്കി.
2021 ജൂൺ വരെ ജീവനക്കാർക്ക് വീടുകളിൽ ഇരുന്ന് ജോലി ചെയ്യാമെന്ന് അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ആൽഫബെറ്റും അറിയിച്ചിരുന്നു. ജീവനക്കാർക്ക് എത്ര നാൾ വേണമെങ്കിലും വീട്ടിലിരുന്ന ജോലി ചെയ്യാം എന്ന നിലപാടിലാണ് ട്വിറ്റർ.
അതേസമയം വൈറസ് വ്യപനം കുറയുന്നത് പോലെ കുറച്ച് ജീവനക്കാരെ ഉള്‍പ്പെടുത്തി ഓഫീസുകള്‍ തുറക്കുമെന്ന് ഫെയ്സ്ബുക്ക് അറിയിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാകും ഓഫീസുകള്‍ തുറക്കുന്നതെന്നും ഫെയ്സ്ബുക്ക് വ്യക്തമാക്കി.
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…
അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…
ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…
അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…