കൊച്ചി: കേരളത്തിലെ മൂന്നു സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചു. മികച്ച നിലവാരവും സാമൂഹിക പ്രതിബന്ധതയും ടെക്‌നോളജിക്കല്‍ മുന്നേറ്റവും പശ്ചാത്തലമാക്കിയാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയലാണ് ബുധനാഴ്ച സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള അവാര്‍ഡുകള്‍ പ്രഖ്യപിച്ചത്.
തിരുവനന്തപുരം ആസ്ഥാനമായുള്ള ജെന്റോബോട്ടിക്‌സ്, ആലുവ ആസ്ഥാനമായുള്ള ജാക്ക്ഫ്രൂട്ട് 365, കൊച്ചി ആസ്ഥാനമായുള്ള നവ ഡിസൈന്‍ & ഇന്നൊവേഷന്‍ എന്നീ സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് ചൊവ്വാഴ്ച പ്രഖ്യാപിച്ച ദേശീയ സ്റ്റാര്‍ട്ടപ്പ് അവാര്‍ഡ് 2020 വിജയികളില്‍ ഉള്‍പ്പെട്ടത്. കൃഷി, ഭക്ഷ്യ സംസ്‌കരണം, വിദ്യാഭ്യാസം, ഊര്‍ജ്ജം, ധനകാര്യം തുടങ്ങി 12 മേഖലകളിലായാണ് അവാര്‍ഡിനായി വിജയികളെ തിരഞ്ഞെടുത്തത്.
ആറ് സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന മാന്‍ഹോള്‍ ക്ലീനിംഗ് റോബോട്ട് ബാന്‍ഡിക്യൂട്ട് ജെന്റോബോട്ടിക്‌സ് ഇന്നൊവേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ‘കാമ്പസ്-ഇനീഷ്യേറ്റഡ് സ്റ്റാര്‍ട്ടപ്പുകള്‍’ വിഭാഗത്തില്‍ അവാര്‍ഡ് നേടി. കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ സാധ്യമാക്കിയതാണ് മാന്‍ ഹോള്‍ ക്ലീനാക്കുവാനുള്ള റോബോട്ടിക് സംരംഭം. ”ഇത് ഒരു അഭിമാനകരമായ അവാര്‍ഡാണ്, ഞങ്ങള്‍ക്ക് ലഭിച്ച പരമോന്നത ബഹുമതിയാണ്,” ജെന്റോബോട്ടിക്‌സിന്റെ സഹസ്ഥാപകരിലൊരാളായ റാഷിദ് കെ പറഞ്ഞു. മാനുവല്‍ തോട്ടിപ്പണിക്ക് പകരമായി മനുഷ്യ നിയന്ത്രിത റോബോട്ടുകളെ ജെന്റോബോട്ടിക്‌സ് വാഗ്ദാനം ചെയ്യുന്നു, ” ഇതാണ് അവര്‍ക്ക് ദേശീയ പുരസ്‌കാരം നേടിക്കൊടുത്തത്.
എന്നാല്‍ തെങ്ങു ചെത്തുന്നതിനായുള്ള സൂരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന റോബോട്ടിക് തന്ത്രമാണ് നവ ഇന്നവേഷന്‍ ഡിസൈന്‍സ് പ്രൈവറ്റ് ലിമിറ്റഡ് വികസിപ്പിച്ച് എടുത്തത്.
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…
ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…
അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…