Categories: Buzz NewsTechnology

ചന്ദ്രനിലും ചൊവ്വയിലും വെള്ളം ശേഖരിക്കാനുള്ള ദൗത്യത്തെ സഹായിക്കാൻ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളെ ക്ഷണിച്ച് നാസ

ചന്ദ്രനിലും ചൊവ്വയിലും വെള്ളം ശേഖരിക്കാനുള്ള ദൗത്യത്തെ സഹായിക്കാൻ സർവകലാശാലാ തലത്തിലുള്ള എഞ്ചിനീയറിംഗ് വിദ്യാർത്ഥികളെ ക്ഷണിച്ച് നാസ. 2021 മൂൺ ടു മാർസ് ഐസ്, പ്രോസ്പെക്റ്റിംഗ് ചലഞ്ച് എന്നാണ് പദ്ധതിയുടെ പേര്. നാസ പുറത്തിറക്കിയ പ്രസ്താവനയിലാണ് പദ്ധതിയിലേക്ക് യുവാക്കളെ ക്ഷണിച്ചിരിക്കുന്നത്.

ബഹിരാകാശ ദൗത്യങ്ങളിൽ ജലത്തിന്റെ പങ്ക് അത്യന്താപേക്ഷിതമാണ്. കുടിക്കാനും ചെടികൾ വളർത്താനും തുടങ്ങി റോക്കറ്റ് പ്രൊപ്പല്ലന്റ് ഉണ്ടാക്കുന്നതിന് വരെ വെള്ളം ആവശ്യമാണ്. എന്നാൽ ബഹിരാകാശ പദ്ധതികൾക്ക് ഭൂമിയിൽ നിന്നും വെള്ളം കൊണ്ടുപോകുന്നത് ചെലവേറിയതാണ്. ബഹിരാകാശത്ത് കരുതിയിരുന്നതിനേക്കാൾ കൂടുതൽ ജല സമ്പത്തുമുണ്ട്. വാട്ടർ മാപ്പിങ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇത് കണ്ടെത്തിയതായും പ്രസ്താവനയിൽ നാസ വ്യക്തമാക്കുന്നു.

ചന്ദ്രനിലും ചൊവ്വയിലും മറ്റു ഗ്രഹങ്ങളിലും മനുഷ്യൻ നടത്തുന്ന പര്യവേഷണത്തിൽ സുപ്രധാന ചുവടുവെയ്പ്പായിരിക്കും പുതിയ പദ്ധതിയെന്നാണ് നാസ വിശേഷിപ്പിക്കുന്നത്.

പദ്ധതിയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ, 2020 നവംബർ 24 നുള്ളിൽ വിശദമായ പദ്ധതി തയ്യാറാക്കി അയക്കാം. പത്ത് ടീമുകളേയാണ് തിരഞ്ഞെടുക്കുക. ടീമിലെ ഓരോ അംഗങ്ങൾക്കും തങ്ങളുടെ പദ്ധതി ആവിഷ്കരിക്കുന്നതിനും മറ്റ് കാര്യങ്ങൾക്കുമായി പതിനായിരം ഡോളറാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഏകദേശം 7.5 ലക്ഷം രൂപ.

ഭാവിയിൽ ബഹിരാകാശ പര്യവേക്ഷണത്തിന് സഹായകരമാകുന്ന സാങ്കേതിക വിദ്യകൾ കണ്ടെത്താൻ സമർത്ഥരായവരെ പ്രോത്സാഹിപ്പിക്കുകയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യമെന്ന് നാസ.

Newsdesk

Share
Published by
Newsdesk

Recent Posts

JUSTICE FOR SANJO SUNIL; നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും

ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…

2 hours ago

“അടയാളം” ഷോർട് ഫിലിം റിലീസ് മാർച്ച്‌ 20ന്

ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച്‌ 20ന് വൈകുന്നേരം 5 മണിക്ക്…

6 hours ago

ചെസ്സ് താരങ്ങളായ മലയാളി സഹോദരങ്ങൾക്ക് വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ ആദരം

ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…

6 hours ago

22 വർഷത്തെ ജയിൽവാസം; നിരപരാധിയെന്ന് കണ്ട് ടെക്സസ് സ്വദേശിനിയെ വിട്ടയച്ചു

ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…

1 day ago

ഡെമോക്രാറ്റിക് പ്രൈമറി; ഇൽഹാൻ ഒമറിനെതിരെ അഭിഭാഷക ജൂലി, പോരാട്ടം കൂടുതൽ കടുപ്പിക്കും

മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…

1 day ago

ഡാളസ്സിന് സമീപം ഫോർണിയിൽ വാഹനാപകടം; ഒരാൾ മരിച്ചു

ഫോർണി: ഡാളസ്സിനു സമീപം ഫോർണി യു.എസ്. 80 ഹൈവേയിലുണ്ടായ വൻ അപകടത്തിൽ ഒരാൾ മരിച്ചു. വ്യാഴാഴ്ച രാവിലെ 7:50-ഓടെയാണ് ഒരു…

1 day ago