Technology

ടിൻഡറിൽ മെസെജ് ടൈപ്പ് ചെയ്യുമ്പോൾ സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടും

ന്യൂയോര്‍ക്ക്: ടിൻഡറിൽ മെസെജ് ടൈപ്പ് ചെയ്യുമ്പോൾ സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടും. ഉപയോക്താവ് ടൈപ്പ് ചെയ്യുന്ന മോശം സന്ദേശം ഓട്ടോമാറ്റിക്കായി മനസിലാക്കാൻ ഇനി മുതൽ പ്രമുഖ ഡേറ്റിങ് ആപ്പായ ടിൻഡറിന് കഴിയും. സൗഹൃദങ്ങൾ വളർത്താൻ സഹായിക്കുന്നവയാണ് ഡേറ്റിങ് ആപ്പുകൾ. സൗഹൃദത്തിന്‍റെ മറവിൽ ലൈംഗിക ചൂഷകർ ഒളിഞ്ഞിരിക്കുന്നു എന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ സുരക്ഷാ ഫീച്ചറുകളുമായി ടിൻഡർ എത്തുന്നത്. 

ഇത്തരക്കാർ കാരണം നിരവധി പേരാണ് ചൂഷണങ്ങൾ നേരിടേണ്ടി വരുന്നത്. ഈയടുത്ത കാലത്തായി ഇതിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പരിഷ്കാരത്തിന് ടിൻഡർ തയ്യാറാക്കിയിരിക്കുന്നത്. നോ മോർ എന്ന കമ്പനിയുമായി ചേർന്നാണ്  ടിൻഡർ സുരക്ഷാ മാനദണ്ഡങ്ങൾ വർധിപ്പിക്കുന്നത്.

ടിൻഡറിന്‍റെ ആദ്യ സ്ത്രീ മേധാവിയായ റെനറ്റെ നൈബോർഗ് (36) തന്നെയാണ് പുതിയ നടപടിയ്ക്ക് പിന്നിൽ. ആദ്യം പരസ്പരം അയയ്ക്കുന്ന മെസെജിലൂടെ കൂടുതൽ പേരുടെയും ഉദ്ദേശം വെളിപ്പെടുമെന്നാണ് നൈബോർഗ് പറയുന്നത്. ടിൻഡർ തങ്ങളുടെ ഉപയോക്താക്കൾക്കായി മാർഗനിർദേശങ്ങൾ ഇറക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നാണ് നോ മോറിന്‍റെ  ഡയറക്ടർ പമെല സബല്ല അഭിപ്രായപ്പെടുന്നത്. 

മോശം പെരുമാറ്റം, സന്ദേശം തുടങ്ങിയവ എന്താണെന്നു വ്യക്തമായി മാർഗനിർദേശത്തിൽ പറയണം. യഥാർഥ ജീവിതവും ഓൺലൈൻ ജീവിതവും തമ്മിൽ വ്യത്യാസങ്ങളുണ്ട്. അതുകൊണ്ടുതന്നെ, ഓൺലൈൻ ഡേറ്റിങ്ങിന് എത്തുന്നവർ സുരക്ഷിതരാണെന്ന് ഉറപ്പാക്കണമെന്നും പമെല പറഞ്ഞു.

Sub Editor

Recent Posts

സ്റ്റേറ്റ് പെൻഷൻ ആഴ്ചയിൽ €7.50 വർധിപ്പിക്കാൻ സർക്കാർ ആലോചന

അയർലണ്ടിലെ സ്റ്റേറ്റ് പെൻഷൻ ആഴ്ചയിൽ €7.50 വർധിപ്പിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നതായി റിപ്പോർട്ട്. ബജറ്റ് 2027ന്റെ ഭാഗമായി പെൻഷൻ നിരക്കുകളിൽ…

16 hours ago

‘മോൺസ്റ്റർ എൽ നിനോ’ ശക്തമാകുന്നു; അയർലണ്ടിലും കാലാവസ്ഥാ മാറ്റങ്ങൾക്ക് സാധ്യത

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥയെ സാരമായി ബാധിക്കാവുന്ന ശക്തമായ എൽ നിനോ പ്രതിഭാസം രൂപപ്പെടുന്നതായി കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ലോക…

18 hours ago

ഡബ്ലിനിൽ വിസ്മയം തീർക്കാൻ മെന്റലിസ്റ്റ് അനന്തുവിന്റെ ‘സീക്രട്ട് ലെറ്റർ’

ഡബ്ലിൻ: മലയാളികളുടെ പ്രിയപ്പെട്ട മെന്റലിസ്റ്റ് അനന്തുവിന്റെ ഏറെ ശ്രദ്ധേയമായ മെന്റലിസം ഷോ ‘സീക്രട്ട് ലെറ്റർ’ സെപ്റ്റംബർ 27-ന് ഡബ്ലിനിൽ അരങ്ങേറുന്നു.…

19 hours ago

ക്രാന്തിയുടെ ഓണാഘോഷം ഇന്ന് ഡബ്ലിനിൽ

അയർലണ്ട്: ക്രാന്തി അയർലണ്ട് നോർത്ത്, സൗത്ത് യൂണിറ്റുകളുടെ നേതൃത്വത്തിലാണ് ഇന്ന് ‘ക്രാന്തി ഓണം 2026’ സംഘടിപ്പിക്കുന്നത്. ഓണത്തിന്റെ ഒരുമയും സൗഹൃദവും…

1 day ago

അയർലണ്ടിൽ ഇനി ഫാർമസികളിലും ബവൽ കാൻസർ പരിശോധന

ഒക്ടോബർ മുതൽ 1,500-ലേറെ ഫാർമസികളിൽ BowelScreen സേവനം; 57 മുതൽ 71 വയസ്സ് വരെ സൗജന്യ പരിശോധന അയർലണ്ടിൽ ബവൽ…

2 days ago

ഐറിഷ് ആശുപത്രികളിലെ നോൺ-EU ഡോക്ടർമാരുടെ നിയമനത്തിൽ വീഴ്ച; ഇംഗ്ലീഷ് പ്രാവീണ്യവും പോലീസ് ക്ലിയറൻസും പരിശോധിച്ചില്ല

അയർലണ്ടിലെ ആശുപത്രികളിൽ യൂറോപ്യൻ യൂണിയന് (EU) പുറത്തുനിന്നുള്ള ഡോക്ടർമാരെ നിയമിക്കുമ്പോൾ നിർബന്ധമായ ചില പരിശോധനകൾ കൃത്യമായി പൂർത്തിയാക്കുകയോ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന്…

2 days ago