ഫ്ലോട്ടിംഗ് പോഡ്; വെള്ളത്തില്‍ കിടക്കുന്ന ‘ആഡംബര വീട്’

ഫാന്‍റസികള്‍ ഒരു സുപ്രഭാതത്തില്‍ യാഥാർത്ഥ്യമായാല്‍ എങ്ങനെയുണ്ടാകും? അങ്ങനെയുള്ളവരുടെ കണ്ണ്‍ തള്ളുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. 

പൊതുജനങ്ങള്‍ക്ക് വാടകയ്ക്കോ സ്വന്തമായി വാങ്ങാനോ ലഭ്യമാകുന്ന ഒരു ആഡ൦ബര ഫ്ലോട്ടിംഗ് പോഡാണത്.  1997 ൽ പുറത്തിറങ്ങിയ ജെയിംസ് ബോണ്ട് ചിത്രമായ The Spy Who Loved Me-ൽ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് നിര്‍മ്മിച്ചതാണ് ഈ ഫ്ലോട്ടിംഗ് പോഡ്. Jean- Michel എന്ന കെട്ടിട നിർമ്മാതാവാണ് Anthenea എന്ന് പേരുള്ള ഈ ഫ്ലോട്ടിംഗ് പോഡ് നിര്‍മ്മിച്ചിരിക്കുന്നത്. 

ആകൃതി കൊണ്ട് പട്ടുനൂൽ പുഴുവിന്റെ കൊക്കൂണിനോട് സാമ്യമുള്ളതിനാലാണ് ഇതിനെ Pod എന്നു വിശേഷിപ്പിക്കുന്നത്. വെള്ളത്തിൽ പൊങ്ങിക്കിടക്കാൻ കഴിവുള്ള ആഡംബര വീട് എന്നോ ആധുനിക ടെക്നോളജിയിൽ നിർമ്മിച്ച ഹൗസ് ബോട്ടുകൾ എന്നൊ ഒക്കെ ഇതിനെ വിശേഷിപ്പിക്കാം. സൗരോർജത്തിൽ ആണ് ഈ ആഡംബര വീട് പ്രവർത്തിക്കുന്നത് എന്നതാണ് മറ്റൊരു സവിശേഷതയാണ്.

ഏകദേശം 540 സ്ക്വയർഫീറ്റോളം വലിപ്പമുള്ള ഈ വീട് പൂർണ്ണമായും കടലിനും കടൽ ജീവികൾക്കും അവയുടെ ആവാസവ്യവസ്ഥക്കും ഒരു തരത്തിലുള്ള ദോഷവും വരാത്ത രീതിയിലാണ് നിർമ്മിച്ചിരിക്കുന്നു. ഇത് ഉണ്ടാക്കാൻ ഉപയോഗിച്ചിട്ടുള്ള എല്ലാ വസ്തുക്കളും റീസൈക്കിൾ ചെയ്യാവുന്നതാണ്. മാത്രവുമല്ല 12 പേർക്ക് ഒരേസമയം താമസിക്കാനും ഉറങ്ങാനും കഴിയുന്ന രീതിയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.

ഇതിനുള്ളിൽ തന്നെ ഒരു ചെറിയ ബാർ ഉണ്ട് എന്നതാണ് മറ്റൊരു സവിശേഷത. വെള്ളത്തിൽ പൊങ്ങി കിടക്കുന്നതിനാല്‍ തിരക്കളുടെ ചലനത്തിനനുസരിച്ച് പോഡ് ചലിക്കും.അത് അപകടങ്ങൾ കുറയ്ക്കു൦. മാത്രമല്ല, ജല ടൂറിസത്തിന് നല്ല രീതിയിൽ ഉപയോഗിക്കാനും ഇതുക്കൊണ്ട് സാധിക്കുമെന്നാണ് വിലയിരുത്തല്‍.

ഈ കുഞ്ഞൻ വീടിൻറെ താമസ സ്ഥലം പ്രധാനമായും മൂന്നായി തിരിക്കാം. ഒന്നാമത്തേത് ലിവി൦ഗ് റൂം ഏരിയ. രണ്ടാമത്തേത് കിടപ്പു മുറി. മൂന്നാമത്തേത് ഇതിൻറെ മേൽക്കൂരയിൽ ഉള്ള ഒരു “Relaxation area” ഉം ആണ്. ഇത് ഡിസൈൻ ചെയ്തിരിക്കുന്നത് വൃത്താകൃതിയിൽ ആണെന്ന് തന്നെ പറയാം. കിടപ്പറയിലെ കട്ടിലുകളും കസേരകളും എന്തിനധികം ബാത്ത് ടമ്പുകൾ വരെ വൃത്താകൃതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്.

മേൽക്കൂരയിലെ റിലാക്സേഷൻ ഏരിയയും വൃത്താകൃതിയിലായതിനാല്‍ 360 ഡിഗ്രിയിൽ ചുറ്റോടു ചുറ്റുമുള്ള എല്ലാ കാഴ്ചകളും ആസ്വദിക്കാൻ കഴിയുന്നു.  അതുപോലെതന്നെ ഇതിനുള്ളിൽ താഴെയായി ഫൈബർ ഗ്ലാസ് നിർമ്മിതമായ  ജനാലകളുണ്ട്. ഇത് വെള്ളത്തിനടിയിൽ നടക്കുന്ന കാര്യങ്ങള്‍ ആസ്വദിക്കാനുള്ള അവസരം നല്‍കുന്നു. അതൊക്കെ കൊള്ളാം… ഇതിലൊന്ന് കയറാന്‍ എത്ര രൂപയാകും എന്നാണോ നിങ്ങള്‍ ചിന്തിക്കുന്നത്…? 

336 ഡോളറാണ് ഒരു രാത്രി ഈ ആഡംബര വീടില്‍ താമസിക്കാന്‍ നല്‍കേണ്ടത്. അതായത്, ഏകദേശം 25,100 രൂപ.ഇനി ഇത് സ്വന്തമായി വേണമെങ്കില്‍ അതിനുള്ള അവസരവും നിര്‍മ്മാതാക്കള്‍ ഒരുക്കുന്നുണ്ട്‌. 535000 ഡോളറാണ് വില. അതായത്, ഏകദേശം 4 കോടിയിലധികം രൂപ.

Newsdesk

Recent Posts

യാത്രാ വിലക്ക് കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ച് അമേരിക്ക

വാഷിങ്ടൺ: അമേരിക്കയിലേക്കുള്ള യാത്രാ വിലക്ക് കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സിറിയ ഉൾപ്പെടെ ഏഴ് രാജ്യങ്ങളുടെ…

7 hours ago

ക്യാമ്പസ്സിൻ്റെ തിളക്കവുമായി ആഘോഷം ട്രയിലർ എത്തി

വിദ്യാലയം എന്നു പറഞ്ഞാൽ ദേവാലയം പോലെയാണ്. ഓരോ വിദ്യാലയവും കാത്തുസൂക്ഷിക്കേണ്ടതും ഈ തത്ത്വമാണ്. ഇന്നു പുറത്തുവിട്ട ആഘോഷം എന്ന സിനിമയുടെ…

17 hours ago

ഗാർഹിക വൈദ്യുതി നിരക്കുകൾ പ്രതിമാസം 1.75 യൂറോ വരെ വർധിക്കും

ദേശീയ ഗ്രിഡിലെ നവീകരണത്തിന്റെ ഭാഗമായി, അയർലണ്ടിൽ വൈദ്യുതി ഉപഭോക്താക്കൾ അടുത്ത വർഷം വിലയിൽ വർദ്ധനവ് നേരിടേണ്ടിവരും. നവീകരണത്തിനായി ഏകദേശം €19…

20 hours ago

HSEയുടെ പുതിയ മേധാവിയായി Anne O’Connorനെ നിയമിച്ചു

എച്ച്എസ്ഇയുടെ അടുത്ത ചീഫ് എക്സിക്യൂട്ടീവായി Anne O’Connor നിയമിതയായി. Vhi ഹെൽത്ത് & വെൽബീയിംഗിന്റെ നിലവിലെ മാനേജിംഗ് ഡയറക്ടറാണ് Anne…

1 day ago

2021 ടാക്സ് റീഫണ്ട് ക്ലെയിമിനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും

2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…

1 day ago

മാപ്പ് ഫാമിലി ബാങ്ക്വറ്റ് ഡിസംബർ 27-ന് ഫിലഡൽഫിയയിൽ

  ഫിലഡൽഫിയ : മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ (മാപ്പ് ) ൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ജോളി ബൽസ്…

1 day ago